10 May 2025

ഓപ്പറേഷന്‍ സിന്ദൂര്‍; എഴുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ കേരള ഹൗസിൽ എത്തി

കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 01123747079

ഓപ്പറേഷന്‍ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികളെ ഡല്‍ഹി കേരള ഹൗസിൽ എത്തിച്ചു. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര- സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നായി വെള്ളിയാഴ്‌ച രാത്രിയോടെയും ശനിയാഴ്‌ച പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് കേരള ഹൗസിലെത്തിയത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി അവരവരുടെ നാട്ടിലേക്ക് പോകും.

സംഘര്‍ഷ അവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 01123747079.

Share

More Stories

‘മദ്രസ വിദ്യാർത്ഥികൾ രണ്ടാം പ്രതിരോധ നിര, യുദ്ധത്തിന് ഉപയോഗിക്കും’; പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

0
രാജ്യത്തിൻ്റെ രണ്ടാം പ്രതിരോധ നിരയാണ് മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാക് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി....

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങൾ; ലക്ഷ്യമിട്ടെത്തിയ അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി

0
പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസ കേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധന ആലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തെന്നും വിദേശകാര്യ...

ഭീകര പരിശീലന കേന്ദ്രമായ പാക്കിസ്ഥാനിലെ ‘മർകസ് അഹ്‌ലെ ഹദീസ് ബർണാല’; വിശദാംശങ്ങൾ

0
പാക്കിസ്ഥാൻ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധം എന്നും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ: മർകസ് അഹ്‌ലെ ഹദീസ് ബർണാല, ലഷ്‌കർ- ഇ- തൊയ്ബ, ഭീംബർ ജില്ല, പാകിസ്ഥാൻ അധിനിവേശ ജമ്മു കാശ്‌മീർ...

പാക് വ്യോമ താവളങ്ങളില്‍ സ്‌ഫോടനം; ഇസ്ലാമാബാദിന് അടുത്തുള്ള നൂര്‍ ഖാനിലും

0
പാകിസ്ഥാൻ്റെ മൂന്ന് വ്യോമ താവളങ്ങളില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമ ത്താവളത്തില്‍ അടക്കമാണ് സ്‌ഫോടനമുണ്ടായത്. പാക് സൈന്യം തന്നെയാണ്...

തമാശക്ക് കോഴിമുട്ട മകളുടെ തലയില്‍ ഉടച്ച അമ്മക്ക് 1.77 ലക്ഷം രൂപ പിഴ

0
കുട്ടികളെ വളര്‍ത്തുക എന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു പ്രവൃത്തിയാണ്. വിവിധ രീതിയിലുള്ള പാരന്റിങ് രീതികളെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തില്‍. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനും അവർക്ക്...

സുധാകരനെ മാറ്റിയതിൽ കോൺഗ്രസിൽ പോര് കനക്കുന്നു; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി രാജി പ്രഖ്യാപിച്ചു

0
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതില്‍ കോൺഗ്രസിൽ പോര് കനക്കുന്നു. നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം പുരോഗമിക്കവെ, സുധാകരനെ...

Featured

More News