4 October 2024

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ

ജനുവരി ആദ്യവാരത്തിലാകും കലോത്സവം നടക്കുക.

ഈവർഷം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ മൂന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്.

ഡിസംബർ നാലിന് നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവത്തിൻ്റെ തീയതി മാറ്റിയത്. ഒമ്പതാം ക്ളാസ് വിദ്യാർത്ഥികൾ നാസ് പരീക്ഷ എഴുതുന്നതിനാൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെവരും. ഡിസംബർ 12 മുതൽ 20 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുന്നത്. 21 മുതൽ 29 വരെ ക്രിസ്മസ് അവധിയുമാണ്.

ജനുവരി ആദ്യവാരത്തിലാകും കലോത്സവം നടക്കുക. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റിയതിനാൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളുടെയും തീയതിയും പുനക്രമീകരിച്ചു. ഉപജില്ലാ തല മത്സരങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കും. ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കും.

മംഗംലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം പളിയനൃത്തം എന്നീ തദ്ദേശീയ നൃത്ത രൂപങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിച്ചതായും മന്ത്രി അറിയിച്ചു.

Share

More Stories

യുവത്വം ഉണ്ടാവാൻ ചികിത്സ; വയോധികരെ കബളിപ്പിച്ച് 35 കോടിരൂപ തട്ടി ദമ്പതികൾ

0
പ്രായമാകുന്ന ആളുകൾക്ക് വീണ്ടു ചെറുപ്പത്തിലേക്ക് മടങ്ങിവരാനുള്ള അമൃത് നൽകാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മോഹിപ്പിക്കിന്ന ഒരു വാഗ്‌ദാനമായി തോന്നിയേക്കാം. കാര്യം ഒരിക്കലും നടക്കാത്ത ആണെങ്കിലും കാൺപൂരിൽ ഡസൻ കണക്കിന് വയോധികരാണ് ചെറുപ്പമാക്കാമെന്ന വാഗ്ദാനവും...

‘സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ മോദിയുടെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചു’; ആരോപണം ഗുരുതരം

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ രംഗത്ത്. സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചു...

ഇന്ത്യയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ട്രെയിൻ; പക്ഷെ യാത്ര ചെയ്യാൻ കുറച്ച് ധൈര്യം വേണം

0
ഇന്ത്യയിൽ ഏറ്റവും ദൂരം ഓടുന്ന ട്രെയിൻ എന്ന വിശേഷണത്തിന് അർഹമായത് കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡ് വരെ പോകുന്ന വിവേക് എക്സ്പ്രസ്സാണ്. 4000 കിലോമീറ്ററോളം ദൂരം താണ്ടുന്ന ഈ ട്രെയിൻ, ഇന്ത്യയുടെ ഏറ്റവും...

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കയുടെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു

0
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് ജപ്പാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മിയാസാക്കി വിമാനത്താവളം അടച്ചിടേണ്ടിവന്നു. അപകടത്തെ തുടർന്ന് 87 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ...

ടൂറിസം മേഖലയെ വളർത്തുന്നത് യുവതലമുറ; യൂത്തിന്റെ ട്രിപ്പ്‌ പ്ലാനിങ് കുടംബത്തോടൊപ്പമെന്ന് പഠനം

0
ഇന്ത്യൻ കുടുംബങ്ങളിൽ അവധിക്കാല യാത്രകൾക്കായി ജെൻ Z, ജെൻ ആൽഫ തലമുറകൾ നേതൃത്വം നൽകുന്നതായി പുതിയ സർവേ റിപ്പോർട്ട്. 93 ശതമാനത്തിലേറെ യുവജനങ്ങൾ കുടുംബത്തോടൊപ്പമുള്ള ട്രിപ്പുകൾക്ക് പ്ലാൻ ചെയ്യുന്നതായാണ് 'സ്മോൾ വോയ്‌സ്, ബിഗ്...

ബാങ്കില്‍ ജോലിചെയ്യുന്നവർ വിവാഹിതരായി; ഒപ്പം പണിയും പോയി

0
വത്തിക്കാന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന യുവതിയും യുവാവും പരസ്പരം വിവാഹിതരായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഓഗസ്റ്റില്‍ വിവാഹിതരായ ദമ്പതികളെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ "റോമിയോ ആന്‍ഡ് ജൂലിയറ്റ്" എന്ന് വിശേഷിപ്പിച്ചിരുന്നു. വിവാഹിതരായതിനു പിന്നാലെ,...

Featured

More News