22 November 2024

‘മതവുമായി ബന്ധമില്ല’; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും’: മുഖ്യമന്ത്രി എൻ ബിരേൻ സിങ്

ഇരുപത്തയ്യായിരം ഹെക്ടർ പോപ്പി പ്ലാൻ്റെഷനുകൾ സർക്കാർ നശിപ്പിച്ചു. അറുപതിനായിരം കോടിയുടെ ലഹരിമരുന്ന് പിടികൂടി. 3200 ലഹരി കടത്തുകാരെ അറസ്റ്റ് ചെയ്തു

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. മണിപ്പൂർ സംഘർഷം തുടങ്ങിയതിനുശേഷം മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആദ്യമായാണ് ഒരു മലയാളം ന്യൂസ് ചാനലിനോട് പ്രതികരിക്കുന്നത്. മപരമായ സംഘർഷം എന്നത് അഭ്യൂഹം മാത്രമാണ്. മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരിയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ബിരേൻ സിംങ് വ്യക്തമാക്കുന്നു.

കേരളത്തെ ഏറെ സ്നേഹിക്കുന്നുവെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. താൻ കേരളം സന്ദർശിച്ചിട്ടുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മരുന്നിനെതിരെ സ്വീകരിച്ച കടുത്ത നടപടികളാണ് സംഘർഷത്തിൻ്റെ കാരണമെന്ന് അദ്ദേഹം പറയുന്നു.

മണിപ്പൂർ സർക്കാർ ലഹരിക്കെതിരെ കടുത്ത നടപടികൾ എടുത്തു. ഇരുപത്തയ്യായിരം ഹെക്ടർ പോപ്പി പ്ലാൻ്റെഷനുകൾ സർക്കാർ നശിപ്പിച്ചു. അറുപതിനായിരം കോടിയുടെ ലഹരിമരുന്ന് പിടികൂടി. 3200 ലഹരി കടത്തുകാരെ അറസ്റ്റ് ചെയ്തു. ഇതാണ് സംഘർഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘർഷത്തിൽ 40000 ഓളം പേർക്ക് വീട് നഷ്ടപ്പെട്ടു. കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗക്കാരുമായി ചർച്ച നടത്തും. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആഹാരവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വീട് നഷ്ടമായവർക്ക് പകരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘർഷബാധിതരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. അതേസമയം താൻ മുഖ്യമന്ത്രിയായ കാലം മുതൽ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രാജി വക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share

More Stories

ലോകത്തിൽ ഏറ്റവും മലിനമാകുന്നു ഈ നഗരത്തിലെ ജീവിതം; ശ്വസിക്കുക അസാധ്യമാണ്

0
2024 നവംബർ 19ന് ന്യൂഡൽഹിയിൽ അതിരാവിലെ കനത്ത പുകമഞ്ഞ്. വിപിൻ കുമാർ/ഹിന്ദുസ്ഥാൻ ടൈംസ്/ഗെറ്റി ഇമേജസ് ഡൽഹിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കിൽ അപകടകരമായ വായു മലിനീകരണം...

വയനാട്ടിലെ എൽ.ഡി.എഫ്- യു.ഡി.എഫ് ഹർത്താൽ നിരുത്തരവാദപരം; വിമർശനവുമായി ഹൈക്കോടതി

0
വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന...

ഒരു കാലത്ത് നിബിഡ വനപ്രദേശം: അന്‍റാര്‍ട്ടിക്കയിലെ ചരിത്രത്തിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

0
ഇന്ന് മഞ്ഞുരുക്കവും കടുത്ത ശൈത്യവുമാണ് അന്‍റാര്‍ട്ടിക്കയുടെ മുഖച്ഛായ. പക്ഷേ, ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അന്‍റാര്‍ട്ടിക്ക മിതശീതോഷ്ണ കാലാവസ്ഥയുള്ള നിബിഡ വനപ്രദേശമായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും...

വവ്വാലുകള്‍ രുദ്രാക്ഷ കൃഷി നശിപ്പിച്ചു; വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍

0
വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ...

പറക്കുന്നത് 38000 അടി ഉയരത്തില്‍, വിമാനത്തിന്റെ വാതില്‍ തുറക്കാനൊരുങ്ങി യാത്രക്കാരന്‍

0
പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഹോസ്റ്റസിനെ ഇടിച്ചിട്ട് വാതിലിന് സമീപത്തേക്ക് യാത്രക്കാരന്‍. കീഴ്‌പ്പെടുത്തി സഹയാത്രികര്‍. 38000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. സഹയാത്രികരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം....

വിവാഹ മോചനത്തിനായി ഐശ്വര്യ- ധനുഷ് ആദ്യമായി കോടതിയിൽ

0
ചെന്നൈയിലെ കുടുംബ കോടതിയിൽ നവംബർ 21 വ്യാഴാഴ്‌ച ഹാജരായ ഐശ്വര്യ രജനികാന്തും ധനുഷും വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2022ൽ സോഷ്യൽ മീഡിയയിൽ വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇവർ കോടതിയിൽ ഹാജരാകുന്നത്. അന്തിമ വിധി...

Featured

More News