13 May 2025

‘സിന്ദൂർ വിവരങ്ങൾ ശേഖരിക്കാൻ‌’ പാക് ചാരൻ; ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ബന്ധപ്പെട്ടു

പാക്കിസ്ഥാൻ സായുധ സേനയുടെ മീഡിയ പബ്ലിക് റിലേഷൻസ് വിഭാഗമാണ് നീക്കം നടത്തിയതെന്നാണ് വിവരം

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ‌ പാക് ചാരൻ്റെ ശ്രമം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥനെന്ന വ്യാജേന ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ഫോണില്‍ ബന്ധപ്പെട്ടാണ് വിവര ശേഖരണത്തിന് ശ്രമിച്ചത്. പാക്കിസ്ഥാൻ സായുധ സേനയുടെ മീഡിയ പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) വിഭാഗമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം.

+91 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ ഇന്ത്യൻ ഉദ്യോഗസ്ഥർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെറ്റ്‌വർക്ക് 18-ലെ മാധ്യമ പ്രവർത്തകർക്കും ഇത്തരം ഫോൺ കോളുകൾ ലഭിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൻ്റെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിവരങ്ങൾ ശേഖരിക്കാൻ‌ ശ്രമിച്ചത്.

ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ന്യൂഡൽഹിയിൽ ഉച്ചയ്ക്ക് 2.30ന് നടക്കാനിരിക്കുന്ന സൈനിക സംയുക്ത വാർത്താ സമ്മേളനത്തെ കുറിച്ചാണ് വിളിച്ചയാൾ ചോദിച്ചത്. ഇന്ത്യയിലും ഇന്ത്യൻ വ്യോമ താവളങ്ങളിലും സംഭവിച്ച “നാശനഷ്‌ടം” സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അറിയാൻ ശ്രമിച്ചു.

‘ഓപ്പറേഷൻ സിന്ദൂർ’ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച് മാധ്യമ പ്രവർത്തകരെയും സിവിലിയന്മാരെയും വിളിച്ച് നിലവിലുള്ള സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്ഥാൻ ഇൻ്റെലിജൻസ് ഓപ്പറേറ്റീവ്സ് (പി.ഐ.ഒ) ഇന്ത്യൻ വാട്ട്‌സ് ആപ്പ് നമ്പർ: 7340921702 ഉപയോഗിച്ചിരുന്നു. ദയവായി അത്തരം ശ്രമങ്ങളിൽ വീഴരുതെന്ന് ഇന്ത്യ പ്രതിരോധ ഉദ്യോഗസ്ഥർ ഒരു പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാകിസ്ഥാൻ്റെ ഐ.എസ്.പിആറിൽ നിന്നാണെന്ന് കരുതപ്പെടുന്ന ഇത്തരം ഫോൺ കോളുകൾ യുദ്ധ-വാർത്തകൾ കൈകാര്യം ചെയ്യുന്ന മറ്റു മാധ്യമ പ്രവർത്തകർക്കും ലഭിച്ചതായി വിവരങ്ങൾ പുറത്തു വന്നു.

(ചിത്രം: X ഐ.എസ്.പി.ആര്‍ ഡയറക്ടർ‌ ജനറൽ അഹമ്മദ് ഷരീഫ് ചൗധരി)

Share

More Stories

“ഇസ്ലാമാബാദ് വെടിനിർത്തൽ ആഹ്വാനം അതിശയിക്കാനില്ല”; ഇന്ത്യ- പാക് സമാധാന കരാറിനെ കുറിച്ച്‌

0
ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി "വ്യക്തമായ വിജയമായിരുന്നു" എന്ന് ഓസ്ട്രിയൻ യുദ്ധ വ്യോമയാന വിശകലന വിദഗ്‌ദനും എഴുത്തുകാരനുമായ ടോം കൂപ്പർ പറഞ്ഞു. പാകിസ്ഥാൻ വെടിനിർത്തലിലേക്കുള്ള നീക്കത്തിന്...

യുഎഇ- റാസൽ ഖൈമയിൽ മൂന്ന് സ്ത്രീകൾ വെടിയേറ്റ് കൊല്ലപ്പെട്ടു; കാരണം ഇതാണ്

0
യുഎഇയിലെ റാസൽ ഖൈമയിൽ വെടിയേറ്റ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. വെടിവെപ്പ് നടന്നയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് ആയുധവും...

ഒടുവിൽ യുഎസ് പൗരനായ ഈഡൻ അലക്‌സാണ്ടറിനെ തടങ്കലിൽ നിന്നും വിട്ടയക്കാൻ ഹമാസ്

0
ജെറുസലേം: 580 ദിവസത്തിൽ അധികമായി ഹമാസ് തടങ്കലിൽ കഴിയുന്ന ഇസ്രയേലി- അമേരിക്കൻ പൗരനായ ഈഡൻ അലക്‌സാണ്ടറിനെ വിട്ടയക്കാൻ തീരുമാനം. മെയ് 13 ചൊവ്വാഴ്‌ച ഈഡനെ വിട്ടയക്കുമെന്ന് ഹമാസ് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്...

‘സേനക്ക് സല്യൂട്ട്, ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി

0
ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി...

തുർക്കിക്കെതിരായ 40 വർഷത്തെ പോരാട്ടം അവസാനിപ്പിക്കുന്നു; കുർദിഷ് തീവ്രവാദ സംഘടന പിരിച്ചുവിടുമെന്ന് പ്രഖ്യാപനം

0
കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) പിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയും തുർക്കിയെക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. "ഭീകര വിമുക്ത തുർക്കിയെ" യിലേക്കുള്ള ഒരു നാഴികക്കല്ലായി അങ്കാറ ഈ നീക്കത്തെ സ്വാഗതം ചെയ്തു , എന്നാൽ...

ഓപ്പറേഷൻ സിന്ദൂർ; ഉപയോഗിച്ചത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്കൈസ്ട്രൈക്കർ ഡ്രോണുകൾ

0
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരായ സൈനിക ആക്രമണങ്ങളുടെ രഹസ്യനാമമായ ഓപ്പറേഷൻ സിന്ദൂരിൽ അദാനി ഗ്രൂപ്പിന്റെ ആപ്ല ഡിസൈൻ ടെക്നോളജീസുമായി സഹകരിച്ച് വികസിപ്പിച്ച സ്കൈസ്ട്രൈക്കർ കാമികേസ് ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ...

Featured

More News