13 April 2025

110 കോടി രൂപയുടെ കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും ഇനിമുതൽ കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍.

അന്താരാഷ്‌ട്ര സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട്കോലിയുടെ കരാര്‍ അവസാനിച്ചു. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും ഇനിമുതൽ കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍.

അജിലിറ്റാസില്‍ കോലി പുതിയ നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു വിരാട് കോലിയുടെ സ്പോണ്‍സര്‍മാര്‍. 2017ലായിരുന്നു കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു
ഉണ്ടായിരുന്നത് .

നിലവിൽ ഐപിഎല്‍ പതിനെട്ടാം സീസണില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഈ ഐപിഎല്‍ സീസണിനിടെ കോലിയും അജിലിറ്റാസും തമ്മിലുള്ള കരാര്‍ പ്രഖ്യാപനമുണ്ടായേക്കും.

Share

More Stories

ഹാരി രാജകുമാരൻ ഉക്രെയ്നിലേക്ക് അപ്രതീക്ഷിത യാത്ര നടത്തി

0
ഹാരി രാജകുമാരൻ പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവ് നഗരത്തിലേക്ക് ഒരു രഹസ്യ യാത്ര നടത്തി. രാജ്യം വിട്ടതിനുശേഷം മാത്രമാണ് ഈ വിവരം പൊതുജനങ്ങൾക്കായി അറിയിച്ചത്. സസെക്സ് ഡ്യൂക്ക് എന്നും അറിയപ്പെടുന്ന ഹാരി, 2022 ഫെബ്രുവരിയിൽ...

റിവേഴ്‌സ് സ്വിംഗ് ബൗളിംഗ് തിരിച്ചുകൊണ്ടുവരും; ഏകദിനത്തിൽ ‘രണ്ട് ന്യൂബോൾ’ നിയമം കൊണ്ടുവരുവാൻ ഐ.സി.സി

0
ഏകദിന ക്രിക്കറ്റിലെ വിവാദപരമായ 'രണ്ട് പന്ത്' നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ ഐ.സി.സി ആലോചിക്കുന്നു. ഏതാനും വർഷങ്ങളായി കളിക്കാരാൽ പോലും വിമർശിക്കപ്പെടുന്ന ഏകദിന (ഒ.ഡി.ഐ) ഫോർമാറ്റിലെ വിവാദപരമായ രണ്ട് പുതിയ പന്ത് നിയമത്തിൽ കാര്യമായ...

സാങ്കേതിക തകരാർ; യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ വീണ്ടും സജീവമായി

0
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച മിക്ക ഉപയോക്താക്കൾക്കും തിരിച്ചെത്തി. യുപിഐ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,...

ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

0
ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു . ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി

0
വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി ഇഡി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ കേസില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് കീഴിലുള്ള സ്വത്തുക്കളാണ്...

ദക്ഷിണാഫ്രിക്കയിലെ ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ പെൻഗ്വിൻ

0
2025 ജനുവരി 19 ന് ദക്ഷിണാഫ്രിക്കയിൽ തകർന്നുവീണ ഒരു ഹെലികോപ്റ്റർ ഒരു അപകടത്തിന് പിന്നിലെ കാരണം പെൻഗ്വിൻ ആണെന്ന് അധികൃതർ അറിയിച്ചതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ കേപ്പ്...

Featured

More News