| നാരായണൻ നമ്പു
ജീത്തു ജോസെഫിന്റെ മോഹൻലാൽ ചിത്രം നേര് വളരെ നല്ല തിരക്കഥയിൽ പിറന്ന വളരെ മികച്ച ചിത്രമാണ്. സിനിമയുടെ ആഖ്യാനത്തിന് 100% നീതി പുലർത്തുന്ന മേക്കിങ് ശൈലി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മോഹൻലാലിന്റെ വളരെ നിയന്ത്രിതവും പക്വവും ആയിട്ടുള്ള ഉജ്വല പ്രകടനം ആണ് സിനിമയിൽ ഉടനീളം കണ്ടത്. ഒരു ഗിമ്മിക്‌സും ഇല്ലാതെ ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമാക്കി.
അനശ്വര രാജന്റെ കരിയർ ബെസ്റ്റാണ് നേരിൽ ഉള്ളത്. സിദ്ദിഖ് എന്ന വെറ്ററൻ പെർഫോർമറുടെ സ്ട്രോങ്ങ് സപ്പോർട്ട് സിനിമയിൽ മുഴുവൻ ഉണ്ട്. എടുത്ത് പറയേണ്ടത് ജഗദീഷിന്റെ പെർഫോമൻസ് കൂടിയാണ്. ജഗദീഷ് മനോഹരമായിരുന്നു. തിരക്കധാകൃത്ത് കൂടിയായ ശാന്തിയും, വില്ലനായി പെർഫോം ചെയ്ത നടനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ജീത്തു ജോസഫിന്റെ ഡയറക്ഷൻ ശൈലി തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരിടത്തും ഗിമ്മിക്സ് കളുടെ പുറകെ പോകാതെ വളരെ ഒർജിനൽ ആയിത്തന്നെ കോർട്ട്റൂം സീനുകൾ എടുത്തിട്ടുള്ളത് പോലെ തോന്നി. തീയറ്റർ നിറയെ കയ്യടി ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ കുറച്ചു നാളുകൾക്ക് ശേഷം തന്റെ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ മോഹൻലാലിന് ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്. തീയറ്ററിൽ ഓരോ സീനിനും വന്ന കയ്യടികൾ അതിനു തെളിവായിരുന്നു.
( കടപ്പാട് – മൂവി സ്ട്രീറ്റ് )