5 May 2024

11കാരി കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫോസിൽ; കണ്ടെത്തിയത് ഭീമകാരൻ ഇക്ത്യോസറിന്റെ താടിയെല്ല്

ഫോസിൽ പാലിയന്റോളജിസ്റ്റുകൾക്കൊപ്പം പരിശോധിച്ചപ്പോഴാണ് ഭീമൻ ഇക്ത്യോസോർ ആണെന്ന് തിരിച്ചറിഞ്ഞത്.

കടൽതീരത്ത് പോയാൽ മണൽ വാരിയും കക്കയും ചിപ്പിയും പെറുക്കി നടക്കുന്ന ശീലം എല്ലാവർക്കുമുണ്ട് എന്നാൽ അങ്ങനെ ഓരോന്ന് എടുക്കുന്ന കൂട്ടത്തിൽ ഒരു 11കാരിക്ക് കിട്ടിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫോസിലാണ്. കടൽത്തീരത്ത് നിന്ന് 11കാരിക്ക് ലഭിച്ചത് 202 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കടലിൽ അലഞ്ഞുനടന്ന ഭീമാകാരമായ ഇക്ത്യോസറിന്റെ താടിയെല്ലെന്ന് കണ്ടെത്തൽ. 2020 മേയിൽ, 11 വയസ്സുള്ള റൂബി റെയ്നോൾഡ്സിനും അവളുടെ പിതാവ് ജസ്റ്റിനുമാണ് ഇംഗ്ലീഷ് തീരത്തുള്ള സോമർസെറ്റ് ബീച്ചിൽ നിന്ന് ഫോസിൽ ലഭിച്ചത്. വിദഗ്ധരുടെ സഹായത്തോടെ വീണ്ടും കൂട്ടിയോജിപ്പിച്ച് നടത്തിയ പരിശോധയിലാണ് ഭീമാകാരമായ ഇക്ത്യോസറിന്റെ താടിയെല്ലാണെന്ന് വ്യക്തമായത്.

നാല് ഇഞ്ച് നീളമുള്ള ഫോസിലാണ് ആദ്യം ലഭിച്ചത്. ഓവൽ ആകൃതിയിലുള്ള ഫോസിൽ ജസ്റ്റിൻ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് റൂബിക്ക് അസ്ഥിയുടെ രണ്ടാമത്തെ കഷണം കിട്ടിയത്. ഫോസിൽ പാലിയന്റോളജിസ്റ്റുകൾക്കൊപ്പം പരിശോധിച്ചപ്പോഴാണ് ഭീമൻ ഇക്ത്യോസോർ ആണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം ഡോൾഫിനുമായി രൂപ സാദൃശ്യമുള്ളതാണ് ഇക്ത്യോസോർ. താഴത്തെ താടിയെല്ലിന്റെ കഷണങ്ങൾ മാത്രമാണ് സംഘം വീണ്ടെടുത്തത്, എന്നാൽ ഈ ജീവിക്ക് 80 അടി നീളമുണ്ടെന്ന് അവർ കണക്കാക്കുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സമുദ്ര ഉരഗമാണ് ഇക്ത്യോസോർ.

ദിനോസറുകളുടെ കാലത്ത് കടലിൽ നീന്തുന്ന സമുദ്ര ഉരഗങ്ങളായിരുന്നു ഇക്ത്യോസറുകൾ. ഏകദേശം 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിൽ അവ കുറഞ്ഞത് 150 സ്പീഷീസുകളായി പരിണമിച്ചു. തപാൽ ജീവനക്കാരനായ ജസ്റ്റിന് തനിക്കും റൂബിക്കും എന്താണ് കണ്ടെത്തിയതെന്ന് ആദ്യം അറിയില്ലായിരുന്നു. സംശയം തോന്നിയതോടെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പാലിയൻ്റോളജിസ്റ്റും സമുദ്ര ഉരഗങ്ങളെക്കുറിച്ചുള്ള വിദഗ്ധനുമായ ഡീൻ ലോമാക്സിന് ഒരു കൺസൾട്ടിനായി ഇമെയിൽ അയച്ചു. തുടർന്നാണ് പഠനം നടന്നത്. ഇപ്പോൾ 15 വയസ്സുള്ള റൂബി ഫോസിലിൻ്റെ ബാക്കി ഭാഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News