15 March 2026

ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടിക; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും

55 രാജ്യങ്ങളിലെ 387 നഗരങ്ങള്‍ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ ശരാശരി ഡ്രൈവിങ് സ്പീഡ് 14 കിലോമീറ്റര്‍ ആണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ഗതാഗതകുരുക്കില്ലാത്ത ഒരു ഇന്ത്യന്‍ നഗരത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ. ഇന്ത്യയിലെ മഹാനഗരങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതം, ഗതാഗത കുരുക്കിന്റെ സമയമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന് എന്ന് പറയുന്നതാവും ശരി. ബുള്ളറ്റ് ട്രെയിനുകളും മെട്രോ റെയിലുകളും വന്നതോടെ, പല നഗരങ്ങളിലും ഗതാഗതകുരിക്കിന് നേരിയ തോതിലുള്ള ആശ്വാസം വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരുവും പൂനെയുമാണ് ഈ രണ്ട് നഗരങ്ങള്‍.

നെതലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023-ല്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുണ്ടായ നഗരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ലണ്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

55 രാജ്യങ്ങളിലെ 387 നഗരങ്ങള്‍ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ ശരാശരി ഡ്രൈവിങ് സ്പീഡ് 14 കിലോമീറ്റര്‍ ആണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 60 കോടി കാറുകളുടെ നാവിഗേഷന്‍ സിസ്റ്റങ്ങളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

ലണ്ടനില്‍ 10 കിലോമീറ്റര്‍ താണ്ടാന്‍ എടുക്കുന്ന സമയം 37 മിനിറ്റാണ്. രണ്ടാം സ്ഥാനത്തുള്ള അയര്‍ലന്‍ഡിന്റെ തലസ്ഥാനം ഡബ്ലിനില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റ് 30 സെക്കന്റ് എടുക്കും. ആറാം സ്ഥാനത്തുള്ള ബെംഗളൂരുവില്‍ ഇത് 28 മിനിറ്റ് 30 സെക്കന്റാണ്. ഏഴാം സ്ഥാനത്തുള്ള പൂനെയില്‍ 27 മിനിറ്റ് 50 സെക്കന്റാണ്. ബെംഗളൂരുവില്‍ 2023-ല്‍ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടത് സെപ്റ്റംബര്‍ 27-ന് ആണെന്നും അന്നേദിവസം 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 32 മിനിറ്റ് എടുത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ എട്ടിനാണ് പൂനെയില്‍ ഏറ്റവും വലിയ ട്രാഫിക് രൂപ്പെട്ടത്. അന്ന് 34 മിനിറ്റാണ് 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ എടുത്ത സമയം. 82 നഗരങ്ങള്‍ ശരാശരി വേഗതയില്‍ മാറ്റമില്ലാതെ തുടരുന്നു. 77 നഗരങ്ങളില്‍ ഉയര്‍ന്ന ശരാശരി വേഗതയുണ്ട്.

Share

More Stories

ഐപിഎൽ 2026; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ജേഴ്‌സി ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദം

0
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ‌പി‌എൽ) 19-ാം സീസണിൻ്റെ ആവേശം ഉച്ചസ്ഥായിയിലാണ്. ടൂർണമെന്റ് ആരംഭിക്കാൻ വെറും 14 ദിവസം മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളും അവരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...

‘ധുരന്ധർ 2 വിവാദം’; രൺവീർ സിങ്ങിൻ്റെ കഥാപാത്രത്തിന് എതിരെ സിഖ് സമൂഹം

0
ആദിത്യ ധറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ധുരന്ധർ 2" (ധുരന്ധർ: ദി റിവഞ്ച്) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിയമപരവും സാമൂഹികവുമായ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...

ഖാർഗ് ദ്വീപിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ...

0
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രാദേശിക എതിരാളികൾക്ക് എതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇറാൻ സൈന്യം ശനിയാഴ്‌ച പുതിയ മിസൈൽ പരമ്പര വിക്ഷേപിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ...

പാണക്കാട്ടെ മറികടന്ന് കാസർകോട് കെഎം ഷാജിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശങ്കയിൽ അണികൾ

0
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. 'കാസർകോട് കെഎം ഷാജി തന്നെ' എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ...

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

0
ബെംഗളൂരു ആസ്ഥാനമായ 'അക്വാ എയർ എക്‌സ്' (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന 'അവതാർ' (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ...

ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ

0
ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം...

Featured

More News