തൃശൂരിലെ ചേതന ഗാനാശ്രമത്തിൻ്റെ ബാനറില്‍ പാടും പാതിരി ഫാദർ ഡോ. പോള്‍ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിന്‍ വാദകന്‍ മനോജ് ജോര്‍ജും ചേര്‍ന്ന് സംഗീതം നല്‍കി പദ്‌മവിഭൂഷണ്‍ ഡോ കെ.ജെ യേശുദാസും, ഫാദർ പോളും 100 വൈദീകരും 100 കന്യാസ്ത്രീകളും ചേര്‍ന്ന് ആലപിച്ച ആത്മീയ സംഗീത ആല്‍ബം ‘സര്‍വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്‌തു.
വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാദർ പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചു കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനകര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്.
മണ്‍മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി.സി ദേവസ്യാ രചിച ക്രിസ്‌തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന സംസ്‌കൃത ഗീതമാണ് ഫാദർ പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജ് ചേര്‍ന്ന് ആല്‍ബമാക്കിയത്. ദൈവപുത്രനായ യേശു പഠിപ്പിച്ച ഏറ്റവും വിശിഷ്ടമായ പ്രാര്‍ത്ഥനയുടെ സംസ്‌കൃതത്തിലുള്ള ആവിഷ്‌കാരമാണിത്.
കര്‍ണാടിക് സംഗീതത്തിലെ ‘നഠഭൈരവി’ രാഗത്തില്‍ പാശ്ചാത്യ സംഗീത സാങ്കേതങ്ങളെ സമഞ്ജസിപ്പിച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. യുട്യൂബ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകമെങ്ങും ‘സര്‍വ്വേശ’ ആല്‍ബം ലഭ്യമാകും. ലോസ് അഞ്ചലസിലെ ഹോളിവുഡിലായിരുന്നു ആല്‍ബത്തിൻ്റെ ചേ0ബര്‍ ഓര്‍ക്കസ്‌ട്രേഷന്‍.
പണ്ഡിറ്റ് ഹരിപ്രസാദ് ചവുരസ്യയുടെ മകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ രാകേഷ് ചൗരസ്യയും ചേര്‍ന്നാണ് ഈ ആല്‍ബത്തിന് പശ്ചാത്തല സംഗീത വാദനം നടത്തിയത്. മൂന്നു തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കേജ്, അഫ്ത്താബ് ഖാന്‍, ഹോളിവുഡിലെ മാറ്റ് ബ്രവുന്‍ലി, ഫ്ളോറിഡയിലെ ലുക്ക് ബോലാക്ക്, ഐആര്‍എഎ അവാര്‍ഡ് ജേതാവ് സജി ആര്‍ നായര്‍ എന്നിവര്‍ നയിച്ച സംഘമാണ് ആല്‍ബത്തിൻ്റെ ശബ്‌ദലേഖനവും ശബ്‌ദമിശ്രണവും ചെയ്‌തത്.
തൃശൂരിലെ ചേതന, എറണാകുളത്തെ സി.എ.സി, മുംബൈയിലെ ഹെഡ് റൂം, ഹോളിവുഡിലെ ദ വില്ലേജ്, ഫ്ളോറിഡയിലെ എവര്‍മോര്‍ സൗണ്ട് എന്നീ സ്റ്റുഡിയോകളിലായിരുന്നു ശബ്‌ദമിശ്രണം. അഭിലാഷ് വളാഞ്ചേരി, അമേരിക്കയിലെ ജെയ്‌സണ്‍ ജോസ്, മെന്‍ഡോസ് ആൻ്റെണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചത്.
അത്യപൂര്‍വങ്ങളായ ഒട്ടേറെ സവിശേഷതകളുമായി പുറത്തിറങ്ങിയ ഈ സംഗീത ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഈ അപൂവ്വ സംഗീത നിര്‍മിതിയില്‍ നിന്നുള്ള വരുമാനം തൃശൂര്‍ ചേതന ഗാനശ്രമത്തിലെ ഭിന്നശേഷി കുട്ടികളുടെ മസ്‌തിഷ്‌ക വികസനത്തിനുള്ള ന്യൂറോളജിക് മ്യൂസിക് തെറാപ്പിക്കായാണ് വിനിയോഗിക്കുക.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.