നമ്മുടെ വീടിന് സമീപം അറിയുന്നതും അറിയാത്തതുമായ എത്ര എത്ര ഔഷധസസ്യങ്ങളാണ് വളരുന്നത്. രോഗശാന്തിയ്ക്കായി പഴയ തലമുറ ഉപയോഗിച്ചിരുന്നത്. വയറുവേദന തലവേദന ദഹനക്കുറവ് ചുമ, ,എന്നുവേണ്ട ചെറിയ ചെറിയ അസുഖങ്ങള്‍ക്കൊക്കെ നമ്മളാരും ഉടനെ ആശുപത്രിയിലേക്ക് പോകാറില്ലല്ലോ. കഴിവതും നാട്ടുമരുന്നുകള്‍ കൊണ്ട് മാറ്റാനാകും നമ്മുടെയൊക്കെ ആദ്യശ്രമം..നമുക്കുചുറ്റും കണ്ടുവരുന്ന ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഒന്നിലേറെ ഗുണങ്ങളേക്കുറിച്ചും അറിഞ്ഞാലോ..
കുടങ്ങല്‍
കേടായ തലച്ചോറിനെ പുനര്‍ജീവിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും കഴിവുള്ള ഔഷധ ചെടിയാണ് കുടങ്ങല്‍. കുടക്, മുത്തിള്‍ എന്നൊക്കെ പ്രാദേശികമായി പല സ്ഥലത്തും പല പേരില്‍ കുടങ്ങല്‍ അറിയപ്പെടുന്നു. കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത നീര് നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്. ബുദ്ധിവര്‍ദ്ധിപ്പിക്കുന്നതിനും ഉറക്കക്കുറവിനും സഹായകമാണ്.
ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടുംന്നതിനും ചര്‍മ്മരോഗങ്ങള്‍, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങള്‍, ഭ്രാന്ത്, ഉന്മാദം, എന്നിവയ്ക്കുളള മരുന്നാണ്. കുടകന്റെ ഇല അരച്ച് വൃണത്തില്‍ പുരട്ടിയാല്‍ മുറിവ് പെട്ടന്ന് കരിയും.കുട്ടികളുടെ പനി, കുടലിലെ കൃമി, ഇവ ഇല്ലാതാക്കുന്നതിന് കുടകന്റെ ഇലനീര്‍ 7 ദിവസം സേവിക്കുന്നതും ഉത്തമമാണ്. കുടകന്‍ സമൂലം അരച്ച് ചതവില്‍ പുരട്ടിയാല്‍ ചതവ് പെട്ടെന്ന് മാറുകയും നീര് ഉണ്ടാകാതിരിക്കുകയും ചെയ്യും. കുടകന്റെ ഇല ഇടിച്ചുപിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് എല്ലാ വിധ നേത്രരോഗങ്ങള്‍ക്കും ശമനൗഷധമാണ്.കരള്‍സംബന്ധമായ രോഗങ്ങളിലും കുടങ്ങല്‍ ഫലപ്രദമാണ്.
ആര്യവേപ്പ്
ത്യക്ക് രോഗങ്ങള്‍ക്ക് ഏറ്റവും മല്ല മരുന്നാണ് ആര്യവേപ്പ്.കൂടാതെ വിഷ മരുന്നായും ഉപയോഗിക്കുന്നു. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെളളത്തില്‍ കുളിക്കുന്നത് ചെറിച്ചില്‍ മാറാന്‍ സഹായിക്കും. മുഖക്കുരു മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിന് വേപ്പില അരച്ചിടുന്നത് ഉത്തമമാണ്. രാവിലെ വെറും വയറ്റില്‍ ഒരു വേപ്പില ചവച്ചരച്ച് ഇറക്കുന്നത് ശരീരത്തിന് നല്ലതാണ്.
വാതം, കുഷ്ഠം, രക്ത ദൂഷ്യം, കഫ പിത്ത ദോഷം എന്നീ രോഗങ്ങള്‍ക്കുളള ഔഷധമായി ഉപയോഗിക്കുന്നു. തൊലി, ഇല,വിത്ത്, എണ്ണ എന്നിവ വിവിധ ചികിത്സകള്‍ക്ക് അത്യാവശ്യമാണ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ വേപ്പില ഉപയോഗിക്കാം. വേപ്പില ഇട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ ശമിപ്പിക്കും. ഇല നീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉദര കുടല്‍ കൃമികള്‍ നശിക്കുന്നതിനു സഹായിക്കും.
മുക്കുറ്റി
ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. വയറിളക്കത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇതിന്റെ ഇലകള്‍ അരച്ചു മോരില്‍ കലക്കി കുടിയ്ക്കുന്നത് വയറിളക്കത്തില്‍ നിന്നും രക്ഷ നല്‍കും. വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളുമെല്ലാം തടയാന്‍ ഏറെ ഉത്തമമാണ് ഈ സസ്യം്. വയറുവേദന മാറാനും ഇത് ഏറെ ഉത്തമമാണ്. കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി.
ഇതു വേരോടെ അരച്ചു തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഗുണം ചെയ്യും. ശരീരത്തിലെ മുറിവുകള്‍ ഉണക്കുന്നതിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇത് അരച്ചു മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് മുറിവിലുണ്ടാകാനിടയുളള അണുബാധകള്‍ തടയും. നീററലും ചൊറിച്ചിലുമെല്ലാം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ഇലകള്‍ ചൂടാക്കി മുറിവുകള്‍ക്കു മേല്‍ വച്ചു കെട്ടുന്നതു ഗുണം നല്‍കുന്ന ഒന്നാണ്.അലര്‍ജി, ആസ്തമ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുക്കുറ്റി.
കുറുന്തോട്ടി
ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുന്നതിന് ഏറെ ഉത്തമവുമാണ്. അലര്‍ജി, കോള്‍ഡ് പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തമമാണ് ഇത്.
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഇതിന്റെ നീരു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ പല ഘടകങ്ങളും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ആന്തരിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
വാതം പോലെയുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന നീരും വേദനയുമെല്ലാം കുറയ്ക്കാന്‍ അത്യുത്തമവുമാണ്. കുറുന്തോട്ടി ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ഒന്നാണ്. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കും രക്തശുദ്ധിയ്ക്കുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നും കൂടിയാണ്. വാത രോഗത്തിനുളള ഒരു സിദ്ധ ഔഷധമായാണ് കുറുന്തോട്ടി അറിയപ്പെടുന്നത്.
തൊട്ടാവാടി
തൊട്ടാവാടിയുടെ നീര് ചര്‍മ്മരോഗങ്ങള്‍ക്കു ഒരു മികച്ച ഔഷധമാണ്. ഇലയും വേരും പ്രമേഹത്തിന് മികച്ച മരുന്നായി ഉപയോഗിക്കുന്നു മുറിവുകള്‍ ഉണങ്ങാന്‍ തൊട്ടാവാടി നീര് ഉപയോഗിക്കാറുണ്ട്. വയറിളക്കത്തിനും പനിക്കും തൊട്ടാവാടി മരുന്നായി ഉപയോഗിക്കാം. തൊട്ടാവാടിയുടെ ഇലയുടെ നീര് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ്.