7 March 2026

എന്‍സിഇആര്‍ടിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യോഗേന്ദ്ര യാദവും സുഹാസ് പാല്‍ഷിക്കറും

പാഠപുസ്തകങ്ങളുടെ പുതുക്കിയ പതിപ്പില്‍ ഇപ്പോഴും യോഗേന്ദ്ര യാദവിന്റെയും സുഹാസ് പലശിക്കറിന്റെയും പേരുകള്‍ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുണ്ട്.

അനുവാദം വാങ്ങാതെ പുതിയ പാഠപുസ്തകങ്ങള്‍ തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിച്ചു എന്ന ആരോപണവുമായി എന്‍സിഇആര്‍ടി കൗണ്‍സിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രമുഖ അക്കാദമിക് വിദഗ്ധരായ യോഗേന്ദ്ര യാദവും സുഹാസ് പാല്‍ഷിക്കറും .

പുതിയതായി പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം ഇതോടെ കൂടുതൽ രൂക്ഷമായി.പാഠപുസ്തകങ്ങളിലെ ഏറ്റവും പുതിയ പരിഷ്‌കരണങ്ങളെ ശക്തമായി എതിര്‍ത്ത് യാദവും പാല്‍ഷിക്കറും എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനിക്ക് കത്തയച്ചു. പാഠപുസ്തകങ്ങള്‍ വികലമാക്കാനും തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കാനും എന്‍സിഇആര്‍ടിക്ക് ധാര്‍മ്മികവും നിയമപരവുമായ അവകാശമില്ലെന്ന് അവര്‍ പറഞ്ഞു.

നിലവിൽ വിപണിയില്‍ ലഭ്യമായ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങള്‍ ബിജെപിയുടെ അയോധ്യാ രഥയാത്രയെയും ബാബറി മസ്ജിദ് തകര്‍ച്ചയുടെ അനന്തരഫലങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കുറച്ച്, തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇതിനുപുറമെ 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ബാബറി മസ്ജിദിന്റെ പേര്് പരാമര്‍ശിക്കുന്നില്ല. ‘മൂന്ന് താഴികക്കുടങ്ങള്‍’ എന്ന് മാത്രമാണ് പരാമര്‍ശം. അയോധ്യയെ കുറിച്ചുള്ള പാഠഭാഗം നാലില്‍ നിന്ന് രണ്ട് പേജുകളായി വെട്ടിക്കുറയ്ക്കുകയും മുന്‍ പതിപ്പില്‍ നിന്ന് വിശദാംശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.പാഠപുസ്തകങ്ങളുടെ പുതുക്കിയ പതിപ്പില്‍ ഇപ്പോഴും യോഗേന്ദ്ര യാദവിന്റെയും സുഹാസ് പലശിക്കറിന്റെയും പേരുകള്‍ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുണ്ട്.

സക്ലാനിക്ക് അയച്ച ഇ-മെയിലില്‍, എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ ലഭ്യമായ പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പികളില്‍ തങ്ങളുടെ പേരുകള്‍ തുടര്‍ന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അവര്‍ ആവശ്യപ്പെട്ടു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News