7 March 2026

കാപ്പാ കേസ് പ്രതിക്ക് നേരെ പോലീസ് ഓഫീസർ വെടിയുതിർത്തു

ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നും ഉദ്യോഗസ്ഥർ

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ. തിരുവനന്തപുരം ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്‌ദുൾ സമദാണ് പ്രതി കൈരി കിരണിന് നേരെ വെടിയുതിർത്തത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ലയെന്നും പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സ്വയരക്ഷക്ക്‌ വേണ്ടിയുള്ള നടപടിയാണെന്ന് ഡിഐജി വ്യക്തമാക്കി.

വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. കാപ്പ കേസിൽ നാടുകടത്തിയ കൈരി കിരൺ നാടുകടത്തൽ ഉത്തരവ് ലംഘിച്ച് രാത്രി മുതൽ ആര്യങ്കോടുള്ള വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതോടെ ഇയാളെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ എസ്എച്ച്ഒ തൻസീം അബ്‌ദുൾ സമദിൻ്റെ നേത‍ൃത്വത്തിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ കൈരി കിരണിൻ്റെ വീട് വളയുകയും കൈരി കിരണിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു.

അതിനിടെ വെട്ടുകത്തി എടുത്തുകൊണ്ട് പ്രതി വീടിന് പുറത്തേക്ക് വരുകയും. ഒന്നിലധികം തവണ എസ്എച്ച്ഒയെ വെട്ടാൻ ശ്രമിക്കുകയും ചെയ്‌തു. എസ്എച്ച്ഒ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Share

More Stories

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

Featured

More News