6 May 2024

കോടതി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രാംദേവ് ലീലകൾ

രാംദേവ് എന്ന ആരുമറിയപ്പെടാത്ത യോഗാഭ്യാസി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് 90 കളിലായിരുന്നു. ആഗോളവത്കരണത്തിനെതിരായ കാമ്പെയ്നിലൂടെ

| കെ സഹദേവൻ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിൽ രാംദേവും പതഞ്ജലി ട്രസ്റ്റും മാപ്പ് പറഞ്ഞത് സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി. രാംദേവ് സ്വമേധയാ ഉണ്ടായ വെളിപാടു കൊണ്ട് മാപ്പ് പറഞ്ഞതാണെന്നു കരുതേണ്ട, കോടതിയിൽ കുടുങ്ങും എന്ന് കണ്ടപ്പോൾ ചെയ്തതാണ്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലി നൽകിയ തെറ്റായ പരസ്യത്തിന്മേൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ വിസമ്മതം കാണിക്കുന്നതിനെയും കോടതി വിമർശിച്ചു.

കോടതി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രാംദേവ് ലീലകൾ

യോഗയ്ക്കും ഇതര ആത്മീയ വ്യാപാരത്തിനും പുറമെ രാംദേവിൻ്റെ പ്രധാന മേഖല ആയുർവ്വേദ ഔഷധവും ഭൂമി ഇടപാടുകളുമാണ്. രാംദേവിൻ്റെ ഭൂമി ഇടപാടുകളിൽ ദുരൂഹമായി പ്രവർത്തിക്കുന്ന ഒട്ടനവധി ഷെൽ എൻ്റിറ്റികൾ ഉണ്ടെന്ന് ‘റിപ്പോർട്ടേർസ് കലക്ടീവ് ‘ ൻ്റെ അന്വേഷണാത്മക റിപ്പോർട്ട് തെളിവുകൾ പുറത്തുവിട്ടിട്ടിട്ട് അധികകാലമായില്ല.

ആത്മീയ വ്യാപാരങ്ങൾക്കും ഇതര ബിസിനസ് സംരംഭങ്ങൾക്കും പുറമെ രാഷ്ട്രീയക്കളികളിലും രാംദേവ് അഗ്രഗണ്യനാണ്. 2014ൽ ഇന്ത്യയിലെ രാഷ്ട്രീയ ഭരണമാറ്റത്തിന് ചുക്കാൻ പിടിച്ച രണ്ട് സുപ്രധാന സാമ്പത്തിക സ്രോതസ്സുകൾ ഒന്ന് ഗൗതം അദാനിയും മറ്റൊരാൾ രാംദേവുമായിരുന്നു. അതിൽ രാംദേവ് ഇരട്ട റോളിലായിരുന്നു കളിച്ചുകൊണ്ടിരുന്നത്.

90 കളിൽ തന്നെ ജനകീയ മുന്നേറ്റങ്ങളിൽ ഇടപെടാൻ ആരംഭിച്ച രാംദേവ് ആഗോളവൽക്കരണത്തിനെതിരായ പ്രചരണ പ്രവർത്തനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ പ്രവർത്തന പശ്ചാത്തലം 2012 – 13 കാലയളവിൽ രൂപപ്പെട്ട ‘ഇന്ത്യാ എഗേൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കാൻ രാംദേവിനെ സഹായിച്ചു.
‘അഴിമതിക്കെതിരായ’ പ്രക്ഷോഭത്തിൽ രാംദേവിനെ പിന്നിൽ നിന്ന് സഹായിക്കാൻ മൂന്ന് പേരുണ്ടായിരുന്നു; അമിത് ഷാ, അദാനി, അജിത് ഡോവൽ.

ഇനി രാംദേവിൻ്റെ പൂർവ്വ ചരിത്രത്തിലെ ചെറിയൊരു ഏടുകൂടി പരിശോധിക്കാം. ”രാംദേവ് എന്ന ആരുമറിയപ്പെടാത്ത യോഗാഭ്യാസി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് 90 കളിലായിരുന്നു. ആഗോളവത്കരണത്തിനെതിരായ കാമ്പെയ്നിലൂടെ. രാജീവ് ദീക്ഷിത് എന്ന ആൻറി ഗ്ലോബലൈസേഷൻ കാമ്പെയ്നറായിരുന്നു രാംദേവിൻ്റെ ഈ രംഗത്തെ ഗുരു. രാജീവ് ദീക്ഷിത് പ്രഭാഷകനെന്ന നിലയിൽ ഹിന്ദി ബെൽട്ടിൽ പേരുകേട്ട വ്യക്തിയും .

അക്കാലത്ത് ദീക്ഷിതിൻ്റെ പ്രസംഗ കാസറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. യോഗാഭ്യാസവും സ്വദേശി കാമ്പെയ്നും ഒക്കെയായി നടന്ന ചങ്ങാതി പതുക്കെ പതഞ്ജലിയായി, ട്രസ്റ്റായി, ഗുരുവിനെക്കാളും പ്രശസ്തനായി. ദീക്ഷിത് ഒരു രാത്രിയിൽ മരണപ്പെടുന്നു. മൃതദേഹം ബന്ധുക്കൾക്ക് പോലും വിട്ടുനൽകാതെ സംസ്കരിച്ചുവെന്നാണ് അറിഞ്ഞത്. പിന്നീട് അധികാരത്തിൻ്റെ ഇടനാഴികളിലായി അഭ്യാസം. അഴിമതി വിരുദ്ധത…. സ്വദേശി… സംഘപരിവാരത്തിൻ്റെ മാനസപുത്രനാകാൻ ഏറെ വൈകേണ്ടി വന്നില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News