3 February 2025

ഒരിക്കൽ റഷ്യയുടെ മാനം കാത്തവർ, ഇപ്പോൾ ശത്രുക്കൾ; എന്താണ് വാഗ്നർ ഗ്രൂപ്പ് എന്നറിയാം

യുക്രെയിൻ യുദ്ധത്തിന് വേണ്ടി കോടികൾ ചിലവാക്കിയ പ്രീഗോഹ്സിൻ, ആ യുദ്ധത്തിൽ നിന്നും റഷ്യ മെല്ലെ പിൻവാങ്ങുന്നു എന്ന കാര്യം തിരിച്ചറിയുമ്പോൾ മുതലാണ് ഈ പ്രശ്നങ്ങളുടെ തുടക്കം ആരംഭിക്കുന്നത്.

| നോയൽ ജോർജ്

റഷ്യയിൽ നിയമപരമായി ഇല്ലാത്ത ഒന്നാണ് പ്രൈവറ്റ് മിലിറ്ററി കമ്പനികൾ. പക്ഷേ നിയമത്തിലെ തന്നെ പ്രൈവറ്റ് സുരക്ഷ ഏജൻസികൾ സ്ഥാപിക്കാം എന്ന മറവിൽ പുടിൻ്റെയടക്കം സുഹൃത്തായ പ്രിഗോസിൻ എന്ന കോടീശ്വരൻ്റെ സഹായത്തോടെ ദിമിത്രി ഉത്കിൻ എന്ന മുൻ റഷ്യൻ സൈനീക മേധാവി ആരംഭിച്ച ഒരു ഒന്നാണ് വാഗ്നർ ഗ്രൂപ്പ്. ഇത്കിൻ ഒരു കടുത്ത ജർമൻ നാസി ആരാധകൻ കൂടെയാണ് എന്ന വാദം കൂടെ ഈ കൂട്ടത്തിൽ ഉണ്ട് .

കഹ്സൻസ് യുദ്ധം എന്നറിയപ്പെടുന്ന സിറിയൻ അഭ്യന്തര യുദ്ധത്തിൽ ഒരു ഭാഗത്ത് അമേരിക്കയും സിറിയൻ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന അവിയൽ പരിവത്തിൽ ഉള്ള കക്ഷിയും മറുഭാഗത്ത് ഐ എസ് ഐ എസ് മുതൽ ഒളിഞ്ഞും തെളിഞ്ഞും നിരവധി രാജ്യങ്ങളും അണി നിരന്ന സമയത്ത് അമേരിക്കയുമായി നേരിട്ട് റഷ്യക്ക് വേണ്ടി ആക്രമണം നടത്തിയാണ് വാഗ്നർ ഗ്രൂപ്പ് ശ്രദ്ധ പിടിച്ചു പറ്റുന്നത്.

2014ഇൽ തന്നെ റഷ്യ ഇടപെട്ടു കൊണ്ടിരുന്ന ഇതര രാജ്യങ്ങളുടെ ആഭ്യന്തര യുദ്ധങ്ങളിലും അറബ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും എല്ലാം ഈ കൂലി പട്ടാളത്തിന്റെ രഹസ്യവും പരസ്യവുമായ പല ഇടപെടലുകളും കാണാമായിരുന്നെങ്കിലും അതൊരു ചെറുകിട സൈനിക ഏജൻസി മാത്രമായിട്ടായിരുന്നു കഹസൻസ് യുദ്ധം വരെ ലോകം കണക്കാക്കിയിരുന്നത്. അമേരിക്ക ഇതര രാജ്യങ്ങളുടെ ആഭ്യന്തര യുദ്ധങ്ങളിലും മറ്റും നേരിട്ടോ അല്ലെങ്കിൽ അമേരിക്കയുടെ കൂലിപ്പട്ടാളം എന്നൊക്കെ വിളിക്കാൻ കഴിയാവുന്ന യുണൈറ്റഡ് നേഷൻസ് സേനയെയോ അല്ലെങ്കിൽ നാറ്റോയെയോ ഒക്കെ ഉപയോഗിച്ചപ്പോൾ മറുഭാഗത്ത് റഷ്യക്ക് വാഗ്നർ ഗ്രൂപ്പ് പോലെയുള്ളവയെയായിരുന്നു ഉപയോഗിക്കാൻ സാധിച്ചിരുന്നത്.

അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും, അമേരിക്ക റഷ്യ യുദ്ധം തന്നെയാണ് ഇപ്പോഴും സിറിയയും പലസ്തീനെയും അടക്കം രക്തത്തിൽ ഓരോ ദിവസവും കുളിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന ഒരു യാഥാർത്ഥ്യം ഉൾക്കൊള്ളാൻ നമ്മുടെ അന്താരാഷ്ട്ര ചിന്തകൾക്ക് സാധിച്ചിട്ടില്ല എന്നതാണ് ഒരു പരിമിതി. ഈ യുദ്ധത്തിൻറെ ബാക്കിപത്രം എന്ന നിലയിലാണ് റഷ്യക്ക് അപകടകരമായ രീതിയിൽ അമേരിക്കയുടെ കളിപ്പാവയായി സ്വന്തം കാലിൻറെ ഇടയിൽ നിൽക്കുന്ന ഉക്രൈൻ എന്ന് പറയുന്ന രാജ്യത്തെ റഷ്യ കണക്കാക്കുന്നതും അവർക്കെതിരെ യുദ്ധത്തിന് നേതൃത്വം നൽകുന്നതും.

എന്തുകൊണ്ടും റഷ്യ ചെയ്യുന്ന ഈ പ്രതിരോധത്തിനെ അനുകൂലിക്കുക തന്നെയാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. കാരണം ലോക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനോ ഈ നാട്ടിൽ എല്ലാവരും സുഖത്തോടെ ജീവിക്കണം എന്ന ഉദ്ദേശലക്ഷ്യമോ അല്ല അമേരിക്ക കാണിച്ചു കൊണ്ടിരിക്കുന്ന സ്നേഹപ്രകടനത്തിന് പിന്നിൽ. ലോകത്തിൽ നിലനിൽക്കുന്ന ഒരേയൊരു സാമ്രാജ്യത്വ ശക്തിയായി മാറുക എന്നതാണ് അമേരിക്കയുടെ ഒരേയൊരു ലക്ഷ്യം, അതിൻറെ ഏറ്റവും നല്ല പണിശാലിയായി ഉപയോഗിക്കാൻ സാധിക്കുന്നത് ഒരേ പോലെ യൂറോപ്പിനും ഏഷ്യക്കും ആഫ്രിക്കൻ വൻകരകൾക്കും ലോകത്തിൻറെ മഹാമഹാ ഭൂരിപക്ഷം ജനങ്ങളും ഉൾക്കൊള്ളുന്ന, അസാധ്യ എണ്ണയുള്ള, ധാരാളം റിസോഴ്സ് ഉള്ള, പണമുള്ള, അതിനേക്കാൾ ഏറെ ചൈനയുള്ള, യൂറോ ആഫ്രിക്കൻ ഏഷ്യൻ ഭൂഖണ്ഡ സംയോജനങ്ങളാണ്.

കഹസാൻ യുദ്ധത്തോടെ റഷ്യയുടെ മാനം കാത്ത വാഗ്നർ ഗ്രൂപ്പിനെ റഷ്യ പരസ്യമായി അംഗീകരിക്കുകയും അവർക്ക് കൂടുതൽ സജീവമായി ആയുധവിതരണവും ധനസഹായവും സാക്ഷനും നൽകുകയും ചെയ്തു. ഈ അവസരത്തിൽ പുത്തിൻ തന്നെ ഇത്തരം സ്വകാര്യ മുതലാളിത്ത കൂലി പട്ടാളത്തിന്റെ അപകടം തന്നെ ചെറുതായെങ്കിലും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഒരു ആഭ്യന്തര കലാപത്തിന് കൂടെ തിരികൊളുത്താൻ ആഗ്രഹിക്കാത്തത് കൊണ്ട് ഉക്രൈനിൽ ഉള്ള വാഗ്നനർ ഗ്രൂപ്പിൻറെ ഇടപെടലുകളെ ആശിർവദിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു.

വാഗണർ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങൾ റഷ്യൻ സേനയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന രീതിയിലും അവരുടെ ജുറിസ്ഡിക്ഷൻ തീരുമാനിക്കാൻ ഉള്ള അധികാരവും ട്രയലും അടക്കമുള്ള നീതിന്യായ വ്യവസ്ഥ നടപടികളും മറ്റും സ്വീകരിക്കാൻ കഴിയാതെ വന്ന പരിമിതിയും റഷ്യയിലെ വലിയൊരു വിഭാഗം നയതന്ത്ര വിദഗ്ധരുടെ ഇടയിൽ ആശങ്ക ഉണ്ടാവുകയും അത് ഒരു ഭിന്നിപ്പായി മാറുകയും ചെയ്തു.

റഷ്യയിലെ ഭരണത്തിന്റെ നേതൃത്വനിരയിലുള്ള ആളുകളോട് കടുത്ത വിയോജിപ്പുള്ള പൃഗോസിൻ ഏറെ പ്രതീക്ഷ അർപ്പിച്ച് ഒരാളായിരുന്നു അമേരിക്കയോട് യാതൊരുവിധത്തിലും ഒത്തുതീർപ്പിന് നിൽക്കാത്ത പുട്ടിൻ എന്ന കണിശക്കാരൻ. റഷ്യ പ്രതിരോധത്തിൽ ആവുകയല്ല മറിച്ച് അമേരിക്കൻ അധിനിവേശത്തിന് മറുപടിയായി അക്രമണങ്ങൾ നടത്തണം എന്നുള്ള വാദഗതിയാണ് പ്രിഗോസിന് ഉണ്ടായിരുന്നത്. അമിതമായ ദേശസ്നേഹവും യുദ്ധ കൊതിയും അയാളിൽ തിരിച്ചറിയാൻ പുട്ടിൻ അടക്കമുള്ള റഷ്യൻ നേതാക്കൾക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം. യുക്രെയിൻ യുദ്ധത്തിന് വേണ്ടി കോടികൾ ചിലവാക്കിയ പ്രീഗോഹ്സിൻ, ആ യുദ്ധത്തിൽ നിന്നും റഷ്യ മെല്ലെ പിൻവാങ്ങുന്നു എന്ന കാര്യം തിരിച്ചറിയുമ്പോൾ മുതലാണ് ഈ പ്രശ്നങ്ങളുടെ തുടക്കം ആരംഭിക്കുന്നത്.

നീയോ നാസി ഗ്രൂപ്പ് ആയ റൂശിച്ച്, അതുപോലെതന്നെ റഷ്യയിലെ സൈനിക കുറ്റവാളികളുടെ മിലിട്ടറി ഫോഴ്സ് ആയ സ്റ്റോം ഇസഡ് എന്ന ഗ്രൂപ്പിലെ ഒരു വിഭാഗവും ആയി നടത്തിയ ചർച്ചയുടെ ഭാഗമായി ഒരു ഭാഗിക സൈനിക അട്ടിമറിക്ക് ചട്ടം കൂട്ടുന്നതായി മെയ്മാസം മുതൽ വാർത്ത പടർന്നിരുന്നു. ഒരേസമയം യുക്രെയിനെ ശത്രുവായി കാണുകയും അതേസമയം റഷ്യൻ സർക്കാറിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും, എന്നൽ റഷ്യക്ക് വേണ്ടി യുദ്ധം ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് പാരാ മിലിറ്ററിഗ്രൂപ്പ് ആയ ഈ റുഷിച്ച് ഒരു നവനാസി ലോകം കെട്ടിപ്പടുക്കാൻ ഉള്ള എളുപ്പമാർഗമായി റഷ്യ-യുക്രെയിൻ യുദ്ധത്തെ കണ്ടു എന്ന് വേണം മനസ്സിലാക്കാൻ.

എന്തായാലും ഇവരുടെ ഗൂഢാലോചനകൾ തിരിച്ചറിയുകയും ജൂൺ 16 മുതൽ റഷ്യയുടെ ഔദ്യോഗിക സൈനിക വൃത്തങ്ങൾ ഇവരെ തള്ളിപ്പറയാൻ ആരംഭിക്കുകയും ചെയ്തതോടെ റഷ്യൻ ജനത യുക്രയിൻ യുദ്ധത്തിന്റെ മുന്നിൽ വഞ്ചിക്കപ്പെടുകയാണ് എന്നും അതിനാൽ ഞങ്ങൾ കൃംലിൻ പിടിച്ചെടുത്ത് യുക്രെയിനെയും അമേരിക്കയേയും എല്ലാം തോൽപ്പിക്കും എന്ന തീവ്ര ദേശ വാദ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ഈ കൂലി പട്ടാളം യുദ്ധത്തിനായി തയ്യാറായിരിക്കുന്നത്.

കഴിവ്കെട്ട റഷ്യൻ ഭരണാധികാരികളെയും സൈനിക നേതൃത്വത്തിൽ ഉള്ളവരെയും മാറ്റുക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, പട ക്ഷീണിച്ചിരിക്കുന്ന സമയത്ത് തന്നെ സ്വന്തം പാളയത്തിൽ നിന്നു തന്നെ പടകെട്ട് ഉണ്ടാക്കി രാജ്യത്ത് ഒരു ടെൻഷൻ സൃഷ്ടിച്ച ഒരു അധികാര കൈമാറ്റം നടത്താൻ ഉള്ള ബ്ലാക്ക് മെയിൽ തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. മഹാഭൂരിപക്ഷം കൂലി പട്ടാളക്കാരും സൈനിക പരിശീലനം ലഭിച്ച കുറ്റവാളികളും സൈനിക നടപടികൾ നേരിട്ട ക്രിമിനൽ പശ്ചാത്തലമുള്ള സൈനികരും എല്ലാം അടങ്ങുന്ന ഒരു ലക്ഷണമൊത്ത ഫാസിസ്റ്റ് ഓർഗനൈസേഷൻ ആണ് വാഗ്നർ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഇപ്പോൾ റഷ്യയുടെ തലച്ചോറായ ക്രിമിലിനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.

സ്വന്തം കൂട്ടത്തിൽ പോലും ആരെ വിശ്വസിക്കാൻ സാധിക്കും എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് റഷ്യൻ ഭരണകൂടം എന്നതാണ് ഒരു വസ്തുത. കൊരയ്ക്കാൻ ഇരുന്ന പട്ടിയുടെ തലയിൽ തേങ്ങ കൊണ്ടുപോയി ഇട്ട് കടി മേടിച്ചത് പോലെയായി ഇന്നലെ വാഗ്നർ ഗ്രൂപ്പിൻറെ സൈനിക താവളത്തിലേക്ക് റഷ്യൻ വ്യോമസേന ആക്രമണം.

നാട്ടിലുള്ള മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കലാപം പരിഹരിക്കാൻ വേണ്ടി മുന്നിട്ടിറങ്ങി ഒടുവിൽ ഈ ഗതി ആയ റഷ്യയെ നോക്കി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഊറി ചിരിക്കുന്നുണ്ടാവും. അമേരിക്കയുടെ വെറും ഇടപെടലുകൾ കൊണ്ട് വീണ്ടും ഒരു രാജ്യം കൂടെ കുരുതിക്കളമായി മാറാൻ പോകുന്നു എന്നത് ഒട്ടും ആശ്വാസ യോഗ്യമല്ല. അംബാനിക്കും അദാനിക്കും കക്കൂസ് വരെ സ്വകാര്യവത്കരിക്കാൻ കൊടുക്കണം എന്ന വാദം ഉന്നയിക്കുന്നവർക്ക് ഇതൊരു സന്തോഷ വാർത്തയായിരിക്കും.

Share

More Stories

മിസൈൽ സിറ്റി; ഇറാൻ പുതിയ ഭൂഗർഭ മിസൈൽ താവള ദൃശ്യങ്ങൾ പുറത്തുവിട്ടു

0
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരു പുതിയ ഭൂഗർഭ താവള ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടു. രാജ്യത്തിൻ്റെ തെക്കൻ തീരത്ത് എവിടെയോ ഈ സ്ഥലം സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. 'മിസൈൽ സിറ്റി'...

ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ; ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യാൻ ചൈന

0
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ ചരക്കുകൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) കേസ് ഫയൽ ചെയ്യുകയും മറ്റ് പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വാണിജ്യ...

ഗോങ്കടി തൃഷ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം

0
ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി അണ്ടർ 19 വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 83 റൺസ് നേടിയപ്പോള്‍...

റാംപിൽ നടക്കുമ്പോൾ രോഹിത് ബാലിൻ്റെ ബഹുമാനാർത്ഥം സോനം കപൂർ വികാര ഭരിതയായി

0
ഫാഷൻ ഐക്കൺ അന്തരിച്ച രോഹിത് ബാലിൻ്റെ ബഹുമാനാർത്ഥം ബ്ലെൻഡേഴ്‌സ് പ്രൈഡ് X FDCI ഫാഷൻ ടൂർ 2025ൽ സോനം കപൂർ അടുത്തിടെ റൺവേയിലൂടെ നടന്നു. തൻ്റെ ദീർഘകാല സുഹൃത്തിനും സഹകാരിക്കും ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ...

ഈ വ്യവസ്ഥ അംഗീകരിക്കാതെ ആർക്കും 12.75 ലക്ഷം രൂപ നികുതി രഹിത ആനുകൂല്യം ലഭിക്കില്ല..!

0
ഇന്ത്യയുടെ 2025-ലെ ബജറ്റിൽ വളരെ വലിയൊരു പ്രഖ്യാപനം ഉണ്ടായി. അത് സാധാരണക്കാരൻ്റെ മനസ്സിൽ പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ ഉണർത്തി. 12 ലക്ഷം രൂപ വരെയുള്ള വരുമാനം സർക്കാർ നികുതി രഹിതമാക്കി. 12 ലക്ഷം...

മാന്നാർ കൊലപാതകം; പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍, മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

0
ആലപ്പുഴ, മാന്നാറിൽ വൃദ്ധരായ മാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. 90-വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ശനിയാഴ്‌ച കത്തിയമർന്ന വീടിനുള്ളിൽ ദാരുണമായി...

Featured

More News