27 November 2024

മലയാളികളുടെ ലൈംഗിക ദാരിദ്ര്യം – ദിവ്യപ്രഭ വിഷയത്തിൽ; അനു ചന്ദ്ര പറയുന്നു

ഞാൻ ദിവ്യ പ്രഭക്കൊപ്പമാണ്. അവരുടെ തൊഴിലിനോടവർക്കുള്ള ഉത്തരവാദിത്വത്തിനൊപ്പമാണ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഭാഗമായി കാൻ ചലച്ചിത്ര വേദിയിൽ കയറിയ ദിവ്യയുടെ ഓർമ്മകൾക്കൊപ്പമാണ്.

ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് എന്ന പായൽ കപാടിയ ചിത്രം തിയേറ്റർ റിലീസിന് ശേഷം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ദിവ്യ പ്രഭയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ലൈംഗീക ചുവയോടെ ഇതിനകം നിരവധി പോസ്റ്റുകൾ ആണ് പ്രത്യക്ഷപ്പെട്ടത്.

വിഷയത്തിൽ സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ അനു ചന്ദ്രയുടെ ഫേസ്ബുക് പോസ്റ്റ്‌ :

ന്യൂസ്‌ ഫീഡ് മൊത്തം ദിവ്യ പ്രഭയാണ്.

‘അക്ക കിടുക്കാച്ചി സാനം ഇറക്കിയിട്ടുണ്ട്’
‘സകല സോഷ്യൽ മീഡിയയിലും കൊലത്തൂക്ക്’
‘കിട്ടിയോ മോനെ? കണ്ടോ മോനെ ? ’
‘കിട്ടിയില്ല. കിട്ടിയാൽ കാണാമായിരുന്നു’

എന്നൊക്കെയാണ് ദിവ്യ പ്രഭയുടെ പടത്തിന് മുകളിൽ കാണുന്ന ചെറുകുറിപ്പുകൾ. കാര്യം മനസിലാകാതെ കമന്റ്സ് വായിക്കാനിറങ്ങിയ എനിക്ക് , എന്നിട്ടും കാര്യം തീരെ മനസിലായില്ല. അവസാനം സുഹൃത്ത് ആരതിയോട് കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു ; ALL WE IMAGINE AS LIGHT എന്ന സിനിമയിലവരുടെയൊരു ന്യൂഡിറ്റി ഉണ്ടായിരുന്നു – അതെന്തോ ടെലഗ്രാം വഴി ലീക്ക്ഔട്ടായി പോയതാണ് സംഭവമെന്ന്. സിനിമയിൽ ന്യൂഡിറ്റി വരാനുണ്ടായ സാഹചര്യവും ആരതി വിശദീകരിച്ചു.

കേട്ടപ്പോൾ എനിക്കത്ഭുതമായി. നിസാരമായൊരു സംഭവത്തിന്റെ പേരിലാണ് ബീവറേജിൽ മാത്രം കണ്ട് വരുന്ന ഒടുക്കത്തെ ഒത്തൊരുമയോടെ ആണുങ്ങളെല്ലാം കമന്റ്ബോക്സിലിങ്ങനെ പെറ്റ് കിടക്കുന്നത്. ഞാനീയടുത്താണ് ബോഡി ഹൊറർ ചിത്രമായ ദി സബ്‌സ്റ്റൻസ് കണ്ടത്. ന്യൂഡിറ്റിയൊക്കെ സ്ക്രിപ്റ്റ് വല്ലാതങ്ങ് ഡിമാൻഡ് ചെയുന്ന ചിത്രമാണ്. ആവശ്യം പോലെ ന്യൂഡിറ്റി ഉപയോഗിച്ചിട്ടുമുണ്ട്. സിനിമ കണ്ട ഒരാൾ പോലും തള്ളിപറയാൻ സാധ്യതയില്ലാത്ത ലെവൽ ഓഫ് മെയ്ക്കിങ് ആണ് ചിത്രത്തിന് വേണ്ടി തയ്യാറാക്കിയത്.

എന്തോരം അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ സിനിമയാണ്. ഒന്നോർത്തു നോക്കിയേ, അതിന്റെ സംവിധായകൻ കേരളത്തിലാണ് ജനിച്ചിരുന്നതെങ്കിൽ , ആ സിനിമ മലയാളത്തിലാണ് എടുത്തിരുന്നതെങ്കിൽ അതിന്റെ സംവിധായകനും അതിലെ നായികയുമിന്ന് പോയി കെട്ടി തൂങ്ങി ചാവേണ്ടി വരില്ലായിരുന്നോ. അത്രേം കിടിലൻ ആർട്ടിനെയൊക്കെ അംഗീകരിക്കാൻ പ്രാപ്തിയില്ലാത്ത മലയാളികൾക്കിടയിൽ ആ സിനിമ മൊത്തത്തിലായങ് കൈവിട്ടു പോവില്ലായിരുന്നോ? ഇതാ സിനിമയുടെ മാത്രമല്ല, മികച്ച പല ഹോളിവുഡ് സിനിമകളുടെ കൂടി കാര്യമായി പരിഗണിക്കാവുന്നതാണ്.

സൊ, ലോകത്തിത്രയധികം പോൺ വീഡിയോസും, അത്രയേറെ ന്യൂഡിറ്റിയും വന്നുപോയിട്ടും ദിവ്യപ്രഭയുടെ വെറും സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോക്ക് വേണ്ടി ഇൻബോക്സിൽ കടിപിടിക്കൂടുന്ന മലയാളികളുടെ ആക്ച്വൽ പ്രോബ്ലം എന്താണെന്ന നിങ്ങൾ കരുതുന്നത്?

സദാചാരം നശിച്ചു പോകുമെന്ന ഭയമാണെന്നാണോ?
സദാചാരത്തെ സംരക്ഷിക്കാനുള്ള ത്വരയാണെന്നാണോ?

ഒരു തേങ്ങയുമല്ല. അതായിരുന്നെങ്കിൽ സദാചാര സംരക്ഷണം മാന്യമായായിരുന്നു നടക്കുക. അല്ലാതെ,

‘ലിങ്ക് ഉണ്ടാവുമോ’

‘ഈ പെണ്ണിന്റെ സീൻ എന്റമ്മോ രക്ഷയില്ല ‘

’നാണമുണ്ടോ? മാനമുണ്ടോ ? ലിങ്കുണ്ടോ‘

’എവിടെ കിട്ടും വീഡിയോ?‘

പോലുള്ള കമന്റുകളിറക്കില്ലായിരുന്നു. അതായത് സകലമാന പോൺ സൈറ്റ് കണ്ടിട്ടും തീരാത്തത്രക്കുള്ള സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവുമാണ് ഇവരുടെയൊക്കെ ആക്ച്വൽ പ്രോബ്ലം. അതിലുപരി ഒടുക്കത്തെ കഴപ്പും. സിംപിളായി പറഞ്ഞാൽ പക്കാ ലൈംഗിക ദാരിദ്ര്യം തന്നെ. അതിനിടയിലവർ സിനിമ മറക്കും സിനിമയെന്ന ആർട്ട് മറക്കും. പകരം വെറും സെക്കന്റ് ദൈര്ഘ്യമുള്ള രംഗങ്ങൾക്ക് വേണ്ടി കടിപിടി കൂടും. തെറ്റ് പറയാൻ പറ്റത്തില്ല. മാനസികമായി വികസിക്കാൻ പറ്റാത്ത കൂട്ടർക്ക് അത്രയൊക്കെയേ പറ്റുകയൊള്ളൂ.

ബട്ട് ഞാൻ ദിവ്യ പ്രഭക്കൊപ്പമാണ്. അവരുടെ തൊഴിലിനോടവർക്കുള്ള ഉത്തരവാദിത്വത്തിനൊപ്പമാണ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഭാഗമായി കാൻ ചലച്ചിത്ര വേദിയിൽ കയറിയ ദിവ്യയുടെ ഓർമ്മകൾക്കൊപ്പമാണ്. അല്ലാതെ സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോക്ക് വേണ്ടി കടിപിടികൂടുന്ന ആണുങ്ങൾക്കൊപ്പമല്ല. കാരണം അവർ നല്ലൊരു നായികയാണ്.

Share

More Stories

ഇന്ത്യയിൽ ഇതാദ്യം, എയ്റോഡൈനാമിക് ഡിസൈൻ, 280 കിമീ വേഗത; പുതിയ ഹൈ സ്‌പീഡ് ട്രെയിൻ ഉടൻ വരുന്നു

0
ഇന്ത്യയിലെ അതിവേഗ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് പുതിയ താരോദയം ഉടൻ. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് 250 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന പുതിയ ഹൈ സ്‌പീഡ് ട്രെയിനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. വന്ദേ ഭാരത...

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

0
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. 37-ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിൻ്റെ...

വർഗ്ഗീയത പറഞ്ഞ് അറ്റൻഷൻ പിടിച്ചു പറ്റിയല്ല സിനിമ വിജയിപ്പിക്കാൻ ശ്രമിക്കേണ്ടത്

0
| ശരണ്യ എം ചാരു ഓർക്കുന്നുണ്ടോ രണ്ട് നടന്മാർ ഹോട്ടൽ മുറിയിൽ വച്ചു തല്ലു കൂടിയൊരു വീഡിയോ കുറച്ചു മാസങ്ങൾക്ക് മുമ്പ് വൈറൽ ആയത്. അന്നതേക്കുറിച്ച് അന്വേഷിച്ചപ്പഴാണ് അറിഞ്ഞത് അവർ വെറുതെ നാട്ടുകാരെ പറ്റിക്കാനും...

ഉടൻ രാജ്യം വിടുക; റഷ്യൻ പത്രപ്രവർത്തകരെ ജർമ്മനി പുറത്താക്കി

0
റഷ്യൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ചാനൽ 1 ൻ്റെ ബെർലിൻ ബ്യൂറോ അടച്ചുപൂട്ടാൻ ജർമ്മൻ സർക്കാർ ഉത്തരവിടുകയും ഡിസംബർ ആദ്യത്തോടെ രാജ്യം വിടാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.ലേഖകൻ ഇവാൻ ബ്ലാഗോയ്‌ക്കും ക്യാമറാമാൻ ദിമിത്രി വോൾക്കോവിനും...

പ്രകൃതി സൗന്ദര്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ്

0
പ്രകൃതി സൗന്ദര്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നയിടമാണ് നാഹര്‍ഹോളെ..മൈസൂരും കുടകിലമായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ഇവിടം. പശ്ചിമഘട്ടത്തിലെ മലനാടന്‍ ഭൂപ്രകൃതിയിലെ ഈ വനങ്ങളില്‍ മാംസഭുക്കുകളുടെയും സസ്യഭുക്കുകളുടെയും വലിയ ശേഖരം തന്നെ നമുക്ക് കാണാന്‍ കഴിയും.. രാജ്യത്തെ...

കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്‌കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോണ്‍ മെട്രോ നഗരങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര...

Featured

More News