22 January 2025

‘അനുമതിയില്ലാതെ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചു’; കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ

കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങൾ വനം വകുപ്പ് അന്വേഷിക്കും

കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. വനമേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതിനാണ് 5000 രൂപ പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിൽ പ്രാന്തപ്രദേശത്താണ് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.

നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാരുടെ അടക്കം ഇതിനെ എതിർക്കുന്നു. ഇത് പ്രശ്‌നമുണ്ടാക്കിയെന്നാണ് വിവരം. വന നശീകരണം ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നു വന്നതിനെ തുടർന്നുള്ള ഷൂട്ടിംഗ് സ്ഥലം കർണാടക വനം വകുപ്പ് സംഘം പരിശോധിക്കും. കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങൾ വനം വകുപ്പ് അന്വേഷിക്കും.

അതേ സമയം ഷൂട്ടിംഗിനിടെ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മിൽ നടന്ന തർക്കം മൂലം സംഘർഷത്തിലേക്ക് നീങ്ങിയെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിൽ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്‌പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം.

യുവാവിനെ ആക്രമിച്ചത് നാട്ടുകാരുടെ ഇടയിൽ രോഷം ഉയർന്നിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മാറ്റണമെന്നും അണിയറ പ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു നാട്ടുകാർ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Share

More Stories

ഇലോൺ മസ്കിന്റെ നാസി സല്യൂട്ടും ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയും

0
| ശ്രീകാന്ത് പികെ ഡൊണാൾഡ് ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയിൽ നാസി സല്യൂട്ട് ചെയ്തത് കണ്ടപ്പോൾ എന്ത് തോന്നി..? കൂടുതൽ ഒന്നും തോന്നാൻ ഇല്ല, ലിബറൽ ഡെമോക്രസി എന്ന കോമാളിത്തരം അതിന്റെ സ്വാഭാവിക അപ്ഡേഷനായ ഫാസിസത്തിലേക്ക്...

ഈ കാലഘട്ടത്തിൽ ഇന്ത്യക്കാർ കൂടുതൽ മതവിശ്വാസികളായി മാറിയിട്ടുണ്ടോ?

0
സാമ്പത്തിക പ്രതിസന്ധികളും സാംസ്കാരിക പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള സാമൂഹിക-രാഷ്ട്രീയ കാരണങ്ങളാൽ മതപരത കൂടുതലും നിർണ്ണയിക്കപ്പെടുന്നു. സമീപ വർഷങ്ങളിൽ, ഇന്ത്യ ഒരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത് ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ച് കൂടുതൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. മതവിശ്വാസത്തിൻ്റെയും...

സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

0
ഉത്തരാഖണ്ഡ് വഖഫ് ബോർഡ് , അറബിക്ക് പുറമെ സംസ്‌കൃതവും ഐച്ഛിക വിഷയമായി എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിൽ പൊതുവിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മദ്രസ സ്ഥാപിച്ചു . ഡോ.എ.പി.ജെ അബ്ദുൾ കലാം മോഡേൺ...

അപൂർവ ഗുയിലിൻ- ബാരെ സിൻഡ്രോം ബാധിച്ച 22 കേസുകൾ പൂനെയിൽ രേഖപ്പെടുത്തി; എന്താണിത്?

0
ഇമ്മ്യൂണോളജിക്കൽ നാഡി ഡിസോർഡറായ ഗില്ലിൻ- ബാരെ സിൻഡ്രോം (ജിബിഎസ്) യുടെ സംശയാസ്‌പദമായ 22 കേസുകൾ പൂനെയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൗര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഗില്ലിൻ- ബാരെ സിൻഡ്രോം പെട്ടെന്ന് മരവിപ്പിനും...

എയ്‌ഡഡ്‌ സ്‌കൂളുകളിൽ 56 വയസുവരെ അധ്യാപകരാകാം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി കേരള സർക്കാർ

0
കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ 56 വയസിന് ഉള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നത് ആണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം...

ബ്രിട്ടനിൽ പത്ത് ശതമാനം പേര്‍ അതിസമ്പന്നരായത് ഇന്ത്യയുടെ സമ്പത്തിൻ്റെ പകുതിയും കൈക്കലാക്കി ആണെന്ന് റിപ്പോര്‍ട്ട്‌

0
ബ്രിട്ടന്‍ ഇന്ത്യയെ കോളനി ആക്കിയിരുന്ന 1765നും 1900നും ഇടയിലുള്ള കാലത്ത് ഇന്ത്യയില്‍ നിന്ന് 64.82 ട്രില്ല്യണ്‍ ഡോളറിൻ്റെ സമ്പത്ത് കടത്തിയതായി റിപ്പോര്‍ട്ട്. അതില്‍ 33.8 ട്രില്ല്യണ്‍ ഡോളറിൻ്റെയും സമ്പത്ത് ബ്രിട്ടനിലെ ഏറ്റവും ധനികരായ...

Featured

More News