18 September 2024

ഭൂമിയിൽ നിന്ന് 650 ൽ ഏറെ കിലോമീറ്റർ അകലെ; സ്പേസ് എക്‌സിൻ്റെ ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് വിജയം

മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്ത മേഖലയിലായിരുന്നു സംഘത്തിൻ്റെ സപേസ് വാക്ക്

വാഷിങ്ടൺ: ബഹിരാകാശത്ത് ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് നടത്തി ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ. പൊളാരിസ് ഡൗൺ ദൗത്യത്തിലൂടെ ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്‌സാണ് പുതുചരിത്രം കുറിച്ചത്. ഭൂമിയിൽ നിന്ന് 650 ൽ ഏറെ കിലോമീറ്റർ അകലെയാണ് സ്‌പേസ് വാക്ക് നടത്തിയത്. നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്ത മേഖലയിലായിരുന്നു സംഘത്തിൻ്റെ സപേസ് വാക്ക്.

ജാരെഡ് ഐസക്മാൻ, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോൻ എന്നിവരാണ് ദൗത്യത്തിലുള്ളത്. സ്പേസ് എക്‌സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യ ബഹിരാകാശ നടത്തം കൂടിയാണിത്.

മടങ്ങി വീട്ടിലെത്തുമ്പോൾ ഒരുപാട് ജോലികൾ ബാക്കിയാണെങ്കിലും ഇവിടെനിന്ന് നോക്കുമ്പോൾ ഭൂമി എല്ലാം തികഞ്ഞൊരു ലോകമാണെന്നാണ് ആദ്യ യാത്രക്ക് പിന്നാലെ ജാറഡ് ഐസക്മാൻ്റെ പ്രതികരണം. വ്യാഴാഴ്‌ച രാവിലെ 6.52ന് ശതകോടീശ്വരൻ കൂടിയായ ജാറഡ് ഐസക്മാൻ ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവെച്ചത്. പിന്നാലെ സ്പേസ് എക്‌സിൻ്റെ എ‍ഞ്ചിനീയർ സാറാ ​ഗിലിസും ബഹിരാകാശത്തേക്ക് ഇറങ്ങി. മുപ്പത് മിനിറ്റായിരുന്നു നടത്തം. തയ്യാറെടുപ്പുകൾക്ക് മാത്രം ഒരു മണിക്കൂറും 46 മിനിറ്റുമെടുത്തിട്ടുണ്ട്.

ഈ മാസം 10ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്റെറിൽ നിന്നായിരുന്നു പൊളാരിസിൻ്റെ വിക്ഷേപണം. ചൊവ്വാഴ്‌ച പുലർച്ചെ മുതൽ ഭൂമിയെ ചുറ്റുന്ന പേടകത്തിൽ നാല് യാത്രികരാണ് ഉണ്ടായിരുന്നത്.

Share

More Stories

യൂറോപ്യൻ സഞ്ചാരം മറക്കാനാവാത്ത ഓർമ്മകൾ നൽകും; അവധിക്കാലത്ത് ബജറ്റിന് അനുയോജ്യമായ സ്ഥലങ്ങൾ

0
അടുത്ത അവധിക്കാലം യൂറോപ്യൻ ആസൂത്രണം ചെയ്യുന്നത് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്‌ടിക്കുന്നതിനുള്ള അവസരമാണ്. നിരവധി വൈവിധ്യമാർന്ന ഓപ്ഷനുകൾക്കൊപ്പം ഈ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. ബുഡാപെസ്റ്റിൻ്റെ ചിത്രം, സെചെനി തെർമൽ ബാത്തിൻ്റെ ശാന്തമായ അന്തരീക്ഷവും ഒരു റൂയിൻ ബാറിൻ്റെ...

‘ലിംഗ വിവേചനം നേരിടേണ്ടി വന്നു, ബില്‍ ഗേറ്റ്സുമൊന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍’: മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്

0
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മുന്‍ ഭര്‍ത്താവുമായ ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ട വന്ന ലിംഗവിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകയായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. എല്ലാവരും ആദ്യം ഉറ്റുനോക്കുന്നത് ബില്‍ ഗേറ്റ്‌സിനെയാണെന്നും സാമൂഹിക പ്രവര്‍ത്തന...

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമായ ഒബ്‌സർവർ വിൽക്കാൻ ഗാർഡിയൻ

0
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമായ ഒബ്‌സർവറിൻ്റെ വിൽപനയെക്കുറിച്ച് ടോർട്ടോയിസ് മീഡിയയുമായി ഔപചാരികമായ ചർച്ചകൾ നടത്തുകയാണെന്ന് മാതൃ കമ്പനിയായ ഗാർഡിയൻ അറിയിച്ചു .കൂടുതൽ വിശദമായി പരിശോധിക്കാൻ ആവശ്യമായ ഒരു ഓഫറുമായി സമീപിച്ചതിന് ശേഷം...

കേരള വിഷന്‍ ടെക്‌നിക്കൽ ജീവനക്കാരനും കുടുംബവും വാ​ഹന അപകടത്തിൽ മരിച്ചു; കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു

0
ബം​ഗളൂരു: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹം...

മറുഭാഷാ ചിത്രങ്ങളെയും മറികടന്ന് ‘എആര്‍എം’; 24 മണിക്കൂറില്‍ ബുക്ക്‌ മൈ ഷോയിൽ നമ്പര്‍ 1

0
ഓണചിത്രങ്ങളിൽ റെക്കോര്‍ഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എം. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ ഇരുപത്തിനാല്...

വിശ്വഭാരതി സർവ്വകലാശാല ആദിവാസി സമൂഹങ്ങൾക്കായി നിഘണ്ടു വികസിപ്പിക്കുന്നു

0
രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ഭാഷകൾ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി വിശ്വഭാരതി സർവകലാശാല ചില ഗോത്രവർഗ വിഭാഗങ്ങൾക്കായി നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ല, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 10-ലധികം ഭാഷകളുമായി സംയോജിപ്പിച്ച് കോഡ,...

Featured

More News