7 March 2026

രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർത്ത് വൈഭവ് സൂര്യവൻഷി

2024ൽ അരുണാചലിനെതിരെ 35 പന്തിൽ സെഞ്ചറി നേടിയ പഞ്ചാബിൻ്റെ അൻമോൾപ്രീത് സിങ്ങിൻ്റെ പേരിലാണ് ഈ വിഭാഗത്തിലുള്ള റെക്കോർഡ്.

വിജയ് ഹസാരെ ട്രോഫിയുടെ ഉദ്ഘാടന ദിനം രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർത്ത് വൈഭവ് സൂര്യവൻഷി. വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ ഓപ്പണറായ വൈഭവ് അരുണാചൽ പ്രദേശിനെതിരെ 84 പന്തിൽ 190 റൺസെടുത്താണ് പുറത്തായത്. 15 സിക്സറുകളും 16 ഫോറുമാണ് വൈഭവിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്.

ലിസ്റ്റ് എ ഏകദിന ഫോർമാറ്റിൽ പുതിയ ലോക റെക്കോർഡാണ് ബിഹാർ സൃഷ്ടിച്ചത്. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 574 റൺസാണ് ബിഹാർ അടിച്ചെടുത്തത്. 2022ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്‌നാട് നേടിയ 506/2 എന്ന ലോക റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

അതേസമയം, ലിസ്റ്റ് എ ഏകദിന ടൂർണമെൻ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. വെറും 36 പന്തിലാണ് വൈഭ് സെഞ്ചറി തികച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണിത്.

അതേസമയം, സൂര്യവംശിയെ പിന്നിലാക്കി ഇന്ന് ബിഹാറിൻ്റെ ക്യാപ്റ്റനായ സാകിബുൾ ഗാനി ലിസ്റ്റ് എ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കി. 32 പന്തിലാണ് ഗാനിയുടെ അതിവേഗ സെഞ്ച്വറി പിറന്നത്. ഇന്ന് തന്നെ 33 പന്തിൽ സെഞ്ച്വറിയുമായി ജാർഖണ്ഡ് താരം ഇഷാൻ കിഷൻ ഈ എലൈറ്റ് ലിസ്റ്റിൽ രണ്ടാമതെത്തി.

2024ൽ അരുണാചലിനെതിരെ 35 പന്തിൽ സെഞ്ചറി നേടിയ പഞ്ചാബിൻ്റെ അൻമോൾപ്രീത് സിങ്ങിൻ്റെ പേരിലാണ് ഈ വിഭാഗത്തിലുള്ള റെക്കോർഡ്. 40 പന്തിൽ സെഞ്ച്വറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ച്വറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ഏകദിന ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 150 റൺസ് എന്ന റെക്കോർഡും തകർത്തു. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്. 14കാരനായ സൂര്യവൻഷി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയെന്ന റെക്കോർഡ് തകർക്കുമെന്ന് തോന്നിച്ചെങ്കിലും അരുണാചൽ പ്രദേശിനെതിരെ 190 റൺസിന് പുറത്തായിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News