പാരിസ് ഒളിമ്പിക്സിലെ വെങ്കല നേട്ടത്തോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ഇന്ത്യൻ ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു.ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. തനിക്ക് പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു
.’ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്‍റെ മുഖ്യ പരിശീലകനായി പി ആര്‍ ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു. കളി മുതല്‍ പരിശീലനംവരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നത് തുടരുന്നു. താങ്കളുടെ പരിശീലന മികവ് കാണാൻ ആഗ്രഹിക്കുന്നു..’ – എന്ന് ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പരിശീലകൻ പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ഔദ്യോഗികമായി ആവശ്യപ്പെടും. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.