28 April 2025

ഡൽഹി ചേരിയിലെ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു

അപകടത്തില്‍ അഞ്ഞൂറിലധികം കുടിലുകൾ കത്തി നശിച്ചതായാണ് വിവരം

ഡൽഹിയില്‍ രോഹിണി സെക്ടര്‍ 17-ലെ ചേരി പ്രദേശത്ത് ഉണ്ടായ വൻ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപേരെ പൊള്ളലേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മരിച്ചത് ദരിദ്ര കുടുംബത്തിലെ സഹോദരങ്ങള്‍ ആണെന്നാണ് വിവരം. അപകടത്തില്‍ അഞ്ഞൂറിലധികം വീടുകള്‍ അഥവാ കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഉർജ്ജിതമാക്കിയതിനാൽ കൂടുതൽ ആളപായങ്ങൾ ഉണ്ടായിട്ടില്ല.

രാവിലെ 11.55 മണിയോടെ യാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 20-ഓളം ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീയണക്കാൻ പ്രവർത്തിച്ചത്.

Share

More Stories

ഇന്ത്യ- പാക് സംഘർഷത്തിന് ഇടയിൽ ഓഹരി വിപണി മൂന്ന് മണിക്കൂറിൽ നാല് ലക്ഷം കോടി സമ്പാദിച്ചു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ ഭരിതമായ അന്തരീക്ഷത്തിനിടയിൽ ഇന്ത്യയിൽ നിന്ന് ഒരു വാർത്ത പുറത്തുവന്നു. സാമ്പത്തിക രംഗത്ത് ഇന്ത്യ ഒരു പ്രധാന നേട്ടം കൈവരിച്ചു. തിങ്കളാഴ്‌ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ...

‘ആയുധങ്ങൾ നൽകി’; പഹൽഗാം ആക്രമണത്തിന് സഹായിച്ച പതിനഞ്ചുപേരെ വെളിപ്പെടുത്തി

0
ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പ്രദേശത്ത് ഇരുപത്തിയാറ് നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കി. ചൊവ്വാഴ്‌ചയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. അതിനുശേഷം രാജ്യം മുഴുവൻ ഭീകര ആക്രമണത്തെ അപലപിച്ചു. കൊലപാതകത്തെ...

ഇഡി ഓഫീസിൽ തീപിടുത്തം; സുപ്രധാന രേഖകൾ കത്തിനശിച്ചു

0
മുംബൈ ഇഡി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിരവധി രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകൾ. ഓഫീസിലുണ്ടായിരുന്ന കമ്പ്യുട്ടറുകളും ഫർണിച്ചറുകളും നിരവധി രേഖകളുമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഉന്നതരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡിയുടെ മുംബൈ ഓഫീസ്...

പാക്കിസ്ഥാന് ആധുനിക ആയുധങ്ങൾ ചൈന യുദ്ധകാല അടിസ്ഥാനത്തിൽ നൽകി

0
പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ സഹായവുമായി ചൈന. പാക്കിസ്ഥാന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാല അടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിക്ഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്ഥാൻ്റെ ആവശ്യത്തെ...

ജമ്മു കശ്മീർ ആക്രമണം: ടെററിസ്റ്റുകളെ ‘മിലിറ്റന്റുകൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാർ ബിബിസിക്ക് കത്ത് അയച്ചു

0
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് ശേഷം ഭീകരവാദികളെ 'മിലിറ്റന്റുകൾ ' എന്ന് വിശേഷിപ്പിച്ച ബിബിസിയുടെ റിപ്പോർട്ടുകൾക്കെതിരെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി കത്ത് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു . (ഒരു രാഷ്ട്രീയ...

മദ്യപാനം സുരക്ഷിതമോ ?; മദ്യത്തെക്കുറിച്ചുള്ള മിഥ്യകൾ പൊളിച്ചെഴുതുന്നു; വിദഗ്ധർ പറയുന്നത്

0
പലരും മദ്യം കഴിക്കുന്നത് ഒരു പതിവ് ശീലമായി കണക്കാക്കുന്നു. എന്നാൽ , മദ്യത്തെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഞ്ഞ് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നോ വോഡ്ക കുടിക്കുന്നത് വലിയ ദോഷം വരുത്തുന്നില്ലെന്നോ ചിലർ വിശ്വസിക്കുന്നു....

Featured

More News