19 March 2026

‘ഇനി തെരഞ്ഞെടുപ്പ് കാലം’; എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

ഈ പെരുമാറ്റ ചട്ടത്തിനായി പ്രത്യേക ബില്ലുകളൊന്നും നിയമസഭയിലോ പാർലമെന്റിലോ പാസാക്കിയിട്ടില്ല

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ആണ് വേട്ടെടുപ്പ് നടക്കാൻ പോകുന്നത്. കേരളത്തിൽ ഏപ്രിൽ ഡിസംബർ 9ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 4ന് ആയിരിക്കും. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചിട്ടുള്ള നിബന്ധനകളെ ആണ് മാതൃകാ പെരുമാറ്റച്ചട്ടം എന്ന് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരമായും കൃത്യതയോടെയും നടപ്പാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ഭരണകക്ഷി ഔദ്യോഗിക സംവിധാനങ്ങളോ പൊതുപണമോ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ ചട്ടം സഹായിക്കുന്നു. ശ്രദ്ധേയമായ ഒരു കാര്യം, ഈ പെരുമാറ്റ ചട്ടത്തിനായി പ്രത്യേക ബില്ലുകളൊന്നും നിയമസഭയിലോ പാർലമെന്റിലോ പാസാക്കിയിട്ടില്ല എന്നതാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് കേരളത്തിൽ നിന്നാണ്. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു ചട്ടം രൂപീകരിക്കാൻ ശ്രമം നടന്നത്.

1968 സെപ്റ്റംബർ 26ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ‘മിനിമം കോഡ് ഓഫ് കണ്ടക്ട്’ എന്ന പേരിൽ ആദ്യത്തെ ചട്ടം പുറത്തിറക്കി. തുടർന്ന് 1979, 1982, 1991, 2013 എന്നീ വർഷങ്ങളിൽ ഈ ചട്ടങ്ങൾ പുതുക്കുകയുണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്ഥാനാർത്ഥികളെയും പാർട്ടികളെയും നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

പൊതുവായ നിബന്ധനകൾ

മറ്റ് പാർട്ടികളുടെ നയങ്ങളെയും പ്രവർത്തനങ്ങളെയും ആരോഗ്യകരമായ രീതിയിൽ വിമർശിക്കാമെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല.
ജാതീയമോ വർഗീയമോ ആയ വികാരങ്ങൾ ഇളക്കിവിട്ട് വോട്ട് പിടിക്കാൻ ശ്രമിക്കരുത്.
വോട്ട് നേടുന്നതിനായി പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് നിരോധിച്ചിരിക്കുന്നു.
പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന് മുമ്പ് പ്രാദേശിക പൊലീസിൽ നിന്ന് നിർബന്ധമായും അനുമതി വാങ്ങിയിരിക്കണം.

പ്രകടനങ്ങളും വോട്ടെടുപ്പ് ദിനവും

എതിരാളികളുടെ കോലങ്ങൾ നിർമ്മിക്കാനോ കത്തിക്കാനോ അനുവാദമില്ല.
പോളിങ് സ്റ്റേഷൻ്റെ 100 മീറ്റർ പരിധിക്കുള്ളിൽ പ്രചരണ പരിപാടികളും പാടില്ല.
വോട്ടിങ് ദിവസം ബൂത്തിനകത്ത് നിൽക്കുന്ന പാർട്ടി പ്രവർത്തകർ പാർട്ടിയുടെ പേരും ചിഹ്നവുമുള്ള ബാഡ്‌ജ് ധരിക്കേണ്ടതാണ്.
വോട്ടർമാരെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രമേ ബൂത്തിനകത്ത് പ്രവേശിക്കാൻ അധികാരമുള്ളൂ.

പരാതികളും നടപടികളും

തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെ അറിയിക്കാവുന്നതാണ്. ചട്ടം ലംഘിക്കുന്നവർക്ക് കമ്മീഷൻ നോട്ടീസ് അയക്കുകയും, കുറ്റം സമ്മതിക്കുന്ന പക്ഷം രേഖാമൂലമുള്ള ശാസന നൽകുകയും ചെയ്യും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ബിഎൻഎസ് (BNS) അല്ലെങ്കിൽ ഇൻകം ടാക്‌സ് ആക്ട് പ്രകാരം കേസെടുക്കാൻ കമ്മീഷന് അധികാരമുണ്ട്.

പെരുമാറ്റച്ചട്ട ലംഘനം പാർട്ടിയുടെ പ്രതിച്ഛായയെ ജനങ്ങൾക്കിടയിൽ മോശമായി ബാധിക്കും എന്നതിനാൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഈ നിയമങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

Share

More Stories

അധികാരമോഹം തലയ്ക്കുപിടിച്ചോ? കേരള രാഷ്ട്രീയത്തിൽ ആദർശം വഴിമാറുന്നുവോ

0
| വാമിക 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ...

വന്ദേ ഭാരത് എക്‌സ്പ്രസ്; നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിച്ചു

0
ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ- പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ- യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന...

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

0
പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു. കിഴക്കൻ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

0
യുഎസ് സെനറ്റിൽ ബുധനാഴ്‌ച അവതരിപ്പിച്ച യുഎസ് ഇൻ്റെലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തൽ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുള്ളതായി പറയുന്നു. 34 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും...

റിലയൻസ് ജിയോ ഐപിഒ; 17 ബാങ്കുകളെ നിയമിച്ചു, ഇഷ്യു 4 ബില്യൺ ഡോളർ മൂല്യമുള്ളത് ആയിരിക്കും

0
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ, അവരുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) കൈകാര്യം ചെയ്യുന്നതിനായി 17 നിക്ഷേപ ബാങ്കുകളെ നിയമിച്ചു. സ്രോതസുകൾ പ്രകാരം, ഐപിഒ പൂർണമായും...

ഒമാൻ ഉൾക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ നാവികസേന

0
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയിൽ, സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരു സുപ്രധാന തന്ത്രപരമായ നടപടി സ്വീകരിച്ചു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ...

Featured

More News