19 March 2026

ഉദുമയിൽ ജ്യോതി വിജയകുമാർ, ‘പെൺപുലി’ ഇറങ്ങുമോ?; ആവേശത്തിൽ അണികൾ

സംസ്ഥാന രാഷ്ട്രീയത്തിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ വനിതാമുഖമായ ജ്യോതി വിജയകുമാർ ആകണമെന്ന ആവശ്യവും മണ്ഡലത്തിൽ ശക്തമാണ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചർച്ചകൾ ചർച്ചകൾ സജീവമാകുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ മുസ്ലിം ലീഗും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്.

മുമ്പ് കേരള കോൺഗ്രസ് (KEC) മത്സരിച്ചിരുന്ന തൃക്കരിപ്പൂർ സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ, ഉദുമ ഉൾപ്പെടെ മൂന്ന് സീറ്റുകളിലാകും കോൺഗ്രസ് ജനവിധി തേടുക. ഇതിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് ഉദുമ.

വർഷങ്ങളായി ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായി തുടരുന്ന ഉദുമ പിടിച്ചെടുക്കാൻ ശക്തനായൊരു സ്ഥാനാർത്ഥിയെ വേണമെന്നാണ് അണികളുടെ ആവശ്യം. നിലവിൽ കെ.നീലകണ്ഠൻ്റെ പേരിനാണ് ഹൈക്കമാൻഡ് തലത്തിൽ മുൻതൂക്കമെന്നാണ് സൂചനകൾ. എന്നാൽ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിലിൻ്റെ പേരിനാണ് സ്വീകാര്യതയുള്ളത്.

ഹക്കീം കുന്നിലിനെ പോലൊരു ജനകീയ നേതാവ് രംഗത്തിറങ്ങിയാൽ ഇടതുപക്ഷ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന് പ്രവർത്തകർ കണക്കുകൂട്ടുന്നു. എന്നാൽ മണ്ഡലക്കാരനായ ഹക്കീം മത്സരിക്കുമ്പോൾ പ്രവർത്തനങ്ങൾ കേവലം പ്രാദേശിക ബൂത്തുകളിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. മണ്ഡലത്തിന് പുറത്തുള്ള നേതാവായ നീലകണ്ഠനെ പരിഗണിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്.

അതേസമയം, പുറത്തു നിന്നൊരാളെയാണ് പരിഗണിക്കുന്നതെങ്കിൽ അത് സംസ്ഥാന രാഷ്ട്രീയത്തിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ വനിതാമുഖമായ ജ്യോതി വിജയകുമാർ ആകണമെന്ന ആവശ്യവും മണ്ഡലത്തിൽ ശക്തമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ മനോഹരമായി പരിഭാഷപ്പെടുത്തി ജനശ്രദ്ധ നേടിയ ജ്യോതി, പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള (CAA) സമരമുഖങ്ങളിൽ സജീവമായിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും മതേതര വോട്ടർമാർക്കിടയിലും ജ്യോതിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. ഷമ മുഹമ്മദ് ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും, ജ്യോതി വിജയകുമാറിനെ സ്ഥാനാർത്ഥി ആക്കണമെന്ന ആവശ്യത്തിനാണ് ഉദുമയിൽ മുൻതൂക്കം.

തിരഞ്ഞെടുപ്പ് ഗോദയിൽ ആര് ഇറങ്ങിയാലും ഉദുമയിൽ ഇത്തവണ കടുത്ത പോരാട്ടം ഉറപ്പാണ്. മണ്ഡലത്തിലെ പ്രാദേശിക വികാരവും സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങളും ഒരുപോലെ പരിഗണിച്ചുള്ള ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് യുഡിഎഫ് അണികൾ. പ്രഖ്യാപനത്തോടെ ഉദുമയുടെ അങ്കത്തട്ടിൽ ആര് വാഴുമെന്ന് വ്യക്തമാകും.

Share

More Stories

അധികാരമോഹം തലയ്ക്കുപിടിച്ചോ? കേരള രാഷ്ട്രീയത്തിൽ ആദർശം വഴിമാറുന്നുവോ

0
| വാമിക 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ...

വന്ദേ ഭാരത് എക്‌സ്പ്രസ്; നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിച്ചു

0
ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ- പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ- യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന...

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

0
പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു. കിഴക്കൻ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

0
യുഎസ് സെനറ്റിൽ ബുധനാഴ്‌ച അവതരിപ്പിച്ച യുഎസ് ഇൻ്റെലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തൽ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുള്ളതായി പറയുന്നു. 34 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും...

റിലയൻസ് ജിയോ ഐപിഒ; 17 ബാങ്കുകളെ നിയമിച്ചു, ഇഷ്യു 4 ബില്യൺ ഡോളർ മൂല്യമുള്ളത് ആയിരിക്കും

0
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ, അവരുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) കൈകാര്യം ചെയ്യുന്നതിനായി 17 നിക്ഷേപ ബാങ്കുകളെ നിയമിച്ചു. സ്രോതസുകൾ പ്രകാരം, ഐപിഒ പൂർണമായും...

ഒമാൻ ഉൾക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ നാവികസേന

0
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയിൽ, സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരു സുപ്രധാന തന്ത്രപരമായ നടപടി സ്വീകരിച്ചു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ...

Featured

More News