...
Home Entertainments ഹിന്ദി, തെലുങ്ക് ഭാഷകളിൽ 2D, 3D പതിപ്പുകളിൽ RRR – റീ റിലീസ് ചെയ്യുന്നു

ഹിന്ദി, തെലുങ്ക് ഭാഷകളിൽ 2D, 3D പതിപ്പുകളിൽ RRR – റീ റിലീസ് ചെയ്യുന്നു

ഈ വർഷം തമിഴിൽ നിന്നും ആയിരുന്നു ഏറ്റവും കൂടുതൽ റീ റിലീസുകൾ ഉണ്ടായിരുന്നത്. വമ്പൻ കളക്ഷൻ ആയിരുന്നു ഓരോ സിനിമയും വീണ്ടും തിയേറ്ററുകളിൽ നേടിയത്.

255

റീ റിലീസുകളുടെ കാലത്ത് വീണ്ടും പ്രദർശനത്തിന് തയ്യാറെടുത്ത് രാജമൗലി ചിത്രം RRR. 2022 മാർച്ച്‌ 25 ന് റിലീസ് ചെയ്ത സിനിമ അന്ന് ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ മുഴുവൻ തകർത്ത് നേടിയത് 1300 കോടിയുടെ വമ്പൻ കളക്ഷൻ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ സമീപ കാലത്തെ ഏറ്റവും ശ്രദ്ധേയ സിനിമ വീണ്ടും പ്രദർശനത്തിന് എത്തുന്നത് എന്തിന് എന്ന ചോദ്യം ആണ് ആരാധകരെ ആശങ്കയിൽ ആക്കുന്നത്.

മികച്ച ഗാനത്തിന് ഉള്ള ഓസ്കാർ പുരസ്ക്കാരം ഉൾപ്പെടെ നേടിയ രാജമൗലി സിനിമ ബാഹുബലിക്ക് ശേഷം ഇറങ്ങിയ രാജമൗലി ചിത്രം ആയിരുന്നു. 250 കോടിയിൽ പൂർത്തിയായി ബാഹുബലി അന്ന് 1800 കോടി കളക്ഷൻ നേടിയപ്പോൾ ആർ ആർ ആർ ഇരട്ടി നിർമ്മാണ ചിലവിൽ 1300 കോടി ആയിരുന്നു നേടിയത്. പ്രതീക്ഷിച്ച കളക്ഷൻ നേടാൻ ആകാത്തതാണോ വീണ്ടും റിലീസിന് ഒരുങ്ങുന്നത് എന്ന ചോദ്യം ആണ് സിനിമ പ്രേക്ഷകർക്ക് ചോദിക്കാൻ ഉള്ളത്.

ഈ വർഷം തമിഴിൽ നിന്നും ആയിരുന്നു ഏറ്റവും കൂടുതൽ റീ റിലീസുകൾ ഉണ്ടായിരുന്നത്. വമ്പൻ കളക്ഷൻ ആയിരുന്നു ഓരോ സിനിമയും വീണ്ടും തിയേറ്ററുകളിൽ നേടിയത്. പക്ഷെ അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമ വീണ്ടും തിയേറ്ററിൽ വരുത്തുന്നതിൽ എന്ത് കാര്യം എന്ന ചോദ്യം അവശേഷിക്കേ പ്രേക്ഷകർ ഈ സിനിമയെ ഇനി എങ്ങനെ നോക്കി കാണും എന്ന ആശങ്കയിൽ ആണ് നിർമ്മാതാക്കളും അണിയറ പ്രവർത്തകരും.

എപ്പിക്ക് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച സിനിമ എന്ന നിലയിൽ അന്ന് വലിയ ചർച്ച ആയിരുന്ന സിനിമ വീണ്ടും ചർച്ചകളിൽ സ്ഥാനം പിടിക്കുമ്പോൾ, പുതിയ സിനിമകൾ അരങ്ങു വാഴുന്ന ഈ വർഷം രണ്ട് വർഷത്തെ മാത്രം പഴക്കം ഉള്ള ആർ ആർ ആർ നെ റിലീസ് അനിവാര്യമാണോ എന്ന ആശങ്ക നിലനിൽക്കേ മെയ്‌ 10 ന് സിനിമ തിയേറ്ററുകളിൽ ഇറങ്ങും എന്ന് നിർമാതാക്കൾ അറിയിച്ചു. ഹിന്ദി, തെലുങ്ക് ഭാഷകളിൽ 2D, 3D പതിപ്പുകളിൽ സിനിമ പ്രദർശനത്തിനെത്തും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.