22 January 2025

വിഡി സതീശൻ; പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ പ്രകടനം

കഴിഞ്ഞ ദിവസം കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലര്‍ കലാരാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയ സംഭവം അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം നിയസഭയില്‍ കൊണ്ടുവന്നു. അനൂപ് ജേക്കബാണ് വിഷയം ഉന്നയിച്ചത്.

മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കലാരാജു കാലുമാറ്റമാണ് നടത്തിയതെന്നും. യുഡിഎഫ് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ എഴുന്നേറ്റു.

സ്ത്രീകളുടെ സുരക്ഷ പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു സ്ത്രീയെ ആക്രമിച്ചിട്ട് മിണ്ടാതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സിപിഎം ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഈ അക്രമം എന്ന് ആരോപിച്ചതോടെ ഭരണപക്ഷത്ത് നിന്നും ബഹളം ഉയര്‍ന്നു. ബഹളം നീണ്ടതോടെയാണ് പ്രതിപക്ഷ നേതാവിന്റെ എല്ലാ നിയന്ത്രണവും നഷ്ടമായത്. കയ്യിലെ പേപ്പര്‍ വലിച്ചെറിഞ്ഞ് എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങളോട് നടുത്തളത്തില്‍ ഇറങ്ങാനും നിര്‍ദേശം നല്‍കി. മുതിര്‍ന്ന അംഗമാണെന്നും പ്രകോപിതനാകരുതെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

എന്നാൽ, വീണ്ടും പ്രസംഗം തുടര്‍ന്ന സതീശന്‍ നടി ഹണി റോസിന്റെ കേസിലെ വേഗത കലാരാജുവിന്റെ കേസില്‍ ഇല്ലെന്ന് ആരോപിച്ചു. കൗരവസഭയില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അട്ടഹസിച്ച ദുശ്ശാസനനെ പോലെ ഭരണപക്ഷം ചരിത്രത്തില്‍ അഭിനവ ദുശ്ശാസനന്‍മാര്‍ എന്ന് രേഖപ്പെടുത്തും എന്നും വിമര്‍ശിച്ചു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളം വച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടക്കമാണ് പ്രതിഷേധിച്ചത്. ഇതോടെ കാപ്പ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിക്കുന്ന മന്ത്രി സഭയിലും ബഹളം ഉണ്ടാക്കുകയാണെന്ന് സതീശന്‍ പരിഹസിച്ചു.

പ്രസംഗം 13 മിനിറ്റായെന്നും അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തിയതായും ബഹളം നിയന്ത്രാക്കാതെ സ്പീക്കര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ പെരുമാറരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നെ പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്റെ മറുപടി.

ഇതോടെ മുഖ്യമന്ത്രി എഴുന്നേറ്റു. വികാരം പ്രകടിപ്പിക്കുന്നത് മനസിലാക്കാം, എന്നാല്‍ ചെയറിനെ ഈ രീതിയില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നോട് പ്രസംഗിക്കാന്‍ അവസാനിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു. സിപിഎം വനിതാ കൗണ്‍സിലറാണ് ആക്രമിക്കപ്പെട്ടത്. ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്ക് ഇത് സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും സതീശന്‍ പറഞ്ഞു. പിന്നാലെ വാക്കൗട്ടും നടത്തി.

Share

More Stories

ഇലോൺ മസ്കിന്റെ നാസി സല്യൂട്ടും ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയും

0
| ശ്രീകാന്ത് പികെ ഡൊണാൾഡ് ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയിൽ നാസി സല്യൂട്ട് ചെയ്തത് കണ്ടപ്പോൾ എന്ത് തോന്നി..? കൂടുതൽ ഒന്നും തോന്നാൻ ഇല്ല, ലിബറൽ ഡെമോക്രസി എന്ന കോമാളിത്തരം അതിന്റെ സ്വാഭാവിക അപ്ഡേഷനായ ഫാസിസത്തിലേക്ക്...

ഈ കാലഘട്ടത്തിൽ ഇന്ത്യക്കാർ കൂടുതൽ മതവിശ്വാസികളായി മാറിയിട്ടുണ്ടോ?

0
സാമ്പത്തിക പ്രതിസന്ധികളും സാംസ്കാരിക പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള സാമൂഹിക-രാഷ്ട്രീയ കാരണങ്ങളാൽ മതപരത കൂടുതലും നിർണ്ണയിക്കപ്പെടുന്നു. സമീപ വർഷങ്ങളിൽ, ഇന്ത്യ ഒരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത് ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ച് കൂടുതൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. മതവിശ്വാസത്തിൻ്റെയും...

സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

0
ഉത്തരാഖണ്ഡ് വഖഫ് ബോർഡ് , അറബിക്ക് പുറമെ സംസ്‌കൃതവും ഐച്ഛിക വിഷയമായി എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിൽ പൊതുവിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മദ്രസ സ്ഥാപിച്ചു . ഡോ.എ.പി.ജെ അബ്ദുൾ കലാം മോഡേൺ...

അപൂർവ ഗുയിലിൻ- ബാരെ സിൻഡ്രോം ബാധിച്ച 22 കേസുകൾ പൂനെയിൽ രേഖപ്പെടുത്തി; എന്താണിത്?

0
ഇമ്മ്യൂണോളജിക്കൽ നാഡി ഡിസോർഡറായ ഗില്ലിൻ- ബാരെ സിൻഡ്രോം (ജിബിഎസ്) യുടെ സംശയാസ്‌പദമായ 22 കേസുകൾ പൂനെയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൗര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഗില്ലിൻ- ബാരെ സിൻഡ്രോം പെട്ടെന്ന് മരവിപ്പിനും...

എയ്‌ഡഡ്‌ സ്‌കൂളുകളിൽ 56 വയസുവരെ അധ്യാപകരാകാം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി കേരള സർക്കാർ

0
കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ 56 വയസിന് ഉള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നത് ആണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം...

ബ്രിട്ടനിൽ പത്ത് ശതമാനം പേര്‍ അതിസമ്പന്നരായത് ഇന്ത്യയുടെ സമ്പത്തിൻ്റെ പകുതിയും കൈക്കലാക്കി ആണെന്ന് റിപ്പോര്‍ട്ട്‌

0
ബ്രിട്ടന്‍ ഇന്ത്യയെ കോളനി ആക്കിയിരുന്ന 1765നും 1900നും ഇടയിലുള്ള കാലത്ത് ഇന്ത്യയില്‍ നിന്ന് 64.82 ട്രില്ല്യണ്‍ ഡോളറിൻ്റെ സമ്പത്ത് കടത്തിയതായി റിപ്പോര്‍ട്ട്. അതില്‍ 33.8 ട്രില്ല്യണ്‍ ഡോളറിൻ്റെയും സമ്പത്ത് ബ്രിട്ടനിലെ ഏറ്റവും ധനികരായ...

Featured

More News