കൂട്ട ബലാത്സം​ഗ ശ്രമം; ആൺ ഡോക്ടറുടെ സ്വകാര്യ ഭാ​ഗത്ത് ബ്ലൈഡ് കൊണ്ട് മുറിവേൽപ്പിച്ച് നഴ്‌സ് രക്ഷപ്പെട്ടു

നഴ്‌സ് തൻ്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് ഡോക്ടർ‌ ഉൾപ്പെടെയുള്ളവർ അതിക്രമം നടത്തിയത്

പാട്‌ന: രാജ്യത്ത് വീണ്ടും കൂട്ട ബലാത്സം​ഗ ശ്രമം. ബീഹാറിലെ സമസ്തിപൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിനെ ഡോക്ടർ ഉൾപ്പെടെയുള്ള സംഘമാണ് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത്. ഗംഗാപൂരിലെ ആർബിഎസ് ഹെൽത്ത് കെയർ സെൻ്ററിലാണ് സംഭവം നടന്നത്. എന്നാൽ, ഡോക്ടറുടെ സ്വകാര്യ ഭാ​ഗത്ത് ബ്ലൈഡ് ഉപയോ​ഗിച്ച് മുറിവേൽപ്പിച്ച് നഴ്‌സ് രക്ഷപ്പെട്ടു. സംഭവ ശേഷം, നഴ്‌സ് തന്നെ പൊലീസിൽ പരാതിയും നൽകി.

ഡോക്ടറായ സഞ്ജയ് കുമാറും കൂട്ടാളികളായ സുനിൽകുമാർ ഗുപ്‌ത, അവധേഷ് കുമാർ എന്നിവർ ചേർന്നാണ് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് സഞ്ജയ് കുമാർ. 25 കാരിയായ നഴ്‌സ് തൻ്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് ഡോക്ടർ‌ ഉൾപ്പെടെയുള്ളവർ അതിക്രമം നടത്തിയത്.

ഇവർ മദ്യപിച്ചിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ഡോക്ടറുടെ സ്വകാര്യ ഭാ​ഗം ബ്ലേഡ് ഉപയോ​ഗിച്ച് മുറിച്ചാണ് പെട്ടെന്നുള്ള അതിക്രമത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത്. അതിക്രമത്തിന് മുമ്പ് മൂവരും സിസിടിവിയും വിച്ഛേദിക്കുകയും ആശുപത്രി അകത്ത് നിന്ന് പൂട്ടുകയും ചെയ്‌തിരുന്നു. യുവതി പൊലീസിൽ വിവരം അറിയിച്ച ഉടൻ തന്നെ പ്രതികളെ പൊലീസ് പിടികൂടി.

യുവതിയുടെ ധീരതയെ പൊലീസ് പ്രശംസിക്കുകയും ചെയ്‌തു. സംഭവ സ്ഥലത്ത് നിന്നും മദ്യ കുപ്പികൾ, നഴ്‌സ് ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന തെളിവുകൾ പോലീസ് കണ്ടെടുത്തു.

ബം​ഗാളിലെ ആർജികാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സം​ഗ ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടുമൊരു അതിക്രമം ആരോ​ഗ്യ പ്രവർത്തകുടെ ഇടയിൽ ഉണ്ടാകുന്നത്. കഴിഞ്ഞ മാസമായിരുന്നു ബം​ഗാളിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിനിമ പ്രേക്ഷകർക്കുള്ള സേവനമാണ്; പ്രേക്ഷകരാണ് തങ്ങൾക്ക് ദൈവമെന്ന് ജാൻവി കപൂർ

തന്റെ പുതിയ തെലുങ്ക് ചിത്രമായ 'പെഡ്ഡി'യുടെ റിലീസിനായുള്ള കാത്തിരിപ്പിനിടയിൽ, ചലച്ചിത്ര നിർമ്മാണത്തെയും പ്രേക്ഷക വിലയിരുത്തലുകളെയും കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം ജാൻവി കപൂർ. സിനിമ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

ഇന്ത്യയിൽ കാലവർഷം വൈകുന്നു; മാറ്റം വരാനുള്ള കാരണം ഐഎംഡി വിശദീകരിക്കുന്നു

രാജ്യത്ത് മൺസൂൺ എത്തുമെന്ന് നിലവിൽ അനിശ്ചിതത്വത്തിലാണ്. അത് പലതവണ വൈകിയിട്ടുമുണ്ട്. മെയ് 26ന് കേരള തീരത്ത് മൺസൂൺ എത്തുമെന്ന്...

30 വർഷത്തിനിടയിൽ ആദ്യം; ഒരു ചോരത്തുള്ളി പോലും വീഴാതെ ജമ്മു കശ്മീരിൽ ശാന്തമായൊരു മെയ് മാസം

ജമ്മു കശ്മീരിന്റെ സുരക്ഷാ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ചരിത്ര നാഴികക്കല്ല് പിറന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ...

ബി.ജെ.പി വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ അണ്ണാമലൈ; തമിഴകത്തെ ചൂടുപിടിപ്പിച്ച് കോയമ്പത്തൂരിലെ കൂറ്റൻ പോസ്റ്ററുകൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ പ്രവചിച്ചുകൊണ്ട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ...

‘വിചിത്ര ആവശ്യവുമായി ഗൂഗിൾ’; 3.2 കോടി കൊതുകുകളെ തുറന്നു വിടണം

അമേരിക്കയിലെ കാലിഫോർണിയയിലും ഫ്‌ലോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നു വിടാനുള്ള പദ്ധതി ആണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകം വളർത്തിയ,...

മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം, വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു: ഹൈക്കോടതി

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിൽ കേരളത്തിലെ മെഡിക്കല്‍ കോളേജുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍...

അൻസിബ അയച്ച മെസേജ് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; ലക്ഷ്‌മിപ്രിയ

താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂ​ക്ഷം. അൻസിബക്ക് എതിരായ പരാതിയിൽ തൻ്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന വാദവുമായി നടി ലക്ഷ്‌മി...

പശ്ചിമ ബംഗാളിൽ ശുഭേന്ദു മന്ത്രിസഭാ വികസനം; 35 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു

പശ്ചിമ ബംഗാളിലെ ഒരു പ്രധാന രാഷ്ട്രീയ മാറ്റത്തിൽ, മുഖ്യമന്ത്രി സുവേന്ദു അധികാരി തിങ്കളാഴ്‌ച തൻ്റെ മന്ത്രിസഭ വികസിപ്പിച്ചു. പുതിയ...

ഇറാൻ കുവൈത്തിൽ രണ്ട് പ്രധാന ആക്രമണങ്ങൾ നടത്തി, യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടു

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കുവൈത്തിൽ രണ്ട് പ്രധാന ആക്രമണങ്ങൾ നടത്തി ഇറാൻ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെ മിഡിൽ ഈസ്റ്റിൽ...