12 March 2026

ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും ശവം വാരി എന്നു വിളിച്ചു; ‘മരണക്കൂട്ട്’ പുസ്തക വായന

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

| നിരുപമ

മൃതശരീരങ്ങൾ തൊടാൻ മനുഷ്യർക്ക് അറപ്പാകുന്നിടത്ത് മൃതശരീരങ്ങളെ ആദരവോടെയും സന്തോഷത്തോടെയും സംസ്കരിക്കാൻ മുന്നിട്ടിറങ്ങി വന്ന ഒരു മനുഷ്യൻറെ ജീവിതകഥ പറയുകയാണ് മരണക്കൂട്ട് എന്ന പുസ്തകത്തിലൂടെ നിയാസ് കരീം എന്ന പത്രപ്രവർത്തകൻ. എല്ലാത്തരം മൃതദേഹങ്ങളെ എടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന വിനു എന്ന ആലുവക്കാരൻ്റെ ആത്മകഥയാണ് മരണക്കൂട്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

കാലം കഴിയുന്തോറും  ചെയ്തു വന്ന ജോലി തന്റെ കുടുംബത്തെയും തന്നെയും ബാധിക്കാൻ തുടങ്ങി. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒടുക്കം വീട്ടുകാരുടെയും അവഗണനകൾ സഹിക്കാൻ കഴിയാതെ പലവട്ടം പല ജോലികൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മറ്റു ജോലികളിൽ ഒന്നും വിനു സന്തോഷവും സംതൃപ്തിയും കണ്ടിരുന്നില്ല. ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും തന്നെ ശവം വാരി എന്നു വിളിച്ചു. എല്ലാവരിൽ നിന്നും അങ്ങേയറ്റം അവഗണനകൾ സഹിക്കുമ്പോഴും കൂടെ നിൽക്കാൻ ഉണ്ടായിരുന്നത് പോലീസുകാരും ആശാന്മാരും ആയിരുന്നു.

” ജീവിച്ചിരിക്കുന്നവർക്ക് ആർക്കും വേണ്ടാത്ത ജീവനാണ് എന്റേത്. പക്ഷേ, മരിച്ചവർക്ക് എന്നെ വേണം. ആ ഒരു ചിന്തയുള്ളതുകൊണ്ടു മാത്രം ഞാൻ ആത്മഹത്യ ചെയ്തില്ല. എങ്കിലും അവഗണനയുടെ തീക്കാറ്റിൽ വെന്തു പൊള്ളിയും വെറുപ്പിന്റെ മഴയിൽ തുള്ളി വിറച്ചും എന്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാൻ.  ചവിട്ടാൻ മണ്ണും ചായാനൊരു ചുമലുമില്ലാത്ത ഭൂമിയിലെ ഓരോ മനുഷ്യനും എന്നെപ്പോലെ നിസ്സഹായനാണ്. “

മറ്റെല്ലാവരും പോലീസുകാരുടെ കുറ്റം പറയുമ്പോൾ വിനുവിന് പറയാനുള്ളത് തന്നെ ഏറെ സഹായിച്ച, ഇന്നും സഹായിക്കുന്ന പോലീസിനെ കുറിച്ചാണ്. അതേസമയം മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് കൂലി നൽകാതെ പണം തട്ടിയെടുക്കുന്ന മുനിസിപ്പാലിറ്റിയെ ചൂണ്ടുവിരലിൻ തുമ്പത്ത് നിർത്തുകയാണ് വിനു.

ഓരോ ദിവസവും അവഗണനകളും ഒറ്റപ്പെടലും ഒരുപാട് സഹിച്ചിട്ടും മരണപ്പെട്ടവരെ കൈവിടാതെ ഇന്നും സന്തോഷപൂർവ്വം തന്റെ ജോലികൾ ചെയ്യുകയാണ്. ” എൻറെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്ക് വന്നവനെ മണ്ണിലേക്ക് തന്നെ യാത്രയാക്കുക. നമ്മൾ തനിച്ചു വന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചു തന്നെയാണ് പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നവർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക ; അവരെ നന്നായി യാത്ര അയക്കുക അതാണ് എൻറെ കർത്തവ്യം ” – മരണകൂട്ട്

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News