28 November 2024

ആരാണ് ഗവർണർ; ചരിത്രം, അധികാരങ്ങൾ

കോളനിവൽക്കരണ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ രാജഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു.

ഇന്ത്യയുടെ വിവിധ സംസഥാനങ്ങളുടെ കാര്യനിർവ്വഹണത്തിന്റെ തലവനാണ് ഗവർണർ. സാധാരണയായി ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഗവർണർമാരാണുള്ളത്. 1956ൽ നടത്തിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് ഒന്നിലധികം സംസ്ഥാനത്തെ ഗവർണറായി പ്രവർത്തിക്കാൻ കഴിയുന്നതാണ്.

പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യനിർവ്വാഹകചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ. ജനാധിപത്യ വ്യവസ്ഥിയിയുള്ള രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.

സംസ്ഥാനങ്ങളുടെ ഭരണനിർവഹണവിഭാഗത്തിന്റെ തലവൻ ഗവർണറാണ്. കേന്ദ്ര മന്ത്രി സഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണു ഗവർണറെ നിയമിക്കുന്നത്. ഗവർണറുടെ ഔദ്യോഗിക കാലാവധി 5 വർഷമാണ്.

സംസ്ഥാനനിയമനിർമ്മാണസഭയുടെ ഭാഗമാണ് ഗവർണർ. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു. ചുരുക്കി പറഞ്ഞാൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്.

കോളനിവൽക്കരണ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ രാജഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു. രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു.

ഇന്ത്യൻ ഭരണഘടനാ പ്രകാരം 35 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന് ഗവർണറാകാം. മറ്റ് വരുമാനമുള്ള ജോലികളിലേർപ്പെടരുത്. സംസ്ഥാന നിയമസഭയിലെ അംഗങ്ങൾക്കും ഗവർണറാകാം. തിരഞ്ഞെടുക്കപ്പെട്ടാൽ നിയമസഭാഗംത്വം രാജിവക്കണം. അഞ്ച് വർഷമാണ് കാലാവധി.

അധികാരങ്ങൾ

മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിസഭാംഗങ്ങളെയും നിയമിക്കുവാനും, അഡ്വക്കേറ്റ് ജനറൽ, പബ്ലിക്ക് സർവ്വീസ് കമ്മിഷൻ ചെയർമാൻ മറ്റ് അംഗങ്ങൾ എന്നിവരെയും നിയമിക്കുന്നതും ഗവർണറാണ്. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ നോമിനേറ്റ് ചെയ്യുവാനും ഗവർണർക്ക് അധികാരമുണ്ട്.

സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യുവാനും, സഭ വിളിച്ചു ചേർക്കുവാനും, പിരിച്ചുവിടാനും ഗവർണർക്ക് അധികാരമുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നിയമനം പ്രസിഡന്റ് ഗവർണറുടെ സമ്മതത്തോടെയാണ് ചെയ്യുന്നത്.

സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട നീതിന്യായ നിർവ്വഹണത്തിൽ ഗവർണർക്ക് പങ്കുണ്ട്. ശിക്ഷയിളവിനും കാലാവധി കുറക്കുന്നതിനും ഇദ്ദേഹത്തിനു കഴിയും.
പ്രസിഡന്റിനെപ്പോലെ ഗവർണർക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള അധികാരമില്ല. ഗവർണർക്ക് സംസ്ഥാന അടിയന്തിരാവസ്ഥക്കു വേണ്ടി പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിക്കുവാൻ കഴിയും.

Share

More Stories

വഖഫ് പാനലിൻ്റെ കാലാവധി; അടുത്ത ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ നീട്ടി

0
വഖഫ് (ഭേദഗതി) ബിൽ സൂക്ഷ്‌മമായി പരിശോധിക്കുന്ന പാർലമെൻ്ററി സമിതി അടുത്ത ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ നീട്ടാൻ തീരുമാനിച്ചു. അതിൻ്റെ റിപ്പോർട്ട് അന്തിമമാക്കാൻ വേണ്ടിയാണിത്. സമിതിയുടെ കരട് റിപ്പോർട്ട് തയ്യാറാണെന്ന് അവകാശപ്പെട്ടതിന് സംയുക്ത...

‘സി.ബി.ഐ കൂട്ടിലടച്ച തത്ത’; നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം എം.വി ഗോവിന്ദൻ തള്ളിയത് എന്തിന്?

0
എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്നാണ് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എം.വി...

ഇന്ത്യയിൽ ഇതാദ്യം, എയ്റോഡൈനാമിക് ഡിസൈൻ, 280 കിമീ വേഗത; പുതിയ ഹൈ സ്‌പീഡ് ട്രെയിൻ ഉടൻ വരുന്നു

0
ഇന്ത്യയിലെ അതിവേഗ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് പുതിയ താരോദയം ഉടൻ. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് 250 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന പുതിയ ഹൈ സ്‌പീഡ് ട്രെയിനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. വന്ദേ ഭാരത...

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

0
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. 37-ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിൻ്റെ...

വർഗ്ഗീയത പറഞ്ഞ് അറ്റൻഷൻ പിടിച്ചു പറ്റിയല്ല സിനിമ വിജയിപ്പിക്കാൻ ശ്രമിക്കേണ്ടത്

0
| ശരണ്യ എം ചാരു ഓർക്കുന്നുണ്ടോ രണ്ട് നടന്മാർ ഹോട്ടൽ മുറിയിൽ വച്ചു തല്ലു കൂടിയൊരു വീഡിയോ കുറച്ചു മാസങ്ങൾക്ക് മുമ്പ് വൈറൽ ആയത്. അന്നതേക്കുറിച്ച് അന്വേഷിച്ചപ്പഴാണ് അറിഞ്ഞത് അവർ വെറുതെ നാട്ടുകാരെ പറ്റിക്കാനും...

ഉടൻ രാജ്യം വിടുക; റഷ്യൻ പത്രപ്രവർത്തകരെ ജർമ്മനി പുറത്താക്കി

0
റഷ്യൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ചാനൽ 1 ൻ്റെ ബെർലിൻ ബ്യൂറോ അടച്ചുപൂട്ടാൻ ജർമ്മൻ സർക്കാർ ഉത്തരവിടുകയും ഡിസംബർ ആദ്യത്തോടെ രാജ്യം വിടാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.ലേഖകൻ ഇവാൻ ബ്ലാഗോയ്‌ക്കും ക്യാമറാമാൻ ദിമിത്രി വോൾക്കോവിനും...

Featured

More News