7 March 2026

സമ്പദ്‌വ്യവസ്ഥക്ക് വരുത്തി വെച്ച മുറിവുകൾ കണ്ട് അമേരിക്കൻ ജനതയും അമ്പരന്നു

നഷ്‌ടപ്പെട്ടതിനെ കുറിച്ച് മാത്രമല്ല, അസ്ഥിരമായ സ്വഭാവമുള്ള ഭാവി ലോകത്തെ കുറിച്ചുമാണ്.

ടെക്‌സസിലെ ഹൂസ്റ്റണിൽ നിന്നുള്ള ഐടി ജീവനക്കാരനായ വെയ്ൻ, താരിഫുകൾ തന്നെയും കുടുംബത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു കൊടുക്കാൻ സാമ്പത്തിക വിദഗ്‌ദരും മാധ്യമങ്ങളും ആവശ്യമില്ലെന്ന് പറഞ്ഞു.

“ഒരു കുടുംബം എന്ന നിലയിൽ, ‘ലിബറേഷൻ ഡേ’ എന്ന് വിളിക്കപ്പെടുന്നതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ 401(k) വിരമിക്കൽ ഫണ്ട് ഉൾപ്പെടെയുള്ള ഞങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ വലിയൊരു ഭാഗം നഷ്‌ടപ്പെട്ടു. അതെ, എൻ്റെ സമ്പത്തിൻ്റെ ഒരു ഭാഗം സ്വതന്ത്രമാക്കപ്പെട്ടു. ഇപ്പോൾ അത് എന്നിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നു,” -തൻ്റെ ആദ്യ പേരിൽ മാത്രം തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്ന വെയ്ൻ പറഞ്ഞു.

വിശദാംശങ്ങളിലേക്ക് കടക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല, പക്ഷേ ചൊവ്വാഴ്‌ച അവസാനത്തോടെ തൻ്റെ നഷ്‌ടം ഏകദേശം 500,000 ഡോളറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ രണ്ടിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് ശേഷം വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും യുഎസ് ഓഹരി വിപണി ഇടിഞ്ഞു. കഴിഞ്ഞ രണ്ട് സെഷനുകളിലായി എസ് & പി 500 സൂചിക 10.53 ശതമാനം ഇടിഞ്ഞു. നാസ്‌ഡാക്ക് കോമ്പോസിറ്റ് സൂചിക ബെയർ മാർക്കറ്റിലേക്ക് താഴ്ന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ആഴ്‌ച യുഎസ് വിപണികൾ അസ്ഥിരമായിരുന്നു.

“നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എനിക്ക് അതിനെക്കുറിച്ച് ഉറപ്പില്ല,” വെയ്ൻ പറഞ്ഞു. “ഇത് ഓഹരി വിപണിയിൽ നമുക്ക് നഷ്‌ടപ്പെട്ടതിനെ കുറിച്ച് മാത്രമല്ല അസ്ഥിരമായ സ്വഭാവമുള്ള ഭാവി ലോകത്തെ കുറിച്ചുമാണ്.”

2000-ത്തിലെ ഇൻ്റെർനെറ്റ് കുമിളയെയും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിച്ച വെയ്ൻ, ഇത്തവണ താൻ കൂടുതൽ ആശങ്കാകുലൻ ആണെന്ന് പറഞ്ഞു. കാരണം താരിഫുകൾ ആഗോള സാമ്പത്തിക ക്രമത്തെ തടസ്സപ്പെടുത്തുന്നതായി തോന്നുന്നു. ഭാവി പ്രവചനാതീതമാണ്.

ട്രംപിന് വോട്ട് ചെയ്‌തുവെന്ന് പറഞ്ഞ ഒരാൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ പോസ്റ്റ് ചെയ്‌തു: “ഞങ്ങളുടെ 401(k)കൾ ഇലകൾ കൊഴിയുന്നത് പോലെ കൊഴിഞ്ഞു വീഴുന്നു. ഞങ്ങൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല. എനിക്ക് അദ്ദേഹത്തിൽ വളരെ നിരാശയുണ്ട്. അദ്ദേഹം ഈ സ്വഭാവം തുടർന്നാൽ ഞങ്ങൾ നശിക്കും. ഇത് വളരെ സമ്പന്നരായ ആളുകൾക്ക് മാത്രമേ ദോഷം വരുത്തൂഎന്നാണ് ട്രംപ് പറയുന്നത്. കാര്യങ്ങൾ നന്നായി പോകുന്നു എന്നുമാണ്, പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല.”

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News