23 November 2024

പാലക്കാട് കളളപ്പണ വിവാദത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആ നീല ട്രോളി ബാഗിലെന്ത്?

രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും ഇതിലുണ്ട്

പാലക്കാട് കളളപ്പണ വിവാദത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കെപിഎം ഹോട്ടലിലെ റെയ്‌ഡുമായി ബന്ധപ്പെട്ട് വിവാദത്തിന് ഇടെയാണ് ഹോട്ടലിലെ സിസിടിവി ദൃശ്യം പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വികെ ശ്രീകണ്ഠൻ അടക്കമുള്ളവർ കോൺഫറൻസ് ഹാളിലേക്ക് പോകുന്നതും ആരോപണ വിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്ന ദൃശ്യവും വീഡിയോയിലുണ്ട്.

ചൊവ്വാഴ്‌ച രാത്രി 10.11 മുതലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംപി, വികെ ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളിൽ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും കാണാം.

രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും ഇതിലുണ്ട്. എന്നാൽ ഫെനിയുടെ കയ്യിൽ അപ്പോൾ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളിൽ പിഎ, രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടുപോകുന്നു. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

10.53ന് പുറത്തേക്ക് പോയ ശേഷം 10.54ന് ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് മുറിയിലേക്ക് ഫെനി വരുന്നു. 10.59ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് ഹാളിൽ നിന്ന് പുറത്തേക്ക് പോകുന്നു. തുടർന്ന് പുറത്തുപോയ ഫെനി ബാഗ് വാഹനത്തിൽ വച്ച ശേഷം തിരികെ മുറിയിലേക്ക് വരുന്നു. 11.00ന് ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ മുറിയിലേക്ക് കയറുന്നു. ഉടൻ തന്നെ മറ്റൊരു ബാഗുമായി പിഎയും ഫെനിയും പുറത്തേക്ക് പോകുന്നു. കോൺഫറൻസ് മുറിയിൽ ഉണ്ടായിരുന്ന മറ്റ് നേതാക്കൾ 11.30നാണ് പുറത്തേക്ക് പോകുന്നത്.

അർദ്ധരാത്രിയിൽ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിയാതായതോടെ രഷ്ട്രീയ വിവാദം കൊഴുത്തിരുന്നു. യുഡിഫ് സ്ഥനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി യൂത്ത്കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിലെ പ്രതി ഫെനിയുടെ നേതൃത്വത്തിൽ കള്ളപ്പണം നീല ട്രോളി ബാഗിലാക്കി ഹോട്ടലിൽ എത്തിച്ചെന്നാണ് സിപിഎം ആരോപണം.

ട്രോളി ബാഗുമായി വാർത്താസമ്മേളനം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ബാഗിനുള്ളിൽ പണമായിരുന്നുവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചു. ഹോട്ടലിൽ പരിശോധന നടത്തിയ പൊലീസ് ഹാർഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്ത് പരിശോധന തുടരുകയാണ്. കള്ളപ്പണം ഹോട്ടലിൽ എത്തിച്ചത് നീല ട്രോളി ബാഗിലാണെന്നാണ് സിപിഎം ആരോപണം. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ കഴമ്പില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

Share

More Stories

അദാനിക്ക് ഓസ്ട്രേലിയയിലും കുരുക്ക് ; കൽക്കരി യൂണിറ്റിനെതിരെ വംശീയാധിക്ഷേപ പരാതി

0
അദാനി ഗ്രൂപ്പിൻ്റെ കേസിലുള്ള ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന കൽക്കരി യൂണിറ്റിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി ആദിവാസി വിഭാഗം. തങ്ങൾക്കെതിരായ വംശീയാധിക്ഷേപം ആരോപിച്ചാണ് പരാതി എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ് റിപ്പോർട്ട് ചെയ്യുന്നു...

ലോകം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലാണ്; മുന്നറിയിപ്പുമായി റഷ്യയുടെ പ്രധാന സഖ്യകക്ഷി ബെലാറസ്

0
അടുത്തിടെ ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിനെ കുറിച്ച് ലോകം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലാണ് എന്ന് ബെലാറസ് പ്രസിഡൻ്റ് അലക്സാണ്ടർ ലുകാഷെങ്കോ മുന്നറിയിപ്പ് നൽകി. യുഎസ് നിർമ്മിത ATACMS, HIMARS സംവിധാനങ്ങളും ബ്രിട്ടീഷ് നിർമ്മിത സ്റ്റോം...

ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ് ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ; 52,22,000 രൂപ തട്ടിയെടുത്ത പ്രതികളെ അറസ്റ്റ്‌ ചെയ്‌തു

0
ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്‌ത്‌ പരസ്യം നൽകി പണം നിക്ഷേപിപ്പിക്കുകയും 52,22,000 രൂപ തട്ടിയെടുക്കുകയും ചെയ്‌ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ...

ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരത്തിൽ 17 ബില്യൺ ഡോളറിൻ്റെ ഇടിവ്

0
നവംബർ 15ന് അവസാനിച്ച ആഴ്‌ചയിൽ ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരം 17.761 ബില്യൺ ഡോളർ കുറഞ്ഞ് 657.892 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്‌ച അറിയിച്ചു. നവംബർ 8ന് അവസാനിച്ച മുൻ...

‘ഞങ്ങളുടെ ഭൂമി അറിയാൻ ജുഡീഷ്യല്‍ കമ്മീഷൻ്റെ ആവശ്യമില്ല’; വഖഫ് ഭൂമി തർക്കം, ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ

0
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചത്. നിയമപരമായ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ പരിശോധിച്ചു. ഹൈക്കോടതി...

ലോകത്തിൽ ഏറ്റവും മലിനമാകുന്നു ഈ നഗരത്തിലെ ജീവിതം; ശ്വസിക്കുക അസാധ്യമാണ്

0
2024 നവംബർ 19ന് ന്യൂഡൽഹിയിൽ അതിരാവിലെ കനത്ത പുകമഞ്ഞ്. വിപിൻ കുമാർ/ഹിന്ദുസ്ഥാൻ ടൈംസ്/ഗെറ്റി ഇമേജസ് ഡൽഹിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കിൽ അപകടകരമായ വായു മലിനീകരണം...

Featured

More News