8 November 2024

സപ്തതി നിറവില്‍ ഉലകനായകന്‍

കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായി അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ കമല്‍ഹാസന്‍ സ്വന്തമാക്കി. പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ താരപരിവേഷം നേടിയത്.

ഉലകനായകന്‍ ഇന്ന് സപ്തതി നിറവില്‍ (70) .ഇന്ത്യന്‍, സിമിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് കമലഹാസ്സന്‍. ബഹുമുഖ പ്രതിഭയായ അദ്ദേഹം അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും,തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. സകലകലാവല്ലഭനില്‍ നിന്ന് ആണ്ടവരിലേക്കും അവിടെ നിന്ന് ഉലക നായകനിലേക്കുമുള്ള കമല്‍ ഹാസന്റെ ജീവിതം സംഭവബഹുലമായിരുന്നു.

ഒരു തമിഴ് അയ്യങ്കാര്‍ ബ്രാഹ്മണ കുടുംബത്തില്‍ അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഡി. ശ്രീനിവാസന്റെയും വീട്ടമ്മയായിരുന്ന രാജലക്ഷ്മിയുടെയും മകനായി കമല്‍ഹാസന്‍ ജനിച്ചു . കമല്‍ഹാസന്റെ പേര് ആദ്യം പാര്‍ത്ഥസാരഥി എന്നായിരുന്നു. പിന്നീട് അച്ഛന്‍ കമല്‍ഹാസന്‍ എന്ന് പേര് മാറ്റി. നടനെന്ന നിലയില്‍ തമിഴില്‍ ശ്രദ്ധേയനാകും മുന്‍പേ മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ ചെയ്തു.

മുപ്പതിലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1974-ല്‍ മലയാളത്തില്‍ കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ആദ്യ നായക സിനിമ ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ്. മലയാള സിനിമയുമായി കമല്‍ എന്നും ശക്തമായ ബന്ധം പുലര്‍ത്തിയിരുന്നു. മലയാള സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്‍ പ്രസ്താവനകളില്‍ നിന്ന് ഇത് വീണ്ടും വീണ്ടും തെളിഞ്ഞു.

കമല്‍ഹാസന്‍ തന്റെ കരിയറില്‍ 35-ലധികം സിനിമകള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. കന്യാകുമാരി ബോക്‌സോഫീസ് ഹിറ്റായിരുന്നു, പൂര്‍ണ്ണമായും കന്യാകുമാരിയിലും പരിസരങ്ങളിലുമാണ് ചിത്രീകരിച്ചത്. അഭിനയത്തിന് കമലിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ആറ് പതിറ്റാണ്ടിലേറെയായി സജീവമായി തുടരുന്ന ചലച്ചിത്രയാത്ര, അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത. അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്.

കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായി അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ കമല്‍ഹാസന്‍ സ്വന്തമാക്കി. പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ താരപരിവേഷം നേടിയത്. അപൂര്‍വരാഗങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തേയും വിജയകരമായ തമിഴ് ചിത്രമാണ്. ഈ സിനിമ അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു. അതുവരെ തമിഴ് സിനിമകളില്‍ സപ്പോര്‍ട്ടിംഗ് റോളുകള്‍ മാത്രമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പക്ഷേ, കന്യാകുമാരിസിനിമയിലൂടെ ഒരു സൂപ്പര്‍ സ്റ്റാര്‍ താര പദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നു.

വര്‍ഷങ്ങളോളം യുഎസിലെ മേക്കപ്പ് ടെക്‌നീഷ്യന്‍മാര്‍ക്കായുള്ള വര്‍ക്ക്‌ഷോപ്പുകളില്‍ ഹാസന്‍ പങ്കെടുക്കുകയും മൈക്കല്‍ വെസ്റ്റ്‌മോറിന്റെ കീഴില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പരിശീലനം നേടുകയും ചെയ്തു.കമല്‍ഹാസന്‍ തന്റെ സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഹേ റാമിലെ ഒരു സിംഗിളിന് വരികളും , വിരമാണ്ടി , ഉന്നൈപ്പോള്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും മന്മദന്‍ അമ്പുവിനുള്ള ആല്‍ബവും അദ്ദേഹം എഴുതി.

ഒരു പിന്നണി ഗായകന്‍ കൂടിയാണ് അദ്ദേഹം. അഞ്ച് ഭാഷകളിലാണ് അദ്ദേഹം നായകനായി തിളങ്ങിയത്. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും , ദശാവതാരവും, വിശ്വരൂപവുമൊക്കെ നമ്മെ വിസ്മയിപ്പിച്ച ആദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്.

നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനുവേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളായിരുന്നു.

കമലഹാസന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി ആയ രാജ്കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ സത്യഭാമ സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും ആദരിച്ചു.

ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ. കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം, അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

Share

More Stories

കേരളത്തിൽ ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം; പാരസെറ്റാമോൾ മുതല്‍ വിറ്റാമിൻ ഗുളികകൾ വരെ

0
കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും...

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ല; അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഹൈക്കോടതി

0
കൊച്ചി: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടേത് ഭരണഘടനാ അവകാശമാണെന്നും കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ നിർമാണ സഭകൾക്ക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാനാകില്ല. മാധ്യമങ്ങളെ നിയമ നിർമാണത്തിലുടെ നിയന്ത്രിക്കുന്നത് അറിയാനുള്ള...

ഛാത്ത് പൂജ; ബീഹാറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം, പിന്നിലെ വിശ്വാസങ്ങൾ ഇതാണ്

0
ഈ വർഷം നവംബർ 7ന് ഛത്ത് ഉത്സവത്തിൻ്റെ മൂന്നാം ദിവസമായിരുന്നു. സഞ്ജക അരഗ് അല്ലെങ്കിൽ സായാഹ്ന വഴിപാടിൻ്റെ ദിവസം. ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി ഛത്ത് ആഘോഷിക്കപ്പെടുന്നു. എല്ലാ വർഷവും...

‘പ്രണവിന്റെ കലവറ’ നവംബർ 16ന് പ്രദർശിപ്പിക്കും

0
ഡിസയർ എന്റർടൈൻമെന്റ്സും സഹനിർമ്മാതാവ് അഡ്വക്കേറ്റ് സുഭാഷ് മാനുവലും ചേർന്നാണ് ഏറ്റവും പുതിയ ഹ്രസ്വചിത്രം 'പ്രണവിന്റെ കലവറ' റിലീസ് ചെയ്യുന്നത്. 2024 നവംബർ 16 ന് രാമമംഗലം വ്യാപാര ഭവനിൽ ആദ്യ പ്രദർശനം നടക്കും. ശ്രീ...

യുഎസിലെ മെഡിക്കൽ ലാബിൽ നിന്ന് 40 കുരങ്ങുകൾ രക്ഷപെട്ടു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി

0
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു പട്ടണത്തിലെ താമസക്കാർക്ക് സമീപത്തെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 40 മൃഗങ്ങൾ രക്ഷപ്പെട്ടതിനെത്തുടർന്ന് ഇവയുമായി അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . ബുധനാഴ്ച ചാൾസ്റ്റണിൽ നിന്ന് 60...

മിംഗ് രാജവംശത്തിൻ്റെ അപൂർവ ജോഡിയായ മത്സ്യ ജാറുകൾ; 12.5 മില്യൺ ഡോളറിന് വിറ്റു

0
16-ആം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിലെ ഒരു ദശലക്ഷം പൗണ്ട് ($ 1.3 ദശലക്ഷം) മതിപ്പ് വിലയുള്ള ഒരു ജോടി അപൂർവ മത്സ്യ ജാറുകൾ ലേലത്തിൽ £ 9.6 ദശലക്ഷത്തിന് ($ 12.5 ദശലക്ഷം)...

Featured

More News