...
Home News International ഓസ്ട്രേലിയ ടുഡേയുടെ സോഷ്യൽ മീഡിയ പേജുകൾക്ക് നിരോധനവുമായി കാനഡ

ഓസ്ട്രേലിയ ടുഡേയുടെ സോഷ്യൽ മീഡിയ പേജുകൾക്ക് നിരോധനവുമായി കാനഡ

ഈ നീക്കത്തെ ഇന്ത്യ ശക്തമായി എതിർത്തു. കാനഡയുടെ ഈ നടപടി അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാപട്യമാണെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു.

170

പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് ‘ഓസ്‌ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിൽ, ഓസ്‌ട്രേലിയയിൽ നടന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാർത്താസമ്മേളനം ഓസ്‌ട്രേലിയ ടുഡേ സംപ്രേഷണം ചെയ്തതിന് മണിക്കൂറുകൾക്കകം കാനഡ നടപടി സ്വീകരിച്ചത് ശ്രദ്ധേയമാണ്.

ഈ നീക്കത്തെ ഇന്ത്യ ശക്തമായി എതിർത്തു. കാനഡയുടെ ഈ നടപടി അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാപട്യമാണെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വാർത്തകളും വിശകലനങ്ങളുമായാണ് ഓസ്ട്രേലിയ ടുഡേ പ്രവർത്തിക്കുന്നത്.

“ഓസ്‌ട്രേലിയ ടുഡേയുടെ ചില പേജുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാനഡയിൽ നിന്ന് തടഞ്ഞിരിക്കുകയാണ്. കാനഡയിലെ പ്രേക്ഷകർക്ക് അത് ലഭ്യമല്ലെന്ന് മനസ്സിലാക്കുന്നു. എസ്. ജയശങ്കർ പെന്നി വോങ്ങിനൊപ്പം നടത്തിയ പത്രസമ്മേളനം പ്രക്ഷേപണം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ഇത് ഞങ്ങൾക്ക് അമ്പരപ്പിക്കുന്നതും വിചിത്രവുമാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഡൽഹിയിൽ പ്രതികരിച്ചു.

കാനഡയുടെ നടപടി അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കപടനടത്തമാണെന്നും ഇത് വീണ്ടും തെളിയിക്കുകയാണെന്നും ജയ്സ്വാൾ പറഞ്ഞു. കാനഡയുടെ ആരോപണങ്ങൾക്ക് ന്യായമായ തെളിവുകളില്ലെന്നത് മുൻകൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിൽ ഇന്ത്യൻ നയതന്ത്രജ്ഞരെ നിരീക്ഷിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. കൂടാതെ, കാനഡയിലെ ഇന്ത്യാ വിരുദ്ധ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.