24 February 2025

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ആദ്യ പത്തോവറിനുള്ളിൽ തന്നെ പാകിസ്ഥാന് ഓപ്പണർമാരെ ഇരുവരേയും നഷ്ടമായിരുന്നു. 26 പന്തിൽ 23 റൺസെടുത്ത ബാബർ അസമിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്ത് പുറത്താക്കി.

പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത രോഹിത്തിനെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയത്.

മതസരത്തിലെ പതിനേഴാം ഓവറിൽ അബ്രാർ അഹമ്മദിൻ്റെ പന്തിൽ ശുഭ്മാൻ ഗില്ലും പുറത്തായി. 52 ബോളിൽ 46 റൺസെടുത്താണ് ഗിൽ മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയസ് അയ്യരും കോഹ് ലിയും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 56 പന്തില്‍ 67 റണ്‍സ് നേടി ശ്രേയസ് പുറത്തായതോടെ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയും വന്ന വേഗത്തില്‍ തന്നെ മടങ്ങി.

ടോസ് ലഭിച്ചശേഷം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ട് വിക്കറ്റുകള്‍ക്ക് ശേഷം നായകന്‍ റിസ്വാന്റെ വിക്കറ്റാണ് മൂന്നാമതായി നഷ്ടമായത്. അര്‍ധ സെഞ്ചുറിക്ക് 4 റണ്‍സ് അകലെ നില്‍ക്കെ അക്‌സര്‍ പട്ടേലാണ് റിസ്വാനെ (46) പുറത്താക്കിയത്. പിന്നാലെ സൗദ് ഷക്കീലിനെ ഹാര്‍ദിക്കും പുറത്താക്കി. ഹാർദിക്കിൻ്റെ പന്തിൽ ബൗണ്ടറിയിലേക്കടിച്ച പന്ത് അക്സറിൻ്റെ കരങ്ങളിൽ ഭദ്രമായി കുടുങ്ങി. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ തയ്യിബ് (4) നെയും പുറത്താക്കി. ഒരു ഓവറിൽ കുൽദീപ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.

സൽമാൻ അലി അഗ, ഷഹീൻ അഫ്രീദി എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപ് നേടിയത്. 47 ാമത്തെ ഓവറിൽ കുൽദീപിൻ്റെ പന്തിൽ നസീം ഷാ പുറത്തായി. പിന്നാലെ പന്തെറിഞ്ഞ മുഹമ്മദ് ഷമി രണ്ട് സിക്സറുകൾ വഴങ്ങിയെങ്കിലും അടുത്ത പന്തിൽ ഹാരിസ് റൗഫ് റണ്ണൗട്ടായി.

ആദ്യ പത്തോവറിനുള്ളിൽ തന്നെ പാകിസ്ഥാന് ഓപ്പണർമാരെ ഇരുവരേയും നഷ്ടമായിരുന്നു. 26 പന്തിൽ 23 റൺസെടുത്ത ബാബർ അസമിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്ത് പുറത്താക്കി. അഞ്ച് ബൗണ്ടറികളുമായി മികച്ച ഫോമിലായിരിക്കെയാണ് പാണ്ഡ്യ ബാബറിനെ മടക്കിയത്. പിന്നാലെ കുൽദീപ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടിയ ഇമാം ഉൾ ഹഖിനെ അക്സർ പട്ടേൽ നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കി.

തുടക്കത്തിൽ തന്നെ ഓപ്പണർമാരെ പുറത്താക്കി മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് പിന്നീട് അത് തുടരാനിയിരുന്നില്ല. റി‌സ്‌വാൻ്റെ വിക്കറ്റ് നേടുന്നതിന് മുമ്പും ശേഷവും രണ്ട് വിലപ്പെട്ട ക്യാച്ചുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. പാകിസ്ഥാന് വേണ്ടി സൗദ് ഷക്കീൽ അർധ സെഞ്ചുറി നേടി.

ഫഖര്‍ സമാന്‍ പരിക്കേറ്റ് പുറത്തായതും സൂപ്പർ താരങ്ങൾ താളം കണ്ടെത്താത്തതുമാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് വീറും വാശിയും ഏറുമ്പോൾ പേപ്പറിലെ കണക്കുകള്‍ക്ക് പ്രസക്തിയില്ല.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

Featured

More News