4 October 2024

ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം; ചരിത്രമെഴുതി ഭ്രമയു​ഗം

ഹോളിവുഡ്, ജാപ്പനീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയു​ഗം പുത്തൻ നേട്ടം കൊയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2024ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ആണ് ഭ്രമയു​ഗം ഇടംപിടിച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് സൂവർണ കാലഘട്ടം സമ്മാനിച്ച വർഷം ആയിരുന്നു 2024. ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ഒപ്പം തന്നെ, പുത്തൻ സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് ഇടയിൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പരീക്ഷണം കൂടി ഈ നാളുകളിൽ നടന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ് ഭ്രമയു​ഗം ആയിരുന്നു ആ ചിത്രം.

അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമെന്ന ഖ്യാതിയും ഭ്രമയു​ഗത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത മാസങ്ങൾ പിന്നിട്ട ശേഷം വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ഹോളിവുഡ്, ജാപ്പനീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയു​ഗം പുത്തൻ നേട്ടം കൊയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2024ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ആണ് ഭ്രമയു​ഗം ഇടംപിടിച്ചിരിക്കുന്നത്. എന്റർടെയ്ൻമെന്റ് സൈറ്റായ ലെറ്റർബോക്‌സ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനമാണ് ഭ്രമയു​ഗത്തിന്.

ദ സബ്സ്റ്റാൻസ് ആണ് ലിസ്റ്റിൽ ഒന്നാമതുള്ള സിനിമ. കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഡെമി മൂർ, മാർഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്ഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലിസ്റ്റിൽ രണ്ടാമത് ഭ്രമു​ഗം ആണ്. മൂന്നാമത് ചിമി(Chime) എന്ന ചിത്രമാണ്. കിയോഷി കുറസോവ സംവിധാനം ചെയ്ത ചിത്രം ജാപ്പനീസ് ഭാഷയിലാണ് റിലീസ് ചെയ്തത്.

ഡെഡ് ടാലൻ്റ്സ് സൊസൈറ്റി(Dead Talents Society) ആണ് നാലാം സ്ഥാനത്തുള്ള സിനിമ. ജോൺ ഹ്സു സംവിധാനം ചെയ്ത ചിത്രം തായ്‌വാനീസ് ഹൊറർ കോമഡി സിനിമയാണ്. യുവർ മോൺസ്റ്റർ(Your Monster) ആണ് അഞ്ചാമത്തെ സിനിമ. ഈ അമേരിക്കൻ റൊമാൻ്റിക് കോമഡി ഹൊറർ ചിത്രം സംവിധാനം ചെയ്തത് കരോലിൻ ലിൻഡിയാണ്. ഏലിയൻ: റോമുലസ്(Alien: Romulus) ആണ് ആറാം സ്ഥാനത്ത്.

അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ സംവിധാനം ചെയ്തത് അൽവാരസും റോഡോ സയാഗ്യൂസും ചേർന്നാണ്. ദ ​ഗേൾ വിത്ത് ദ നീഡിൽ(സംവിധാനം-മാഗ്നസ് വോൺ ഹോൺ), സ്ട്രെയ്ഞ്ച് ഡാർളിം​ഗ്(സംവിധാനം- ജെടി മോൾനർ), ദക്ഷിണ കൊറിയൻ ചിത്രം എക്സുമ(സംവിധാനം-ജാങ് ജെ-ഹ്യുൻ), ഐ സോ ദ ടിവി ​ഗ്ലോ(സംവിധാനം-ജെയ്ൻ ഷോൻബ്രൂൺ) എന്നീ ചിത്രങ്ങളാണ് മറ്റ് സ്ഥാനങ്ങളിലുള്ള സിനിമകൾ.

Share

More Stories

സംഘര്‍ഷ ഭീതിയിൽ പശ്ചിമേഷ്യ; ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു

0
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ മൂലം ആഗോള എണ്ണ വിപണിയിൽ വിലക്കയറ്റം അനുഭവപ്പെടുകയാണ്. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണവില ഏകദേശം 4% വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ മേഖലയിൽ...

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ

0
ഈവർഷം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ മൂന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്. ഡിസംബർ നാലിന് നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്)...

അര്‍ജുൻ്റെ കുടുംബത്തിൻ്റെ പരാതി; മനാഫിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ്

0
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ്...

ജിമ്മി കാർട്ടർക്ക് ലൈഫ് സെഞ്ച്വറി; 100 വയസ്സ് തികക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ്

0
അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർക്ക് ചൊവ്വാഴ്ച 100 വയസ്സ് പൂർത്തിയായി. 100 വയസ്സ് തികക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ് എന്ന ബഹുമതിയും ജിമ്മി കാർട്ടർ സ്വന്തമാക്കി. 1977 മുതൽ 1981വരെ അമേരിക്കയുടെ...

വൈകാരിക ഇടപെടലില്‍ ‘അര്‍ജുൻ്റെ കുടുംബത്തോട് മാപ്പ്’ പറഞ്ഞ് മനാഫ്; വിവാദങ്ങള്‍ ഇതോടെ തീരണം

0
കോഴിക്കോട്: കർണാടക ഗംഗാവലി പുഴയിൽ ജീവൻ പൊലിഞ്ഞുപോയ അർജുനും അദ്ദേഹത്തിൻ്റെ ലോറി ഉടമയായ മനാഫും നല്ല സുഹൃത്തുക്കളായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയി കാണാതായ ലോറിയും മൃതദേഹവും അവശിഷ്‌ടങ്ങളായി കണ്ടുകിട്ടിയതിന് ശേഷമാണ് ചില വിവാദങ്ങൾ തുടങ്ങിയത്....

ലോഹിതദാസിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് പോയിട്ടുണ്ട് കീരിക്കാടൻ ജോസ്

0
| സുജീഷ് പിലിക്കോട് സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരാകാറില്ല.സിനിമയിലെ നായകർ,പലരുടെയും ജീവിതത്തിലെ വില്ലന്മാരുമായിരിക്കും.കഥയിലെ കഥാപാത്രങ്ങളെ നാം സ്നേഹിക്കും വെറുക്കും ആശ്വസിപ്പിക്കും പ്രോത്സാഹിപ്പിക്കും. കഥയിലെ കഥാപാത്രങ്ങൾ സിനിമയിലേക്ക് വരുമ്പോൾ കഥയിലെ കഥാപത്രങ്ങൾക്കപ്പുറത്ത് അവർക്കൊരു മാനം വരുന്നു. കഥാപാത്രങ്ങളായി...

Featured

More News