6 October 2024

ലേയിലെ ജുമാ മസ്ജിദ്; കണ്ട് ശിലിച്ച മുസ്ലിം ആരാധാനാലയങ്ങളുമായി പുലബന്ധം പോലുമില്ലാത്ത അതിമനോഹരമായ നിർമ്മിതി (കാശ്മീർ യാത്ര എട്ടാം ഭാഗം)

| ആർ ബോസ്

സംഭവ ബഹുലമായൊരു യാത്രക്കൊടുവിൽ ലേയിലെത്തിച്ചേർന്ന ഞാൻ ബസ്സ്റ്റാൻഡിനുള്ളിലെ ചെറുചായക്കടയിൽ നിന്ന് ഒരു ചായ കഴിച്ചിട്ട് ബസ്സ്റ്റാൻഡിലേക്കിറങ്ങി ഒരു സൈഡിൽ കുട്ടി ബസുകളും മറുവശത്ത് ഏതാനും വലിയ ബസുകളും പാർക്ക് ചെയ്തിരിക്കുന്നു.ബസ്സ് സ്റ്റാൻഡ് ആണെങ്കിലും ബസുകൾ മാത്രമല്ല കാറും ജിപ്പും വാനുമെല്ലാം കിടപ്പുണ്ട്. ഈ വണ്ടികളെല്ലാം ഷെയർ ടാക്സികളാണ്. നമ്മുടെ നാട്ടിലേത് പോലെ അഞ്ചുംപത്തും കിലോമീറ്റർ ഓടുന്ന ഷെയർ വണ്ടികളല്ല.

എയർ ബസുകളൊക്കെ പോകുന്ന പോലെ 427 കിലോമീറ്ററകലെയുള്ള മണാലിയിലേക്കും 420 കിലോമീറ്റർ ദൂരമുള്ള ശ്രീനഗറിലേക്കുമെല്ലാം ആളെക്കയറ്റി പോകുന്നവയാണത്. വെള്ളയിൽ മെറൂൺ ബോർഡറുള്ള സ്വരാജ് മസ്ദായുടെ ചെറിയ വാനുകളാണ് ഇവിടുത്തെ കുട്ടി ബസുകളിലധികവും. സമീപ ഗ്രാമങ്ങളിലേക്കാണവ ഓടുന്നത്. വലിയ ബസുകൾ ദിർഘദൂരം പോകുന്നവയാണ്.ഹിമാചൽ പ്രദേശ് കാശ്മീർ ഗവൺമെൻ്റുകളുടെ ഏതാനും ബസുകൾ ഇവിടേക്ക് വരുന്നുണ്ടങ്കിലും ദീർഘദൂര സർവ്വിസുകൾ വളരെ കുറവാണ്. മണാലിയിലേക്ക് ദിവസം ഒരേ ഒരു ബസ് മാത്രമാണുള്ളത്. ബസുകളുടെ സമയ വിവരം
അറിയാനായി ഞാൻ എതിർവശത്തെ കൗണ്ടറിലേക്ക് ചെന്നെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ കണക്ടിവിറ്റി ഇല്ലാത്ത ലോകത്താണല്ലോ. ലഡാക്കിലും ലേയിലും ജമുകാശ്മീരിലും പുറത്ത് നിന്നെടുത്ത പ്രീപെയ്ഡ് സിംമൊന്നും വർക്ക് ചെയ്യില്ല.സുരക്ഷാ കാരണങ്ങളാൽ അങ്ങനെ ആക്കിയതാണ്.പക്ഷെ സഞ്ചാരികൾക്ക് പുതിയ സിം എടുക്കാനൊരു ബുദ്ധിമുട്ടുമില്ല.ഞാൻ സമീപത്ത് കണ്ട ഒരു മൊബൈൽ കടയിൽ ചെന്ന് എയർടെല്ലിൻ്റെ ഒരു സിം കാർഡ് വാങ്ങി നാട്ടിൽ സിം എടുക്കുന്ന അതേ ഫോർമാലിറ്റീസ് തന്നെയാണിവിടെയും.

ആ സിംകാർഡ് ഇട്ടതോടെ എൻ്റെ മൊബൈലിൽ കിടന്ന നാട്ടിൽ നിന്നെടുത്ത എയർടെൽ സിമ്മിൻ്റെ യൂപിഐയും വർക്കായി തുടങ്ങി. എയർടെല്ലിൻ്റെ 5G പ്ലസാണ് കിട്ടുന്നത് നല്ല ഡാറ്റ സ്പീഡാണ്.ഒരു മാസത്തേ കാലാവധിയുണ്ട് 300 രൂപയാണ് ചാർജ്. ഇനിയൊരു മുറിയെടുക്കണം ബസ് സ്റ്റാൻഡിന് സമീപം ധാരാളം ലോഡ്ജുകളുണ്ട്.അടുത്തുള്ള ഒരു ഹോം സ്റ്റേയിലാണ് ഞാൻ മുറിയെടുത്തത്. 1200 രൂപക്ക് സാമാന്യം നല്ലൊരു മുറി തന്നെ കിട്ടി.കുളിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ഇന്നാണങ്കിൽ ഇതുവരെ പല്ലും തേച്ചിട്ടില്ല
ഇന്നലെ താമസം ലോറിയിലായിരുന്നല്ലോ

കുളിയും പല്ലുതേപ്പുമെല്ലാം കഴിഞ്ഞ് ഒരു മണിക്കൂറൊന്ന് നടുനിവർത്തി പുറത്തേക്കിറങ്ങി. ഓൾഡ് ലേ ടൗണിലെ നിരപ്പായ ഭാഗത്ത് നിന്നാരംഭിച്ച് ചെറിയൊരു കുന്നിൻ മുകളിലേക്ക് പടർന്ന് കയറിയാണ് ടൗണിൻ്റെ കിടപ്പ്.ബസ് സ്റ്റാൻഡും മാർക്കറ്റുമെല്ലാം ഉയർന്ന ഭാഗത്താണ്. ഞാൻ മുറിയെടുത്തിരിക്കുന്നതും ഈ ഉയർന്ന ഭാഗത്താണ്.ഇവിടെ നിന്നാൽ ലേ ടൗണിൻ്റെ വലിയൊരു ഭാഗവും കാണാം.വലിയ തിരക്കോ ശബ്ദകോലാഹങ്ങളോ ഇല്ലാത്ത മുപ്പതിനായിരം പേർ മാത്രമുളള ചെറിയൊരു ടൗണാണിത്.നാലു വശത്തുമുള്ള മലയുടെ നടുവിലാണ് ടൗൺ. ചുവപ്പു കലർന്ന ഇളം മഞ്ഞയും ചാരനിറവുമുള്ള മണ്ണിൻ്റെ കളറുതന്നെയാണ് മലകൾക്കും. കെട്ടിടങ്ങൾക്കിടയിൽ വില്ലോ, പോപ്ലർ എന്നീ സ്തൂപികാഗ്ര മരങ്ങൾ ഉയർന്ന് നിൽക്കുന്നു.

സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു. ചെറിയ തണുപ്പു മാത്രമുള്ള സുഖകരമായ കാലവസ്ഥയാണ്. ഞാൻ ടൗണിൻ്റെ മുകൾ ഭാഗത്തേക്ക് നടന്നു ഇരട്ടവരി പാതയിലൂടെ ചെറിയൊരു കയറ്റം കയറിയെത്തിയത് റോഡിന് കുറുകെ തിബറ്റൻ ശൈലിയിൽ രണ്ട് നിലയിൽ നിർമ്മിച്ച മനോഹരമായ ഒരാർച്ചിൻ്റെ മുന്നിലാണ്.അതിന് സമീപത്തായി ബുദ്ധ വിശ്വസികളുടെ വലിയൊരു പ്രെയർ വീൽ കറങ്ങിക്കൊണ്ടിരിക്കുന്നു.

മോട്ടോർ ഘടിപ്പിച്ച പ്രയർ വീൽ ഓരോ ചുറ്റ് കറക്കം പൂർത്തിയാവുമ്പോഴും സൈഡിൽ കെട്ടിയിട്ടിരിക്കുന്ന ഒരു മണിയിൽ തട്ടി അതിനെ മുഴക്കും. ആർച്ചിനപ്പുറം റോഡ് മൂന്നായി തിരിയുന്നു.മെയിൻ മാർക്കറ്റ്,ടിബറ്റൻ മാർക്കറ്റ്,മോട്ടി മാർക്കറ്റ്,ലേ മാർക്കറ്റ് എന്നിങ്ങളെ നാല് പ്രധാന മാർക്കറ്റുകളുണ്ടിവിടെ.

ഞാൻ നേരെ നടന്ന് മെയിൻ മാർക്കറ്റിലേക്കാണാദ്യം പോയത്. കല്ലും കട്ടയുമൊക്കെ കലാപരമായി വിരിച്ച് സുന്ദരമാക്കിയതാണ് മെയിൻ മാർക്കറ്റ്.ഡാർജിലിങ് ഷിംല മണാലി എന്നിവടങ്ങളിലെ മാൾ റോഡിലേത് പോലെ ഇവിടെയും മാർക്കറ്റിലേക്ക് വാഹനങ്ങളുടെ പ്രവേശനം തടഞ്ഞ് ജനത്തെ സ്വതന്ത്രമാക്കി മാർക്കറ്റിൻ്റെ സ്പന്ദനങ്ങളിലലിയാൻ വിട്ടിരിക്കുന്നു. വലിയ ഉയരത്തിലുള്ള കെട്ടിടങ്ങളില്ല, ഏതാണ്ടെല്ലാ കെട്ടിടങ്ങളും രണ്ടോമൂന്നോ നിലകളിൽ ഇഷ്ടികയും തടിയുമൊക്കെ ഉപയോഗിച്ച് നിർമ്മിച്ച പഴയകാല കെട്ടിടങ്ങളാണ്. ഗ്ലാസും അലുമിനിയവും ഏസിപിയുമൊക്കെ ഉപയോഗിച്ച് നിർമ്മിച്ച ആധുനിക ശൈലിയുള്ള കെട്ടിട്ടടങ്ങളൊന്നുമില്ല

കടകളുടെ മുകളിൽ തെരുവിന് കുറുകെ അഞ്ച് നിറങ്ങളിലുള്ള ബുദ്ധമത പതാകകൾ കെട്ടിയ തോരണങ്ങൾ . കെട്ടിയിരിക്കുന്നു.നീലആകാശത്തെയും വെള്ള വായുവിനെയും, ചുവപ്പ് അഗ്നിയെയും, പച്ച ജലത്തെയും മഞ്ഞ ഭൂമിയെയും പ്രതീകപ്പെടുത്തുന്നു . വിശാലമായ പാതയുടെ നടുവിൽ കല്ല് ചെത്തിമിനുക്കി കെട്ടിയുണ്ടാക്കിയ ഡിവെഡറുകളും അവയുടെ നടുവിൽ കൃത്യമായ അകലത്തിൽ സ്ഥാപിച്ച പൗരാണിക ഭാവമുള്ള തെരുവു വിളക്കുകളും അവക്കിടയിൽ ആളുകൾക്ക് ഇരിക്കാനുള്ള ബെഞ്ചുകളുമൊക്കെ ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു.

ഒരു തുണ്ടുകടലാസ് പോലുമില്ലാതെ അത്യധികം വൃത്തിയി സംരക്ഷിക്കുന്നുമുണ്ട്.കടകൾക്ക് ലൈറ്റ് ബോർഡുകളൊന്നുമില്ലെങ്കിലും മഞ്ഞയിലും വാംവൈറ്റിലും ലൈറ്റപ് ചെയ്തിരിക്കുന്ന കടകളുടെ വെളിച്ചം പുറത്തേക്ക് പടർന്ന് തെരുവുകൾക്കൊരു കാല്പനികഭാവം നൽകിയിരിക്കുന്നു. ലഡാക്കിലെ ഏറ്റവും ആകർഷകവും ഊർജ്ജസ്വലവുമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ മെയിൻ മാർക്കറ്റ്.

ടിബറ്റീസ് ജനതയുടെ ന്യു ഇയറാണ് ലോസർ.ടിബറ്റൻ കലണ്ടറിലെ ചാന്ദ്ര മാസരംഭമാണ് ലോസർ വരുന്നത്. വർണ്ണാഭമായ ലോസർ ആഘോഷത്തിൻ്റെ ഒരുവേദി കൂടിയാണിവിടം. ടിബറ്റൻ കരകൗശല വസ്തുക്കൾക്കുംകാശ്മിരി പശ്മിന ഷാളുകൾക്കും പേരുകേട്ട നാടാണ് ലഡാക്ക്. കല്ലും വെള്ളിയും കൊണ്ട് നിർമ്മിച്ച സവിശേഷമായ ലഡാക്കി ആഭരണങ്ങൾ തങ്ക വർണത്തിലുള്ള പെയിൻ്റിംഗുകൾ കടുംവർണ്ണങ്ങളിലുള്ള ചുവരിൽ തൂക്കുന്ന അലങ്കാര വസ്തുക്കൾ പ്രാർത്ഥനാ ചക്രങ്ങൾ, മുത്തുകൾ,കമ്പിളി കൊണ്ട് നിർമ്മിച്ച കശ്മീരി ലഡാക്കി പരവതാനികൾ തുടങ്ങിവയും തടിയിൽ സവിശേഷമായ ലഡാക്ക് ഷിംഗ്‌സ്‌കോസ് എന്ന കൊത്തു പണികളുള്ള ഫർണിച്ചറുകളും ഒക്കക്കെയാണ് കടകളിലെ വില്പന വസ്തുക്കൾ.

ഇതോടൊപ്പം തന്നെ വിവിധയിനം ഡ്രൈ ഫുട്സുമിവിടുത്തെ പ്രധാന വില്പന വസ്തുവാണ്. അതിൽ തന്നെ ആപ്രിക്കോട്ടും അതിൻ്റെ ജാമും സവിശേഷമാണ്.ലഡാക്കിലെ കഠിനമായ കാലാവസ്ഥയിലും തരിശായ ഭൂപ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന ഒരേയൊരു പഴം ആപ്രിക്കോട്ട് മാത്രമാണ്. ആപ്രിക്കോട്ടിനായി മാത്രമൊരു മാർക്കറ്റും ഇവിടെയുണ്ട്. മാർക്കറ്റിലൂടെ മുന്നോട്ട് നടന്നമ്പോൾ ഇരു വശത്തെയും ഫുട്പാത്തുകളിൽ വഴിവാണിഭക്കാരായി ധാരാളം സ്ത്രീകളിരിക്കുന്നു.ഗോഞ്ചാസ് എന്ന് വിളിക്കപ്പെടുന്ന കടും നിറത്തിലുള്ള നീണ്ട കമ്പിളി വസ്ത്രമാണ് വേഷം.

പഴവർഗ്ഗങ്ങളും പച്ചക്കറിയും ഉണക്കിയ പഴങ്ങളുമൊക്കെയാണ് വില്പന വസ്തുകൾ.മിക്കവാറും കടകളെല്ലാം സ്ത്രീകളാണ് നടത്തുന്നത്.പുരുഷന്മാർ പ്രധാനമായും സൈന്യത്തിലും ടൂറിസം മേഖലയിലുമൊക്കെ പ്രവർത്തിക്കുമ്പോൾ കുടുബത്തിൻ്റെ ദൈനംദിന കാര്യങ്ങളും വീട്ടുജോലിയും കാലിവളർത്തലുമെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്.ലഡാക്കിലെ സ്ത്രീകൾ പല കാര്യങ്ങളിലും പുരുഷന്മാരേക്കാൾ കഴിവുള്ളവരും കഠിനാധ്വാനികളുമാണ്.

മാർക്കറ്റിലെ കാഴ്ചകൾ കണ്ടെത്തിയത് മനോഹരമായ കൊത്തുപണി ചെയ്ത മരം കൊണ്ടലങ്കരിച്ച ഏതാനും കെട്ടിടങ്ങൾക്കടുത്താണ്. ലഡാക്കിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചൊരു കാര്യമാണിത്. കെട്ടിടങ്ങളുടെ ജനലും വാതിലും ബാൽക്കണിയുമെല്ലാം നിറയെ കൊത്തുപണി ചെയ്ത ഇളം മഞ്ഞ
പലക കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ലഡാക്ക് ഷിംഗ്‌സ്‌കോസ് എന്നറിയപ്പെടുന്ന കൊത്തു പണിയാണിത്.ആപ്രിക്കോട്ട്, വില്ലോ എന്നീ മരങ്ങളുടെ തടിയിൽ ദൈവങ്ങൾ പക്ഷികൾ, ഡ്രാഗണുകൾ,തുടങ്ങി തിമ്പറ്റൻ ബുദ്ധിസ്റ്റ് സ്വാധിനമുളള വിവിധ പാറ്റേണുകളും തീമുകളും മനോഹരമായി കൊത്തിയെടുക്കുന്നു.

സാധാരണ മരപ്പണിക്കാർക്കുപരി കരകൗശല വിദഗ്ദരാണിത് ചെയ്യുന്നത്. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ച കരകൗശല വിദ്യ കൂടിയാണ് ഷിംഗ്സ്കോസ്. മുന്നിലുള്ള വലിയ കെട്ടിടം ലേയിലെ പ്രസിദ്ധമായ ജുമാ മസ്ജിദാണ്. നമ്മൾ കണ്ട് ശിലിച്ച മുസ്ലിം ആരാധാനാലയങ്ങളുമായി പുലബന്ധം പോലുമില്ലാത്ത അതിമനോഹരമായ നിർമ്മിതിയാണ്.നാല് നിലകളുള്ള തൂവെള്ള കെട്ടിടത്തെയും മിനാരത്തെയും ലഡാക്കി ഷിംഗ്സ്കോസ് എന്ന കൊത്തുപണി ചെയ്ത മഞ്ഞ മരപ്പലകകൾ കൊണ്ട് അലങ്കരിച്ചതോടെ മസ്ജിദിന് മറ്റാരു ഭാവം കൈവന്നിരിക്കുന്നു.

ഞാൻ മസ്ജിദിനകത്തേക്ക് കയറി വിശാലമായ ഹാൾ കടുംനിറത്തിലുള്ള മാറ്റുകൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. തടിയിൽ പണിത ഉരുണ്ട തുണുകളുടെ മുകൾ ഭാഗത്തും അവയെ ബന്ധിപ്പിക്കുന്ന പലകകളിലുമെല്ലാം കൊത്തിയെടുത്ത ഡിസൈനിൽ തിബറ്റൻ ശൈലിയിൽ മഞ്ഞയും ചുമലയും നിലയും നിറങ്ങൾ നൽകി മനോഹരമാക്കിയിരിക്കുന്നു.

ഇവിടെ നിൽക്കുമ്പോൾ മൈസൂർ പാലസിൻ്റെ ഡർബാർ ഹാളാണ് ഓർമ്മ വരുന്നത്. അത്രമേൽ വർണ്ണാഭമാണിതിനകം. AD1667 ൽ ഔറംഗസീബ് ചക്രവർത്തി ലഡാക്കി രാജാവായിരുന്ന സെങ്‌ഗെ നംഗ്യാലുമായി ഉണ്ടാക്കിയ കരാർ പ്രകാരം നിർമ്മിച്ച ഈ പള്ളി സൂഫി സന്യാസ വര്യനായിരുന്ന മിർ സയ്യിദ് അലി ഹമദാനിക്കാണ് സമർപ്പിച്ചിരിക്കുന്നത്.

മസ്ജിദിൽ നിന്നിറങ്ങി മാർക്കറ്റിൻ്റെ മറ്റൊരു വഴിയിലൂടെ തിരികെ നടക്കുമ്പോൾ ഭക്ഷണസാധനങ്ങളുടെ മനം മയക്കുന്ന ഗന്ധം.ലേയിലെ 85% ജനങ്ങളും ബുദ്ധ ഹിന്ദുമത വിശ്വാസികളാണെങ്കിലും ഇവരിൽ വലിയൊരു ഭാഗവും മാംസാഹരികളായതിനാൽ ഇവിടെ നോൺവെജ് വിഭവങ്ങൾ യഥേഷ്ടം ലഭിക്കും.ബീഫും പോർക്കുമൊന്നും റെസ്റ്റോറൻ്റിൽ കണ്ടില്ലങ്കിലും മീറ്റ് ഷോപ്പുകളിൽ അവയും ലഭിക്കും.
കാരണം മഞ്ഞ് മലയിലെ അതിജീവിതത്തിന് ഉയർന്ന പ്രോട്ടീനുഉള ഭക്ഷണം അത്യാവശ്യമാണ്.

എൻ്റെ മുമ്പിലെ കടയിൽ ഖംബീറും മോമേയുമൊക്കെ ഉണ്ടാക്കുന്നു. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന റൊട്ടിയാണ് ഖംബീർ.പുളിപ്പിച്ച ഗോതമ്പ് മാവ് വൃത്താകൃതിയിൽ സാമാന്യം കനത്തിൽ പരത്തിയെടുത്ത് തന്തൂരി അടുപ്പിലോ തീയിലോ ചുട്ടെടുക്കുന്നു. തന്തൂരി റൊട്ടികളിൽ നിന്നെല്ലാം വ്യത്യസ്തമായ ആർക്കും ഇഷ്ടപ്പെടുന്ന രൂചിയാണിതിന്. ടാകിയെന്നും പേരുള്ള ലഡാക്കികളുടെ പ്രധാന പ്രഭാത ഭക്ഷണവുമിതാണ്. വെജോ നോൺ വെജോ ഏത് കറിയും ഖംബീറിനൊപ്പം അസാധ്യ ചേർച്ചയാണ്.സ്റ്റഫ്ഡ് ഖംബീറും ഗംഭിര വിഭവമാണ്.

ഞാൻ രണ്ട് ഖംബീറും മട്ടൻ കറിയും പാർസലായി ഓർഡർ ചെയ്തു. പ്രസിദ്ധി നേടിയ മറ്റൊരു ലഡാക്കി ഭക്ഷണമാണ് മോമോസ്. മൈദയിൽ ഉണ്ടാക്കി അകത്ത് പച്ചക്കറികളും ചീസും അല്ലെങ്കിൽ അരിഞ്ഞ ചിക്കനോ മട്ടനോ വച്ച് ഞൊറിഞ്ഞ് മടക്കി താമരപ്പൂവിൻ്റെയോ ഓറഞ്ചിതളിൻ്റെയോ ആകൃതിയിൽ സ്റ്റഫ് ചെയ്ത് ഇഡ്ഡലി പാത്രം പോലൊന്നിൽ അടുക്കി വച്ച് ആവിയിൽ വേവിച്ചാണ് മോമോസ് ഉണ്ടാക്കുന്നത്. ഞാൻ ഒരു മോമോസും ബട്ടർ ടിയും ഓർഡർ ചെയ്തു.

സോസർ പോലൊരു പാത്രത്തിൽ നാലോ അഞ്ചോ മോമോസും സൈഡിൽ അല്പം മുളക് ചമ്മന്തി പോലുള്ള ഗ്രേവിയും ഒഴിച്ചാണ് നൽകുന്നത്. ഇതിന് മുമ്പ് കഴിച്ചിട്ടില്ലാത്തതിനാൽ ഞാൻ മോമോസ് മൂന്നെണ്ണം മതിയെന്ന് പറഞ്ഞു. കഴിച്ചപ്പോൾ നല്ലരുചി . ഒപ്പമുള്ള ഗ്രേവിയും സ്പൈസിയാണ് നമുക്ക് ഇഷ്ടപ്പെടും. മോമോസ് കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് കുറച്ചപ്പുറത്ത് കിടക്കുന്ന തെരുവ് നായയെ കണ്ടത്.

നിറയെ രോമങ്ങൾ ഉള്ള നല്ല വലിപ്പമുള്ള നായ.ഞാനൊരു മോമോസ് എടുത്ത് അതിന് നേരെ നീട്ടി ഒരു ധൃതിയും കാണിക്കാതെ പതിയെ അതെണിറ്റ് വന്നു എനിക്ക് ചെറിയ പേടിയുള്ളത് കൊണ്ട് മോമോസ് നിലത്ത് വച്ചാണ് കൊടുത്തത്.വളരെ സാവധാനമത് കഴിച്ചിട്ട് എന്നെ ഒന്നുകൂടി നന്ദിപൂർവ്വം നോക്കിയിട്ട് നായ നേരത്തെ കിടന്ന സ്ഥലത്ത് പോയി കിടന്നു.ഈ യാത്രയിൽ ഷിംല മുതൽ കണ്ടു തുടങ്ങിയതാണ് വലിപ്പമേറിയ നായ്ക്കളെ. അപരിചിതരായ ആളുകളോടും പോലും വളരെ അടുപ്പം കാണിക്കുന്ന ഈ നായ്ക്കൾ ഭക്ഷണത്തിനാർത്തി കാണിക്കുന്നത് കണ്ടതേയില്ല.

കൈ കഴുകി വന്നപ്പോഴേക്കും ബട്ടർ ടീയും വന്നു. ഇലത്തേയില ഇട്ട് തിളപ്പിച്ച കട്ടൻ ചായയിൽ അമ്പത് മില്ലി പാലും അമ്പത് ഗ്രാം യാക്കിൻ്റെ വെണ്ണയും അല്പം ഉപ്പും ചേർത്താണ് ബട്ടർ ടി തയ്യാറാക്കുന്നത്. ബട്ടർ ടീക്ക് ഇവർ ഗുർ ഗുർ ചായ് എന്നും പറയും. കലോറി വളരെ കൂടിയ ബട്ടർ ടീ ഇവിടുത്തെ തണുത്ത കാലാവസ്ഥയിലെ ജീവിതത്തിന് ആവശ്യവുമാണ്.

രാത്രി കഴിക്കാനുള്ള പാർസലും വാങ്ങി മാർക്കറ്റിൻ്റെ മറ്റൊരു ഭാഗം കൂടി കണ്ടിട്ട് തിരികെ നടന്ന് മുറിയിലെത്തി. രാത്രിയായതോടെ തണുപ്പ് നന്നായി വർദ്ധിച്ചിരിക്കുന്നു. ഭക്ഷണം തണുത്ത് പോകും മുമ്പ് കഴിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിനാൽ ചെറിയൊരാർത്തിയോടെ പൊതിയഴിച്ചു.

ഏരിവും പുളിയുമൊക്കെയുളള ലഡാക്കി മട്ടൻ കറിയും ഖംബീറും ബക്കാർഡിയോടൊപ്പം ആസ്വദിച്ച് കഴിച്ചു. രണ്ട് ദിവസത്തെ യാത്രയിലെ ഒക്സിജൻ വേരിയേഷൻ ശരീരത്തിനും മനസിനുമേല്ലിച്ച ആഘാതം ഈ രാത്രിയിലെ ഉറക്കത്തിലൂടെ പരിഹരിക്കാമെന്ന പ്രതിക്ഷയിൽ ഞാൻ നേരത്തെ കിടന്നു.

(തുടരും)

(ലേഖനം മുൻ ഭാഗം ഇവിടെ വായിക്കാം)

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News