11 March 2025

നെജാ 2; ലോകത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ആനിമേറ്റഡ് ചിത്രം

മരണത്തിൽ പോലും നന്മ തിന്മയെ എങ്ങനെ ജയിക്കുമെന്ന് കാണിക്കുന്ന ഒരു ഇതിഹാസ കഥയാണ് ‘യു യാങ്’ സംവിധാനം ചെയ്‌ത നെജാ 2

ലോകത്ത് ഏറ്റവും അധികം പണം വാരിയ ആനിമേറ്റഡ് ചലച്ചിത്രം നിർമ്മിച്ചുവെന്ന ഖ്യാതി ഹോളിവുഡിലെ ഭീമൻ പ്രൊഡക്ഷൻ സ്റ്റുഡിയോകളായ ഡിസ്‌നിക്കോ, പിക്‌സാറിനോ ഒന്നും അല്ല. ചെങ്ങടു കോകോ കാർട്ടൂൺ, ബെയ്‌ജിങ്‌ എൻലൈറ് മീഡിയ എന്നീ ചൈനീസ് സിനിമാ നിർമ്മാതാക്കൾക്ക് ഉള്ളതാണ്.

2019ൽ പുറത്തിറങ്ങിയ നെജാ എന്ന ഫാൻ്റെസി അഡ്വെഞ്ചർ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘നെജാ 2’ ആണ് ഇപ്പോൾ അവേഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിൻ്റെ കളക്ഷനെപ്പോലും പിന്നിലാക്കി 2 ബില്യണും പിന്നിട്ട് കുതിക്കുന്നത്.

മരണത്തിൽ പോലും നന്മ തിന്മയെ എങ്ങനെ ജയിക്കുമെന്ന് കാണിക്കുന്ന ഒരു ഇതിഹാസ കഥയാണ് ‘യു യാങ്’ സംവിധാനം ചെയ്‌ത നെജാ 2 പറയുന്നത്. ചൈനീസ് നാടോടി കഥകളിലെ ഒരു സംരക്ഷണ ദേവതയാണ് നെജാ. അയാളുടെ ബാല്യകാലത്തെയും, ധീരനായ ഒരു ആൺകുട്ടിയിൽ നിന്ന് ഒരു ദൈവമായി അയാൾ എങ്ങനെ രൂപാന്തരപ്പെട്ടു എന്നതും ആണ് ചിത്രത്തിൻ്റെ പ്രമേയം.

റിലീസ് ചെയ്‌ത്‌ 33 ദിവസം കൊണ്ട് 2 ബില്യൺ ഡോളർ കളക്ഷൻ നേടിയ നെജാ 2 മറികടന്നത് ഇൻസൈഡ് ഔട്ട് എന്ന ഹോളിവുഡ് ചിത്രത്തിൻ്റെ 1.6 ബില്യൺ എന്ന കടമ്പയാണ്. 2 ബില്യൺ ക്ലബ്ബിൽ കയറുന്ന ലോകത്തിലെ ആദ്യ ആനിമേറ്റഡ് ചിത്രവും നെജാ 2 തന്നെ. കളക്ഷനിൽ ഭൂരിഭാഗവും ചൈനീസ് മാർക്കറ്റിൽ നിന്ന് തന്നെയാണ് ചിത്രം നേടിയത് എന്നതും ശ്രദ്ധേയമാണ്.

കണ്ണഞ്ചിപ്പിക്കുന്ന ബോക്സോഫീസ് നമ്പരുകൾ നേടാൻ ഹോളിവുഡിനെ ചൈനക്ക് ആശ്രയിക്കേണ്ട എന്നതിൻ്റെ തെളിവ് കൂടിയാണ് ചിത്രത്തിൻ്റെ വിജയം. ഇന്ത്യപോലെ അനവധി ഭാഷകൾ ചൈനയിൽ സംസാരിക്കുന്നില്ല എന്നതും ചൈനീസ് ചിത്രങ്ങളുടെ പരിധിയില്ലാത്ത മുന്നേറ്റത്തിന് പ്രധാന കാരണമാണ്.

Share

More Stories

പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ അനുവദിക്കരുത്; നിയന്ത്രണങ്ങളോടെ ഐപിഎൽ 2025 ആരംഭിക്കുന്നു

0
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉടൻ ആരംഭിക്കാൻ പോകുന്നു. ടൂർണമെന്റിന്റെ 18-ാം പതിപ്പ് മാർച്ച് 22 മുതൽ മെയ് 25 വരെ നടക്കും. പരിപാടിക്ക് മുന്നോടിയായി, കേന്ദ്ര സർക്കാർ ഐപിഎൽ സംഘാടകർക്ക് നിർണായക...

‘ശ്രീ ചൈതന്യ’ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്

0
ഇന്ത്യയിലുടനീളമുള്ള ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദായനികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലെ ശ്രീ ചൈതന്യ കോളേജുകളുടെ ശാഖകളിൽ ഒരേസമയം...

‘കേരളത്തില്‍ ലൗ ജിഹാദ് കേസില്ല’; പിസി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

0
ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പിസി ജോര്‍ജ് നടത്തുന്നത് കള്ള പ്രചാരണമാണെന്നും...

‘ഭീഷണി’യുടെ പേരിൽ ചർച്ചക്ക് പോകില്ല; യുഎസ് ചർച്ചകൾ ഇറാൻ നിരസിച്ചു

0
ഇറാഖിന് ഷിയാ അയൽക്കാരനിൽ നിന്ന് വൈദ്യുതി വാങ്ങാൻ അനുവദിച്ച ഉപരോധ ഇളവ് അവസാനിപ്പിച്ചു കൊണ്ട് ടെഹ്‌റാനിൽ സമ്മർദ്ദം ചെലുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചതിനെ തുടർന്ന് "ഭീഷണിപ്പെടുത്തലിൽ" ചർച്ച നടത്തില്ലെന്ന് ഇറാൻ...

ഐസിസി ‘രോഹിതിനെ പുറത്താക്കി’; ഞെട്ടിക്കുന്ന തീരുമാനം

0
2025 ചാമ്പ്യൻസ് ട്രോഫി അവസാനിച്ചു. 12 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും അഭിമാനകരമായ ട്രോഫി സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡിനെ...

‘യൂറോ- ഡോളർ യുദ്ധം’; റഷ്യൻ സ്വത്ത് കണ്ടുകെട്ടൽ യൂറോപ്പ് കടുത്ത വെല്ലുവിളികൾ നേരിടും

0
അതിവേഗം മാറി കൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ കരുതൽ കറൻസി എന്ന നിലയിൽ യൂറോയുടെ പദവിക്ക് നേരെ വെല്ലുവിളികൾ വർദ്ധിച്ചു വരുന്നു. മരവിപ്പിച്ച റഷ്യൻ ആസ്‌തികൾ പിടിച്ചെടുക്കാനുള്ള സാധ്യതയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഇപ്പോൾ യൂറോപ്യൻ...

Featured

More News