13 March 2026

‘ചെറുപ്പമാകാന്‍ ആറ് കാര്യങ്ങള്‍’; പ്രായം 20 വയസോളം കുറച്ച് 78കാരനായ ഡോക്ടര്‍

ഒരു പഠനത്തില്‍ 75 മിനിറ്റ് നേരം വേഗത്തില്‍ നടക്കുന്നത് മരണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയുടെ അപകട സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി

ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലി രോഗങ്ങളെയും മറ്റ് ശാരീരികമായ അവശതകളെയും നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമെന്ന് വിവിധ പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മികച്ച ജീവിതശൈലി പരിശീലനത്തിലൂടെ തൻ്റെ പ്രായം (biological age) 20 വയസ്സോളം കുറച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വെല്‍നെസ് എക്‌സ്‌പേര്‍ട്ടും 78കാരനുമായ ഡോ. മൈക്കിള്‍ റോയ്‌സൺ.

പ്രായം കുറയ്ക്കുന്നതിന് താന്‍ പ്രധാനമായും ആറ് കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് പിന്തുരുന്നത് ആളുകള്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അവയവങ്ങളുടെ ആരോഗ്യവും ഗുരുതരമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും അടിസ്ഥാനമാക്കി തൻ്റെ പ്രായം കണക്ക് കൂട്ടുമ്പോള്‍ അത് 57.6 ആണെന്ന് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ പറഞ്ഞു.

ബയോളജിക്കല്‍ എയ്‌ജ് കണക്ക് കൂട്ടുന്നതിന് സാര്‍വത്രികമായി അംഗീകരിച്ച രീതികളൊന്നും ഇല്ലെങ്കിലും ഫലപ്രദമായ ജീവിത ശൈലിയാണ് റോയ്‌സണ്‍ പിന്തുടരുന്നത്. ചെറിയ രീതിയിലുള്ള ക്രമീകരണങ്ങള്‍ പോലും ദീര്‍ഘായുസിലേക്ക് കാര്യമായ സംഭാവന നല്‍കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദിനചര്യയില്‍ ശരീരം കൂടുതല്‍ ചലിപ്പിക്കുന്നത് ഉള്‍പ്പെടുത്താന്‍ റോയ്‌സണ്‍ പ്രോത്സാഹിപ്പിക്കുന്നു. ഒരു ദിവസം 10,000 ചുവട് നടക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോലി സ്ഥലത്ത് നിന്ന് വളരെ അകലെയായി വണ്ടി നിര്‍ത്തിയിട്ട ശേഷം നടന്നു പോകുന്നത് ശീലിച്ചു. ഇത് തൻ്റെ ലക്ഷ്യം ഭാഗികമായി നേടുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായാണ് 10,000 ചുവട് നടക്കാനുള്ള ലക്ഷ്യത്തിന് തുടക്കമിട്ടതെങ്കിലും അത് പ്രയോജനകരമാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേംബ്രിജ് സര്‍വകലാശാല 2023ല്‍ നടത്തിയ ഒരു പഠനത്തില്‍ 75 മിനിറ്റ് നേരം വേഗത്തില്‍ നടക്കുന്നത് മരണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയുടെ അപകട സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.

അവക്കാഡോ, സാല്‍മണ്‍ മത്സ്യം, ഒലിവ് ഓയില്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ റോയ്‌സണ്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മൂന്ന് ഭക്ഷണങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ഏഴ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദീര്‍ഘായുസ്സിനായി അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഇവ മൂന്നും ഉള്‍പ്പെടുത്തിയാല്‍ കാര്യമായ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യവും ദീര്‍ഘായുസും വര്‍ധിപ്പിക്കുന്നതിന് സൗഹൃദങ്ങള്‍ പരിപോഷിപ്പിക്കാനാണ് അദ്ദേഹം നല്‍കുന്ന മറ്റൊരു കുറുക്കുവഴി. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള രസകരമായ മാര്‍ഗമായി അദ്ദേഹം സാമൂഹിക ബന്ധങ്ങളെ ചൂണ്ടിക്കാട്ടുന്നു. പരസ്‌പരം ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗവേഷണങ്ങളും ഈ കാഴ്‌ചപ്പാടിനെ പിന്തുണയ്ക്കുന്നുണ്ട്. സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും എന്ന പോലെ ശക്തമായ സാമൂഹിക ബന്ധങ്ങളും ദീര്‍ഘായുസിന് നിര്‍ണായകമാമെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസറായ റോസ് ആനി കെന്നി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ചിന്താശേഷിയും ഓര്‍മശക്തിയുമെല്ലാം മെച്ചപ്പെടുത്തുന്നതിന് വേഗത്തിലുള്ള ബ്രെയിന്‍ ട്രെയ്‌നിംഗ് ഗെയിമുകള്‍ പരിശിലീക്കാന്‍ റോയ്‌സണ്‍ വാദിക്കുന്നു. ഡബിള്‍ ഡിസിഷന്‍, ഫ്രീസ് ഫ്രെയിം എന്നിവയാണ് അദ്ദേഹം നിര്‍ദേശിക്കുന്ന ഗെയിമുകള്‍. ഇത് തലച്ചോറിൻ്റെ വേഗത മെച്ചപ്പെടുത്തുമെന്നും ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

2017ല്‍ അള്‍സിമേഴ്‌സ് ആന്‍ഡ് ഡിമെന്‍ഷ്യയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ആറാഴ്‌ചക്കുള്ളില്‍ അത്തരം ഗെയിമുകളുടെ പത്ത് ഭാഗങ്ങളും തുടര്‍ന്ന് 11, 35 മാസങ്ങളില്‍ ബൂസ്റ്റര്‍ ഭാഗങ്ങളും പൂര്‍ത്തിയാക്കിയ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പത്ത് വര്‍ഷത്തിന് ശേഷം ഡിമന്‍ഷ്യ വരാനുള്ള സാധ്യത 29 ശതമാനം കുറവാണെന്ന് കണ്ടെത്തി. ഇതിന് സമാനമായ ഫലം നേടുന്നതിന് ആഴ്‌ചയില്‍ രണ്ട് മണിക്കൂര്‍ വീതം അഞ്ച് ആഴ്‌ച ഈ ഗെയിമുകള്‍ കളിക്കാന്‍ റോയ്‌സണ്‍ ഉപദേശിച്ചു.

മള്‍ട്ടി വിറ്റാമിനുകളും ദീര്‍ഘായുസും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇവ ദീര്‍ഘകാലം ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഡിമെന്‍ഷ്യ എന്ന പിടികൂടാനുള്ള സാധ്യത കുറയാമെന്ന് റോയ്‌സണ്‍ പറഞ്ഞു.

ശരീരത്തില്‍ വിറ്റാമിൻ്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിന് താന്‍ മള്‍ട്ടിവിറ്റാമിന്‍ കഴിക്കുന്നത് തുടര്‍ന്നുവെന്ന് റോയ്‌സണ്‍ പറഞ്ഞു. മള്‍ട്ടി വിറ്റാമിനുകളുടെ ഗുണഫലങ്ങൾ സംബന്ധിച്ച് മതിയായ തെളിവുകൾ ഇല്ലാത്തതിനാല്‍ യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്‌സ് നിലവില്‍ പൊതുജനങ്ങള്‍ക്ക് മള്‍ട്ടി വിറ്റാമിനുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല.

ഫ്‌ളൂവിനെതിരേ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ പ്രായം കുറയ്ക്കാന്‍ തന്നെ തുണച്ചതായി റോയ്‌സണ്‍ അവകാശപ്പെട്ടു. ഫ്‌ളൂ വാക്‌സിനേഷന്‍ എടുക്കുന്നത് മസ്‌തിഷ്‌ക വീക്കം കുറയ്ക്കുമെന്നും അതിലൂടെ ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത കുറയുമെന്നും അവകാശപ്പെടുന്ന 2022ല്‍ പുറത്തുവന്ന ഒരു അവലോകനവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് സെൻ്റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആറ് മാസവും അതിന് മുകളിലും പ്രായമുള്ള എല്ലാവര്‍ക്കും ഫ്‌ളൂ വാക്‌സിനുകള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

Featured

More News