1 March 2025

ലക്ഷക്കണക്കിന് രൂപ ചെലവുള്ള ‘അപൂർവ രോഗ ഹോര്‍മോണ്‍ ചികിത്സ’ സൗജന്യമായി ഇനി കേരളത്തിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്

കേരളത്തിലെ സംസ്ഥാന കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്.

ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അപൂര്‍വ രോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. 20 കുട്ടികള്‍ക്ക് ഗ്രോത്ത് ഹോര്‍മോണ്‍ കുറവിനായുള്ള ചികിത്സ ആരംഭിച്ചു.

ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 പേര്‍ക്കും ജിഎച്ച് കുറവുള്ള ആറ് പേര്‍ക്കും സെൻ്റര്‍ ഓഫ് എക്‌സലന്‍സിൻ്റ കീഴില്‍ ജിഎച്ച് തെറാപ്പി ആരംഭിച്ചു. രോഗികളെ മള്‍ട്ടി ഡിസിപ്ലിനറി ടീം വിശദമായി പരിശോധിച്ചാണ് ജിഎച്ച് തെറാപ്പി നല്‍കിയത്.

ശരീരത്തിലെ വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോര്‍മോണ്‍ ആണ് ഗ്രോത്ത് ഹോര്‍മോണ്‍. പിറ്റിയൂറ്ററി ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഹോര്‍മോണ്‍ ആണിത്. പേശികളുടെ വളര്‍ച്ചക്കും ബലത്തിനും ഇത് സഹായിക്കുന്നു.

ഗ്രോത്ത് ഹോര്‍മോണിൻ്റ കുറവ് കാരണം കുട്ടികളില്‍ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകാം. മുതിര്‍ന്നവരില്‍ പേശികളുടെ ബലക്കുറവ്, ക്ഷീണം, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഈ രോഗം ആരംഭത്തിലേ ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കില്‍ വളര്‍ച്ച മുരടിപ്പിനും മറ്റ് ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാര്യമാകുന്നു.

അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പായി 2024 ഫെബ്രുവരി മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. എസ്.എ.ടി ആശുപത്രിയെ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെൻ്റര്‍ ഓഫ് എക്‌സലന്‍സ് ആക്കി ഉയര്‍ത്തി.

2024-ലാണ് എസ്.എ.ടി ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള എന്‍സൈം റീപ്ലൈസ്‌മെന്റ് തെറാപ്പി ആരംഭിച്ചത്. ഇതുകൂടാതെ എസ്എംഎ രോഗത്തിന് 100 കുട്ടികള്‍ക്ക് കെയര്‍ പദ്ധതിയുടെ ഭാഗമായി വിലയേറിയ ചികിത്സയും നല്‍കി വരുന്നു.

എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, ഡോ. ശങ്കര്‍ വിഎച്ച്, പീഡിയാട്രിക്‌സ് പ്രൊഫ. ആന്റ് എച്ച്ഒഡി ഡോ. ബിന്ദു ജിഎസ്, സ്‌പെഷ്യലിസ്റ്റ് ഡോ. റിയാസ് ഐ, ഡോ. വിനിത എഒ, നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.

Share

More Stories

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം: രേവന്ത് റെഡ്ഡി

0
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ പാർട്ടി അംഗങ്ങളോട് വിശ്രമിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭ്യർത്ഥിച്ചു. ഗാന്ധി ഭവനിൽ നടന്ന വിപുലീകൃത തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) യോഗത്തിൽ സംസാരിക്കവെ, കഠിനാധ്വാനം ചെയ്യുന്നവർക്ക്...

അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 47 വയസുകാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി

0
ന്യുഡൽഹി: ഒരു സ്വകാര്യ ആശുപത്രിയിൽ 47 വയസുകാരന് അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 15 വർഷമായി വിട്ടുമാറാത്ത വൃക്ക രോഗത്തോട് മല്ലിടുന്ന ദേവേന്ദ്ര ബാർലെവാർ എന്ന ആളെയാണ് ഫരീദാബാദിലെ അമൃത...

എമർജൻസി സേവനങ്ങള്‍ക്ക് പൊലീസിനെ 112ല്‍ വിളിക്കാം; ഇനിമുതൽ 100ല്‍ അല്ല

0
പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ ഇനിമുതൽ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിൻ്റ ഭാഗമായുള്ള ERSS (Emergency...

ഐപിഎല്ലുമായി പിഎസ്എൽ ഏറ്റുമുട്ടുന്നു; ഷെഡ്യൂൾ പുറത്തിറക്കി പിസിബി ബിസിസിഐയെ വെല്ലുവിളിക്കുമ്പോൾ

0
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടുത്തിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025ൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-നൊപ്പം നടക്കും. ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക്...

റഹീം നാട്ടിൽ ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ; കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന

0
വിദേശത്ത് നിന്നുമെത്തിയ വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധുവീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്‌നാൻ, ഉമ്മ ആസിയാബി,...

‘മകൻ്റെ മൊഴിയിൽ സത്യമില്ല, കടം 65 ലക്ഷമില്ല’: അഫാൻ്റെ പിതാവ് റഹീം

0
സാമ്പത്തിക ബാധ്യതയെ കുറിച്ച് മകൻ പൊലീസിന് നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റ പിതാവ് അബ്ദുറഹീം. നല്ലതു​പോലെ നടന്നു വന്നിരുന്ന ബിസിനസിൽ കോവിഡിനുശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക...

Featured

More News