5 May 2024

കേരളത്തിൽ എൽഡിഎഫിന് 10 മുതൽ 14 സീറ്റുകൾ വരെ ; യുഡിഎഫ് 6- 10 , എൻഡിഎ – 00

വടക്കൻ കേരളത്തിൽ രൂപപ്പെട്ട എൽഡിഎഫ് അനുകൂല തരംഗം അത് മധ്യ തെക്കൻ കേരളത്തിലൂടെ കേരളത്തിലേക്ക് കൂടി വ്യാപിച്ചാൽ 2004 ന് സമാനമായ ഒരു വിധിയെഴുത്തിന് കേരളം വീണ്ടും സാക്ഷ്യം വഹിക്കും.

| പികെ സുരേഷ് കുമാർ

വടക്കൻ കേരളത്തിൽ രൂപപ്പെട്ടിരിക്കുന്ന 2004 ന് സമാനമായ LDF അനുകൂല തരംഗം മധ്യ- തെക്കൻ കേരളത്തിലേക്ക് കൂടി വ്യാപിച്ചാൽ എൽഡിഎഫിന് 16 -18 സീറ്റുകൾ ലഭിച്ചേക്കാം. 2008 ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള ചരിത്ര വിജയത്തിലേക്ക് ഇക്കുറി ഇടതുമുന്നണി കടക്കുകയാണ്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ പത്ത് മുതൽ പതിനാല് സീറ്റുകൾ വരെ എൽഡിഎഫ് നേടുന്ന രാഷ്ട്രീയസാഹചര്യമാണ് നിലനിൽക്കുന്നത്.

2004 ന് സമാനമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉരുതിരിഞ്ഞു വന്നാലും അത്ഭുതപ്പെടേണ്ടതില്ലാത്ത നിലയിലാണ് കേരളത്തിലെ പൊതു രാഷ്ട്രീയരംഗം നിലനിൽക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്റെ സ്റ്റാർ ക്യാമ്പയിനറായി നടത്തുന്ന രാഷ്ട്രീയ ക്യാമ്പയിനുകളിൽ അദ്ദേഹം ഉയർത്തുന്ന പൊതു വിഷയങ്ങളോട് കൃത്യമായ രാഷ്ട്രീയ മറുപടി പറയാൻ കഴിയാത്ത നിലയിൽ കോൺഗ്രസും യുഡിഎഫും എൻഡിഎയും പതറി നിൽക്കുന്ന ഒരു അന്തരീക്ഷമാണ് നിലവിൽ ഉള്ളത്

കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, തൃശുർ , ചാലക്കുടി, കോട്ടയം, മാവേലിക്കര, ആറ്റിങ്ങൽ, എന്നീ പത്ത് മണ്ഡലങ്ങളാണ് എൽഡിഎഫ് ഉറപ്പായും നേടുന്ന മണ്ഡലങ്ങൾ. കാസർകോഡ്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് മണ്ഡലങ്ങൾ കടുത്ത മത്സരത്തിലൂടെ എൽഡിഎഫ് നേടിയെടുത്തേക്കാം. തിരുവനന്തപുരം അവസാന ലാപ്പിൽ അട്ടിമറിയിലൂടെ പന്ന്യനെ തുണച്ചേക്കും.

തിരുവനന്തപുരത്ത് മത്സരം എൽഡിഎഫ് ഉം ബിജെപിയും തമ്മിലാണ്.പൊന്നാനിയിലും എൽഡിഎഫ് ന് അട്ടിമറി സാദ്ധ്യതയുണ്ട് . 2004 ന് സമാനമായി വടക്കൻ കേരളത്തിൽ രൂപപ്പെട്ടിരിക്കുന്ന ഇടതുമുന്നണി അനുകൂല ട്രെൻ്റ് മധ്യ- തെക്കൻ കേരളത്തിൽ കൂടി വ്യാപിച്ചാൽ എറണാകുളവും കൊല്ലവുംഎൽഡിഎഫ് ജയിക്കും.

2004 ൽ ലീഗിൻ്റെ അതിശക്തമായ മണ്ഡലം ആയിരുന്ന മഞ്ചേരിയും എൽഡിഎഫിന്റെ ടികെ ഹംസ വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് പോലും ഇല്ലാത്ത രൂപത്തിൽ അന്ന് യുഡിഎഫിന് പൊന്നാനി എന്ന ഏക സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത് ‘മൂവാറ്റുപുഴയിൽ IFDP എന്ന സ്വന്തം പാർട്ടിയുണ്ടാക്കി എൻഡിഎ പിന്തുണയോടെ സ്ഥാനാർത്ഥിയായ പിസി തോമസും വിജയിച്ചു. 18 സീറ്റുകൾ അന്ന് എൽഡിഎഫ് നേടി. 2009ൽ ലോക്സഭ മണ്ഡല പുനർനിർണയത്തിനു ശേഷം നടന്ന ലോക്സഭാ മണ്ഡലങ്ങളുടെ ഘടനയിൽ സമൂലമായ ഒരു മാറ്റം ഉണ്ടായി.

വയനാട് ,പത്തനംതിട്ട എന്നീ പുതിയ ലോക്സഭ മണ്ഡലങ്ങൾ ഉണ്ടായി. ഏതൊരു രാഷ്ട്രീയ സാഹചര്യത്തിലും വയനാട് യുഡിഎഫിന് അനായാസമായി ജയിക്കാൻ രൂപത്തിലാണ് മണ്ഡലം രൂപീകരിച്ചത്. 2009ൽ 4 സീറ്റിലേക്ക് എൽഡിഎഫ് ചുരുങ്ങിപ്പോയി .2014 ൽ 8 സീറ്റായി വർദ്ധിപ്പിച്ചു .2019 ൽ എൽഡിഎഫിന് വലിയ തിരിച്ചടി നേരിട്ടു.പ്രധാനമായും നാല് ഘടകങ്ങളാണ് 2018ലെ എൽഡിഎഫിന്റെ പരാജയ കാരണം

ഒന്ന് മോദി സർക്കാറിന് തുടർഭരണം ലഭിക്കാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തൽ വന്നപ്പോൾ മോദി പേടിയുടെ ഭാഗമായി മതന്യൂനപക്ഷങ്ങളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി.

(രണ്ട് ) കുടുംബ മണ്ഡലമായ അമേഠിയിൽ നിന്ന് പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് വയനാട്ടിലേക്ക് മത്സരിക്കാൻ എത്തിയ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽഗാന്ധി ഒരു രാഷ്ട്രീയ അഭയാർത്ഥിയായിട്ടാണ് ഇവിടേക്ക് വരുന്നത് എന്ന് തിരിച്ചറിയാതെ ഭാവി പ്രധാനമന്ത്രി കേരളത്തിലെ വയനാട്ടിൽ മത്സരിക്കുന്നു അതിൻ്റെ ഭാഗമായി രാഹുൽഗാന്ധിയോടും കോൺഗ്രസിനോടും ഉണ്ടായ ഒരു പ്രത്യേക താൽപര്യം.

(മൂന്ന്) ശബരിമലയിലെ യുവതി പ്രവേശനം ബന്ധപ്പെട്ടുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി സംസ്ഥാന സർക്കാർ നടപ്പാക്കാൻ തയ്യാറായപ്പോൾ അതിനെതിരെ കോൺഗ്രസും ബിജെപിയും എൻഎസ്എസും കൂടി നടത്തിയ വിശ്വാസികളെ രംഗത്തിറക്കി കൊണ്ടുള്ള ഒരു രാഷ്ട്രീയ മുതലെടുപ്പിന്റെ ഒരു അന്തരീക്ഷം. നാല് കാസർഗോഡ് ജില്ലയിലെ പെരിയയിൽ സംഭവിച്ച ഇരട്ടക്കൊലപാതകം മൂലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത് ‘ ഇങ്ങനെ നാല് ഘടകങ്ങളാണ് എൽഡിഎഫിന് ഒരു വലിയ തിരിച്ചടിയ്ക്ക് കാരണമായത്. ആലപ്പുഴ എന്ന ഏക സീറ്റിലേക്ക് എൽഡിഎഫ് ചുരുങ്ങി.

2019 ൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയം കൊടുത്ത കേരള ജനത തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് വൈകാതെ തിരിച്ചറിഞ്ഞു. രാഹുൽഗാന്ധി ഒരു രാഷ്ട്രീയ അഭയാർത്ഥി മാത്രമായിരുന്നു എന്ന് കേരളം മനസ്സിലാക്കി. 2020 ൽ നടന്ന തദ്ദേശ ഇലക്ഷനിൽ എൽഡിഎഫിന് തിളക്കമാർന്ന വിജയം കേരള ജനത സമാനിച്ചു പിന്നാലെ 2021ൽ നടന്ന അസംബ്ലി ഇലക്ഷൻ 2016 ൽ 91 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് 2021ൽ 99 സീറ്റുകൾ നൽകി തുടർഭരണം എന്ന ഒരു ചരിത്രം എൽഡിഎഫിനും പിണറായി വിജയനും കേരള ജനത സമ്മാനിച്ചു.

2004 നെക്കുറിച്ച് പറയുമ്പോൾ 99 – 2004 വർഷത്തിൽ രാജ്യം ഭരിച്ച വാജ്പേയി സർക്കാരിന് എതിരെ ഉണ്ടായ ജനവികാരമാണ് അന്ന് കേരളത്തിൽ ഉണ്ടായത്. ഒപ്പം 2002 ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിനെതിരായിട്ടുള്ള ഒരു വിധിയെടുത്തു കൂടി കേരളത്തിൽ ഉണ്ടായി.എന്നാൽ ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വേണ്ടി കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണയ്ക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായില്ല.പകരം ഇടതുപക്ഷത്തെയാണ് അന്ന് കേരളത്തിലെ ജനത വിശ്വസിച്ചത്. അതിനു സമാനമായ രൂപത്തിലുള്ള ഒരു രാഷ്ട്രീയമാണ് ഇപ്പോൾ കേരളത്തിലുള്ളത്.

ഇപ്പോൾ 10 വർഷത്തോളമായി അധികാരത്തിലിരിക്കുന്ന മോദി സർക്കാരിനെ താഴെ ഇറക്കാൻ വേണ്ടിയിട്ടുള്ള ഒരു പോരാട്ടത്തിൽ കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടർമാരും 2004 ൽ ചിന്തിച്ച അതേ മാനസികനിലയിലാണ് അവരുടെ ജനവിധി കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത് ‘കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ ഒരു ശക്തമായ തരംഗം രൂപപ്പെട്ടിട്ടുണ്ട്.വടക്കൻ കേരളത്തിൽ രൂപപ്പെട്ട എൽഡിഎഫ് അനുകൂല തരംഗം അത് മധ്യ തെക്കൻ കേരളത്തിലൂടെ കേരളത്തിലേക്ക് കൂടി വ്യാപിച്ചാൽ 2004 ന് സമാനമായ ഒരു വിധിയെഴുത്തിന് കേരളം വീണ്ടും സാക്ഷ്യം വഹിക്കും.

എൽഡിഎഫിന് 10 മുതൽ 14 സീറ്റുകൾ വരെ ലഭിക്കാവുന്ന ഒരു അന്തരീക്ഷമാണ് നിലനിൽക്കുന്നത് അത് കണ്ണൂർ വടകര കോഴിക്കോട് പാലക്കാട് ആലത്തൂർ തൃശ്ശൂർ ചാലക്കുടി കോട്ടയം മാവേലിക്കര ആറ്റിങ്ങൽ ഈ 10 സീറ്റുകൾ 100% ഉറപ്പായും എൽഡിഎഫ് നേടുംഒരു അപകടകരമായ ഒരു സ്ഥിതിവിശേഷം എന്നുള്ളത് യുഡിഎഫിനെ ബിജെപി പ്രത്യക്ഷമായി സഹായിക്കുന്ന നാലു മണ്ഡലങ്ങൾ കേരളത്തിൽ ഉണ്ട് എന്നതാണ്. 1 കാസർഗോഡ്, 2 ആലപ്പുഴ ,3 കൊല്ലം 4 പത്തനംതിട്ട

അതിന് കാരണങ്ങൾ എന്നുള്ളത് ബിജെപിക്ക് ഇത്തവണ പാർലമെന്റിൽ മതിയായ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ലെങ്കിൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിന്റെ ഘടകകക്ഷികളിൽ നിന്നും എംപിമാരെ വിലക്കെടുത്ത് ഭൂരിപക്ഷം തട്ടിക്കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽനിന്ന് അവർക്ക് വലവീശിപ്പിക്കാൻ പറ്റുന്ന ഒരു എംപി കാസർഗോഡ് നിന്നും മത്സരിക്കുന്ന കോൺഗ്രസിന്റെ രാജ്മോഹൻ ഉണ്ണിത്താനാണ്. അതുപോലെ കൊല്ലത്ത് മത്സരിക്കുന്ന പ്രേമചന്ദ്രനും.

കൊല്ലത്ത് ബിജെപിയുടെ പ്രവർത്തനം തീർത്തും പരിതാപകരമാണ് എന്നുള്ളത് ഇപ്പോൾതന്നെ പരസ്യമാക്കപ്പെട്ട സംഗതിയാണ് ‘കൊല്ലത്ത് മത്സരിക്കുന്നത് ആർഎസ്പിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എൻ കെ പ്രേമചന്ദ്രൻ ആണ്. അത് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മുമ്പ് തന്നെ പ്രേമചന്ദ്രൻ ബിജെപി വോട്ടുകൾ തനിക്ക് അനുകൂലമായി ഉറപ്പാക്കുകയും വേണ്ടിവന്നാൽ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറാണ് എന്ന് സന്ദേശം തന്നെ നൽകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ആലപ്പുഴയിൽ കോൺഗ്രസിന്റെ സംഘടന ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാൽ മത്സരിക്കുന്നു. നിലവിൽ വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജ്യസഭയിൽ വേണുഗോപാലിന് ഇനിയും രണ്ടുവർഷം കൂടി കാലാവധി ബാക്കിയുണ്ട് നിലവിൽ രാജ്യസഭയിൽ എൻഡിഎക്ക് 5 എം പി മാരുടെ കുറവാണ് കേവല ഭൂരിപക്ഷമുള്ളത് ആലപ്പുഴയിൽ നിന്ന് കെഎസ്ഇബി വേണുഗോപാൽ തടുക്കപ്പെട്ടാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗത്വം രാജിവെക്കുമ്പോൾ നിലവിൽ രാജസ്ഥാൻ ഭരണം കഴിയാവുന്ന ബിജെപിക്ക് അനായസമായിട്ട് അവിടെനിന്ന് ഒരു രാജ്യസഭാ രാജ്യസഭയിലേക്ക് എത്തിക്കാൻ പറ്റും അതിന് കഴിയുന്ന രൂപത്തിൽ ഉള്ള സാഹചര്യം ഒരുക്കാൻ ആലപ്പുഴയിൽ വേണുഗോപാലിനെ സഹായിക്കുന്ന ഒരു നിലപാട് ആലപ്പുഴയിലെ ബിജെപിക്കാർ സ്വീകരിച്ചിട്ടുണ്ട് .

അതുപോലെ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് പത്തനംതിട്ട ‘എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത് സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടർ തോമസ് ഐസക്കാണ് ‘ ഐസക്കിനെപ്പോലുള്ള ഇടത് സാമ്പത്തിക വിദഗ്ദൻ പാർലമെൻറിൽ എത്തരുത്, എത്തിയാൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് എതിരെ അതിശക്തമായി പ്രതികരിക്കുന്ന ഒരു ജനപ്രതിനിധി ആയിരിക്കും എന്നുള്ളതിനാൽ ഐസക്കിൻ്റെ സാന്നിദ്ധ്യം ലോക്സഭയിൽ ബിജെപി ആഗ്രഹിക്കുന്നില്ല .അതുകൊണ്ട് ഐസക് തോൽപ്പിക്കാൻ വേണ്ടി വേണ്ടിവന്നാൽ യുഡിഎഫിനെ സഹായിക്കണമെന്ന് നില അവിടെ ബിജെപി കൈക്കൊണ്ടിട്ടുണ്ട്.

ബിജെപിയുടെ യുഡിഎഫിനെ സഹായിക്കുന്ന നിലപാടിനെ അതിജീവിച്ചുകൊണ്ട് കാസർഗോഡും ആലപ്പുഴയിലും കൊല്ലത്തും പത്തനംതിട്ടയിലും എൽഡിഎഫും മുന്നേറാൻ സാധിച്ചാൽ സീറ്റ് നില 14 ൽ എത്തും.തിരുവനന്തപുരം മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായി മാറിയിട്ടുണ്ട്. തരൂരിന് എതിരായ ജനവികാരവും കോൺഗ്രസുകാരുടെ വികാരവും തനിക്ക് അനുകൂലമാക്കി മാറ്റാൻ രാജീവ് ചന്ദ്രശേവർ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

കോൺഗ്രസിൻ്റെ പ്രാദേശിക നേതാക്കളെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പർച്ചേസ് ചെയ്തു കഴിഞ്ഞു. കോൺഗ്രസിൻ്റെ റിബൽ ആയി മത്സരിക്കുന്ന ഷൈൻലാലിനെ സ്പോൺസർ ചെയ്തിരിക്കുന്നത് രാജീവ് ചന്ദ്രശേഖറാണ്. 2016 ലെ നേമം മോഡൽ അട്ടിമറിക്ക് ബിജെപി യും ഒരു വിഭാഗം കോൺഗ്രസുകാരും കൈകോർത്തിരിക്കുന്നു. കോടികളാണ് പ്രചരണ രംഗത്ത് ബിജെപി പൊടിക്കുന്നത്.

പക്ഷേ തിരുവനന്തപുരത്തിൻ്റെ ഗ്രാമീണ മേഖലയിൽ പന്ന്യൻ ലീഡ് ചെയ്യും. കഴിഞ്ഞ 2014തെരഞ്ഞെടുപ്പിൽ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്തിരുന്നു. കോവളം, പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ശശി തരൂരും ലീഡ് ചെയ്തു. മികച്ച സ്ഥാനാർത്ഥിയെ സിപിഐ രംഗത്തിറക്കി, മികച്ച പ്രചരണപ്രവർത്തനങ്ങളുമായി എൽഡിഎഫ് സംവിധാനങ്ങൾ വിജയപ്രതീക്ഷകളുമായി കളം നിറഞ്ഞ് പ്രവർത്തിക്കുന്നു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News