കേരളത്തിലെ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഈ മാസം 25-ന് ഏകീകൃത കുർബാന ക്രമം നിലവിൽ വരുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാർപാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു . ഉത്തരവിന് പുറമെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളോടും മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ചു.
അതിരൂപതയില്‍ ഇപ്പോൾ നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഈ ക്രിസ്മസിന് സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവരെ പിന്തുടരരുത്.
നിങ്ങളുടെ സഭയിലെ മറ്റെല്ലാ രൂപതകളോടും ചേർന്ന്, എളിമയോടും വിശുദ്ധിയോടുംകൂടി, നിങ്ങളുടെ അതിരൂപത 2023 പിറവിത്തിരുനാളിന് കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സിനഡു തീരുമാനം നടപ്പിലാക്കുന്നവെന്ന് ഉറപ്പുവരുത്തുക.അതുകൊണ്ട് ഈ വരുന്ന പിറവിതിരുനാളിൽ, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം- മാർപാപ്പ പറഞ്ഞു.