4 October 2024

വെള്ളിയാഴ്‌ച ഖമേനിയുടെ ഖുത്തുബ; ഇറാനില്‍ അപൂര്‍വ നടപടി ഇസ്രയേലിന് എതിരായ ആക്രമണത്തിന് പിന്നാലെ

കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറല്ലയുടെ അനുസ്മരണ ചടങ്ങിന് ശേഷം

ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് (ഖുത്തുബ) ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം പൊതുപ്രഭാഷണവും നടത്തും. അപൂര്‍വമായാണ് ഖമേനി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഖമേനി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതും പൊതുപ്രഭാഷണം നടത്തുന്നതും.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഖമേനി ഖുത്തുബയ്ക്ക് നേതൃത്വം നൽകുന്നതെന്നും ശ്രദ്ധേയമാണ്. മധ്യ ടെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ഖമേനി നേതൃത്വം നല്‍കുമെന്ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറല്ലയുടെ അനുസ്മരണ ചടങ്ങിന് ശേഷം പ്രാദേശിക സമയം 10.30നായിരിക്കും പ്രാര്‍ത്ഥനകള്‍ നടക്കുക. സെപ്റ്റംബര്‍ അവസാനം ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാര്‍ഡ്‌സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോറൗഷനും ജൂലൈയില്‍ ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ചൊവ്വാഴ്‌ച ഇസ്രയേലിന് നേരെ 200ലധികം മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാനിലെ റെവല്യൂഷനി ഗാര്‍ഡ്‌സ് അറിയിച്ചു.

2020 ജനുവരി മൂന്നിന് റവന്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആക്രമണത്തിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിന് ശേഷം 2020 ജനുവരിയിലാണ് ഖമേനി ഇതിനുമുമ്പ് അവസാനമായി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

Share

More Stories

ഭൂമിയിലെ നിഗൂഢമായ വെള്ളച്ചാട്ടം; വെള്ളം അപ്രത്യക്ഷമാകുന്ന വിചിത്ര സ്ഥലം

0
ഭൂമിയിൽ ജലം ഖരരൂപമായും ദ്രാവകമായും വാതകമായും നിലകൊള്ളുന്നു. ഇത് മഴയുടെ രൂപത്തിൽ മഴയും മൂടൽമഞ്ഞിൻ്റെ രൂപത്തിൽ എയറോസോളുകളും ഉണ്ടാക്കുന്നു. മേഘങ്ങളിൽ ജലത്തിൻ്റെയും ഹിമത്തിൻ്റെയും തുള്ളികൾ അടങ്ങിയിരിക്കുന്ന ഖരാവസ്ഥ. നന്നായി വിഭജിക്കുമ്പോൾ, ക്രിസ്റ്റലിൻ ഐസ്...

യുവത്വം ഉണ്ടാവാൻ ചികിത്സ; വയോധികരെ കബളിപ്പിച്ച് 35 കോടിരൂപ തട്ടി ദമ്പതികൾ

0
പ്രായമാകുന്ന ആളുകൾക്ക് വീണ്ടു ചെറുപ്പത്തിലേക്ക് മടങ്ങിവരാനുള്ള അമൃത് നൽകാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മോഹിപ്പിക്കിന്ന ഒരു വാഗ്‌ദാനമായി തോന്നിയേക്കാം. കാര്യം ഒരിക്കലും നടക്കാത്ത ആണെങ്കിലും കാൺപൂരിൽ ഡസൻ കണക്കിന് വയോധികരാണ് ചെറുപ്പമാക്കാമെന്ന വാഗ്ദാനവും...

‘സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ മോദിയുടെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചു’; ആരോപണം ഗുരുതരം

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സാകേത് ഗോഖലെ രംഗത്ത്. സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചു...

ഇന്ത്യയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ട്രെയിൻ; പക്ഷെ യാത്ര ചെയ്യാൻ കുറച്ച് ധൈര്യം വേണം

0
ഇന്ത്യയിൽ ഏറ്റവും ദൂരം ഓടുന്ന ട്രെയിൻ എന്ന വിശേഷണത്തിന് അർഹമായത് കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡ് വരെ പോകുന്ന വിവേക് എക്സ്പ്രസ്സാണ്. 4000 കിലോമീറ്ററോളം ദൂരം താണ്ടുന്ന ഈ ട്രെയിൻ, ഇന്ത്യയുടെ ഏറ്റവും...

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കയുടെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു

0
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് ജപ്പാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മിയാസാക്കി വിമാനത്താവളം അടച്ചിടേണ്ടിവന്നു. അപകടത്തെ തുടർന്ന് 87 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ...

ടൂറിസം മേഖലയെ വളർത്തുന്നത് യുവതലമുറ; യൂത്തിന്റെ ട്രിപ്പ്‌ പ്ലാനിങ് കുടംബത്തോടൊപ്പമെന്ന് പഠനം

0
ഇന്ത്യൻ കുടുംബങ്ങളിൽ അവധിക്കാല യാത്രകൾക്കായി ജെൻ Z, ജെൻ ആൽഫ തലമുറകൾ നേതൃത്വം നൽകുന്നതായി പുതിയ സർവേ റിപ്പോർട്ട്. 93 ശതമാനത്തിലേറെ യുവജനങ്ങൾ കുടുംബത്തോടൊപ്പമുള്ള ട്രിപ്പുകൾക്ക് പ്ലാൻ ചെയ്യുന്നതായാണ് 'സ്മോൾ വോയ്‌സ്, ബിഗ്...

Featured

More News