22 November 2024

പറക്കുന്നത് 38000 അടി ഉയരത്തില്‍, വിമാനത്തിന്റെ വാതില്‍ തുറക്കാനൊരുങ്ങി യാത്രക്കാരന്‍

ഇയാളെ സഹയാത്രക്കാര്‍ പിടിച്ച് വച്ച് കൈ കാലുകളില്‍ ഡക്റ്റ് ടേപ്പ് വച്ച് ബന്ധിച്ച് സീറ്റില്‍ ഇരുത്തിയതിന് പിന്നാലെയാണ് വലിയ ആശങ്കയ്ക്ക് വിരാമം ആയത്. എയര്‍ ഹോസ്റ്റസിനെ ഇടിച്ച് വീഴ്ത്തിയാണ് ഇയാള്‍ ക്യാബിന്‍ ഡോറിന് സമീപത്തേക്ക് എത്തിയത്.

പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഹോസ്റ്റസിനെ ഇടിച്ചിട്ട് വാതിലിന് സമീപത്തേക്ക് യാത്രക്കാരന്‍. കീഴ്‌പ്പെടുത്തി സഹയാത്രികര്‍. 38000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. സഹയാത്രികരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. മില്‍വൌക്കീയില്‍ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.

മില്‍വൌക്കീയില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈനിന്റെ എയര്‍ബസ് 1915 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കാനഡയില്‍ നിന്നുള്ള യുവാവ് ക്രൂ അംഗങ്ങളെ സമീപിച്ച് ക്യാബിന്‍ ഡോര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ച എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ ദേഷ്യപ്പെടുകയും ബഹളമുണ്ടാക്കി ക്യാബിന്‍ ഡോറിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു.

ഇയാളെ സഹയാത്രക്കാര്‍ പിടിച്ച് വച്ച് കൈ കാലുകളില്‍ ഡക്റ്റ് ടേപ്പ് വച്ച് ബന്ധിച്ച് സീറ്റില്‍ ഇരുത്തിയതിന് പിന്നാലെയാണ് വലിയ ആശങ്കയ്ക്ക് വിരാമം ആയത്. എയര്‍ ഹോസ്റ്റസിനെ ഇടിച്ച് വീഴ്ത്തിയാണ് ഇയാള്‍ ക്യാബിന്‍ ഡോറിന് സമീപത്തേക്ക് എത്തിയത്. തനിക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ബഹളം. ഡാലസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ഇയാളെ വീല്‍ചെയറില്‍ ഇരുത്തിയാണ് വിമാനത്തിന് പുറത്തേക്ക് എത്തിച്ചത്. പിന്നാലെ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

യാത്രക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈത്തണ്ടയിലും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നാണ് സംഭവത്തേക്കുറിച്ച് അമേരിക്കന്‍ എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിക്കുന്നത്.

Share

More Stories

ലോകത്തിൽ ഏറ്റവും മലിനമാകുന്നു ഈ നഗരത്തിലെ ജീവിതം; ശ്വസിക്കുക അസാധ്യമാണ്

0
2024 നവംബർ 19ന് ന്യൂഡൽഹിയിൽ അതിരാവിലെ കനത്ത പുകമഞ്ഞ്. വിപിൻ കുമാർ/ഹിന്ദുസ്ഥാൻ ടൈംസ്/ഗെറ്റി ഇമേജസ് ഡൽഹിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കിൽ അപകടകരമായ വായു മലിനീകരണം...

വയനാട്ടിലെ എൽ.ഡി.എഫ്- യു.ഡി.എഫ് ഹർത്താൽ നിരുത്തരവാദപരം; വിമർശനവുമായി ഹൈക്കോടതി

0
വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന...

ഒരു കാലത്ത് നിബിഡ വനപ്രദേശം: അന്‍റാര്‍ട്ടിക്കയിലെ ചരിത്രത്തിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

0
ഇന്ന് മഞ്ഞുരുക്കവും കടുത്ത ശൈത്യവുമാണ് അന്‍റാര്‍ട്ടിക്കയുടെ മുഖച്ഛായ. പക്ഷേ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അന്‍റാര്‍ട്ടിക്ക മിതശീതോഷ്ണ കാലാവസ്ഥയുള്ള നിബിഡ വനപ്രദേശമായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും...

വവ്വാലുകള്‍ രുദ്രാക്ഷ കൃഷി നശിപ്പിച്ചു; വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍

0
വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ...

വിവാഹ മോചനത്തിനായി ഐശ്വര്യ- ധനുഷ് ആദ്യമായി കോടതിയിൽ

0
ചെന്നൈയിലെ കുടുംബ കോടതിയിൽ നവംബർ 21 വ്യാഴാഴ്‌ച ഹാജരായ ഐശ്വര്യ രജനികാന്തും ധനുഷും വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2022ൽ സോഷ്യൽ മീഡിയയിൽ വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇവർ കോടതിയിൽ ഹാജരാകുന്നത്. അന്തിമ വിധി...

ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്

0
ബോംബ് ചുഴലിക്കാറ്റെന്ന ഭീമന്‍ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്. കാലിഫോര്‍ണിയ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്ന ചിത്രമാണ് പുറത്തുവന്നത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രമാണ് കൊടുങ്കാറ്റിന്റെ ഭീകരത...

Featured

More News