16 November 2024

ധനുഷിനെതിരെ നയൻതാര; പിന്തുണയുമായി പാർവതി, നസ്രിയ, അനുപമ, ഐശ്വര്യ ലക്ഷ്മി

നയൻതാരയെ നായികയാക്കി ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവൻ സംവിധാനം ‘നാനും റൗഡി താൻ’ എന്ന ചിത്രം നിർമിച്ചത് ധനുഷായിരുന്നു.

ദക്ഷിണേന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ജീവിതം ആധാരമാക്കി ഓണലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു . പ്രശസ്ത നടൻ ധനുഷിനെതിരെ ഇൻസ്റ്റഗ്രാമിൽ നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മറ്റ് നടിമാർ രംഗത്തെത്തി.

നയൻതാരയുടെ ചിത്രത്തിൻ്റെ ട്രെയിലറിൽ അവർ അഭിനയിച്ച ധനുഷ് സിനിമ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി നയൻതാര രംഗത്ത് എത്തിയത്.

നയൻതാരയെ നായികയാക്കി ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവൻ സംവിധാനം ‘നാനും റൗഡി താൻ’ എന്ന ചിത്രം നിർമിച്ചത് ധനുഷായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിലാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതിനാൽ തന്നെ ഈ സിനിമയ്ക്ക് ഡോക്യുമെന്ററിയിൽ വലിയ പ്രാധാന്യമുണ്ട്.

ഈ സിനിമയിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് നയൻതാര അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. തന്റെ നിസാര ആവശ്യം പരിഗണിക്കുന്നത് പോലും ധനുഷ് വൈകിച്ചെന്നും നയൻതാര ആരോപിക്കുന്നു.

അതേസമയം, സോഷ്യൽ മീഡിയയിലെ നയൻതാരയുടെ കത്തിന് പിന്തുണയുമായി ധാരാളം സഹപ്രവർത്തകരും രംഗത്തെത്തിച്ചിട്ടുണ്ട്. ധനുഷിൻ്റെ നായികമാരായി അഭിനയിച്ച പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ എന്നിവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിച്ച നസ്രിയ ഫഹദ് , ഐശ്വര്യ ലക്ഷ്മി, ഗൗരി ജി കിഷൻ എന്നിവരും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

‘നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. മലയാള സിനിമയിൽ തുടങ്ങി പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ജീവിതകഥയാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.

Share

More Stories

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമായതിനാൽ 5.85 കോടി രൂപ പിഴ ചുമത്തി

0
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടത്തിൻ കീഴിൽ മലിനീകരണ വിരുദ്ധ നടപടികളുടെ ആദ്യ ദിവസം ഏകദേശം 5.85 കോടി രൂപ പിഴ ചുമത്തി അധികാരികൾ നടപടി ശക്തമാക്കിയപ്പോഴും ഡൽഹിയിലെ വായു ഗുണനിലവാരം...

തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശം; നടി കസ്‌തൂരി അറസ്റ്റില്‍

0
തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്‌തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി...

ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും ഷമി ഹീറോ; പത്താമനായെത്തി 36 പന്തിൽ 37 റൺസ്, ടീം ജയിച്ചത് 11 റൺസിന്

0
ഏകദേശം ഒരുവർഷത്തെ ഇടവേളക്ക് ശേഷം നടത്തിയ തിരിച്ചുവരവ് ആഘോഷമാക്കി പേസർ മുഹമ്മദ് ഷമി. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഷമിയുടെ മികവിൽ മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാൾ 11 റൺസിന് വിജയം നേടിയെന്ന് പി.ടി.ഐ...

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ; തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവും

0
ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം...

വയനാട് ദുരന്തബാധിതരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിക്കാനാവില്ല; നിലപാടുമായി റിസർവ് ബാങ്ക്

0
കേരളത്തിലെ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിയ്ക്കാൻ സാധിക്കില്ല എന്ന് റിസർവ് ബാങ്ക്. കേരളാ സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നൽകിയ കത്തിനാണ് റിസർവ്...

‘വിസ്‌പർ ഓപ്പൺ എഐ’യിലെ പിഴവ്‌ കണ്ടെത്തി മലയാളി ഗവേഷകർ

0
ശബ്‌ദത്തെ അക്ഷരമാക്കി മാറ്റുന്ന ‘വിസ്‌പർ എഐ’ സംവിധാനത്തിലെ പിഴവ് കണ്ടെത്തി ഡിജിറ്റൽ സർവകലാശാലയിലെ ഗവേഷകർ. വാക്കുകളെഴുതുമ്പോൾ ഇന്ത്യൻ ഭാഷകളിലെ സ്വരചിഹ്നങ്ങൾ ഒഴിവായിപ്പോകുന്നതിലൂടെ വാക്യത്തിലുണ്ടാകുന്ന തെറ്റാണ് ​ഗവേഷക സംഘം ചൂണ്ടിക്കാട്ടിയത്. ഓപ്പൺ എഐയുടെ വിസ്പർ...

Featured

More News