5 May 2024

ബിജെപിക്ക് പരാജയ ഭീതിയോ; ദൂരദർശനിൽ രാമായണം വീണ്ടുമെത്തുമ്പോൾ

ജനങ്ങളെ സാമൂഹികമായും മതപരമായും വിഭജിക്കുന്ന 'കേരള സ്റ്റോറി' എന്ന സംഘപരിവാർ പ്രോപഗണ്ട സിനിമ സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് രാമായണവും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

| സാന്റി

ഇന്ത്യയുടെ ടെലിവിഷൻ ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയല്‍ വീണ്ടും ദൂരദർശൻ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുകയാണ് . ചാനലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

അറിയിപ്പ് പ്രകാരം ദൂരദർശനില്‍ എല്ലാദിവസവും വൈകുന്നേരം ആറുമണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. എല്ലാദിവസും ഉച്ചയ്ക്ക് 12 മണിക്ക് പുഃനസംപ്രേഷണവും ഉണ്ടാവും. രാമാനന്ദ സാഗർ ആയിരുന്നു രാമായണം സീരിയലിന്റെ തിരക്കഥയും സംവിധാനവും. 1987ലായിരുന്നു ആദ്യ സംപ്രേഷണം. അരുണ്‍ ഗോവില്‍ ആണ് രാമനായി എത്തിയത്. 1988ലായിരുന്നു അവസാന എപ്പിസോ‌ഡ് സംപ്രേഷണം ചെയ്തത്.

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് അടുത്തു വരവേ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ബലവും അരവിന്ദ് കെജ്രിവാളിനെ അറസ്റ്റിൽ പ്രതിപക്ഷ ഐക്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായതും ബിജെപിയിൽ പരാജയഭീതി ഉണ്ടാക്കിയിട്ടുണ്ട് ഇതിനെ എങ്ങനെ മറികടക്കാം എന്ന ബിജെപിയുടെ അല്ലെങ്കിൽ സംഘപരിവാറിനെ ആലോചനയാണ് രാമായണം പരമ്പരയെ ഒരിക്കൽക്കൂടി ദേശീയ ചാനലിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പൊതുവിൽ ഒറ്റനോട്ടത്തിൽ നിർദോഷം എന്ന കരുതാമെങ്കിലും ജനങ്ങളുടെ മനസ്സിൽ ഹിന്ദുത്വ ആശയങ്ങൾ വേരോടിക്കുന്നതിൽ പുരാണ പരമ്പരകൾ പ്രത്യേകിച്ച് രാമായണവും മഹാഭാരതവും പോലുള്ളവ ചെറിയ സഹായങ്ങൾ അല്ല സംഘപരിവാർ സംഘടനകൾക്ക് നൽകിയിട്ടുള്ളത് .

അതുകൊണ്ടുതന്നെ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമായണ പരമ്പര സംപ്രേഷണം ചെയ്യാനുള്ള ഈ തീരുമാനം മറ്റു കാര്യങ്ങളിൽ നിന്നും മറ്റ് ചർച്ചകളിൽ നിന്നും ഇലക്ടറൽ ബോണ്ട് ഉൾപ്പെടെയുള്ള ചർച്ചകളിൽ നിന്നും ആളുകളെ വഴിതിരിച്ചു വിടാനും ഹിന്ദുത്വ ആശയങ്ങൾ ഒരിക്കൽക്കൂടി ജനങ്ങളിലേക്ക് എത്തിക്കാനും സംഘപരിവാർ നടത്തുന്ന ശ്രമമായി സോഷ്യൽ മീഡിയ വിലയിരുത്തുന്നുണ്ട് .

ഈ തീരുമാനത്തിനെതിരെ ദൂരദർശൻ എതിരെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നതും സോഷ്യൽ മീഡിയയിൽ ആണ് . ജനങ്ങളെ സാമൂഹികമായും മതപരമായും വിഭജിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സംഘപരിവാർ പ്രോപഗണ്ട സിനിമ സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് രാമായണവും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News