| അജയ് പള്ളിക്കര
എല്ലാവരും മാറി അല്ലെങ്കിൽ മാറി വരുകയാണ് എന്നാണ് എന്റെ വിശ്വാസം അത് സിനിമകൾ എടുക്കുന്നതിൽ ആയാലും അത് തിരഞ്ഞെടുക്കുന്നതിലായാലും, പ്രേഷകരുടെ ടേസ്റ്റ് ആയാലും എന്നാൽ “മോഹൻലാൽ ” എന്ന നടൻ ഇനിയും മാറേണ്ടതുണ്ട് അല്ലെങ്കിൽ കൂടെയുള്ള ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി മറ്റേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ ഇതുപോലുള്ള സിനിമകൾ ഇനിയും മലയാള സിനിമയിൽ ഉണ്ടാകും.
തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ മോൺസ്റ്റർ , സംവിധാനം വൈശാഖ് ,
ഷി ടാക്സിയിൽ ജോലി ചെയ്യുന്ന ഭാമിനി, ഭർത്താവ് അനിൽ ചന്ദ്ര, ഈ അനിൽ ചന്ദ്ര ഒന്ന് കെട്ടിയതാണ് ഭാര്യയുടെ മരണ ശേഷം ഇത് രണ്ടാമത്തെ വിവാഹം ആയിരുന്നു. ആദ്യ ഭാര്യയിൽ 5 വയസ്സായ ഒരു കുഞ്ഞും ഉണ്ട്. അങ്ങനെ അവരുടെ ആദ്യ വിവാഹ വാർഷിക ദിവസത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.
ശേഷം ഭാമിനിക്ക് എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യുവാൻ അന്നേ ദിവസം ഒരു മലയാളി ലക്കി സിങ് കസ്റ്റമർ ആയി വരുകയും അവരുടെ ജീവിതത്തിലേക്ക് തള്ളി കയറി വരുകയും അയ്യാൾ ആരാണ്, എന്തിനാണ് ഇവിടെ വന്നത്,അയ്യാളുടെ ഉദ്ദേശം എന്താണ്,അവരുടെ ജീവിതത്തിലേക്ക് തള്ളിക്കയറാനുള്ള കാരണം എന്താണ്, ശേഷം നടക്കുന്ന സംഭവങ്ങളുടെ കാഴ്ച്ചയാണ് monster എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
ആദ്യം പോസിറ്റീവ് തോന്നിയ ഒരു കാര്യം പറഞ്ഞു തുടങ്ങാം. ഇടവേളയിലെ രംഗങ്ങളോട് അടുക്കുമ്പോൾ അത് വരെ കൊണ്ട് പോയ തമാശയിൽ നിന്നും കളി കാര്യമായ നേരം. ആ സമയം മുതൽ ഇടവേള കഴിഞ്ഞു കുറച്ചു നേരം വരെയും സിനിമയിലേക്ക് ശ്രെദ്ധിക്കാൻ, ആ ഒരു മൂഡ് ആ സമയങ്ങളിൽ നമ്മളിലേക്ക് എത്തിക്കാൻ മാത്രം കഴിഞ്ഞിട്ടുണ്ട്.
ആ നേരത്തെ മേക്കിങ് തുടക്കം മുതൽ അവസാനം വരെ നിലനിർത്തിയിരുന്നുവെങ്കിൽ ഒരു നല്ല സിനിമയായി മാറിയേനെ.ആ സമയങ്ങളിലെ പ്രകടനങ്ങളും, background music എല്ലാം നന്നായിരുന്നു. അത് ഒഴിച്ചാൽ ആദ്യം മുതൽ അവസാനം വരെയും lag ഉം മടുപ്പും നമുക്ക് അനുഭവപ്പെടും. കഥ ഉണ്ടെങ്കിലും പോരായ്മ കാണാം,അത് നന്നായി ഏടുക്കാനോ തിരക്കഥയിൽ ഒന്നും കൂടി ശ്രെദ്ധ കൊടുക്കാനോ അണിയറക്കാർക്ക് കഴിയാതെ പോയി.
സംവിധാനത്തിലും പോരായ്മ കാണാം. മോഹൻലാലിന്റെ പ്രകടനം ഒക്കെ മോശമായാണ് തോന്നിയത് ഓവർ ആക്ടിങ്ങും, വഴങ്ങാത്ത body language ഉം, ഒട്ടും ദഹിക്കാത്ത ഒരുപാട് കോമഡികളും. കൂടെ അഭിനയിച്ചവരും മികവ് പുലർത്തിയില്ല എന്ന് വേണം പറയാൻ. ദുരൂഹത നിലനിർത്തുന്നുണ്ടെങ്കിൽ പോലും അത് നമ്മളിലേക്കും കൂടി എത്തിക്കാൻ കഴിയാതെ പോയി.
ആവശ്യമില്ലാത്ത സീനുകൾ, ഡയലോഗുകൾ,background,കഥാപാത്രങ്ങൾ എല്ലാം സിനിമയിൽ വന്ന് പോകുന്നുണ്ട്. സിനിമ കണ്ട് കഴിഞ്ഞു നല്ലത് പറയുന്നതിലും കൂടുതൽ ഒരുപാട് പോരായ്മകൾ പറയാൻ ഉണ്ടാകും എന്ന് കരുതുന്നു എല്ലാവർക്കും. ഇനി എത്ര വലിയ താരമൂല്യമുള്ള ആളുകൾ സിനിമ എടുത്ത് റിലീസ് ചെയ്താലും മുൻപത്തെ പോലെ ഫാൻസുകാരെ കൊണ്ട് സിനിമ വിജയിപ്പിക്കാൻ പറ്റുമെന്ന് കരുതുന്നില്ല കാരണം നല്ല സിനിമകളും മോശം സിനിമകളും മനസ്സിലാക്കാൻ ഇപ്പോൾ പ്രേക്ഷകർക്ക് കഴിയുന്നുണ്ട്. അതിൽ റിവ്യൂ എഴുതുന്ന ആൾ എന്ന നിലയിൽ ഞാൻ സന്തോഷവാനാണ്.