28 April 2025

കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്

നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല

പാക്കിസ്ഥാൻ പൗരൻമാരോട് ഇന്ത്യയിൽ നിന്നും വിടാൻ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് നോട്ടീസ് നൽകി. പഹൽഗാം ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. ലോങ്ങ്‌ ടേം വിസയുണ്ടായിരുന്ന കോഴിക്കോട് റൂറൽ പരിധിയിൽ നാല് പേർക്കാണ് നോട്ടീസ് നൽകിയത്.

2007 മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനായ കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും കൊയിലാണ്ടി എസ്.എച്.ഒ നോട്ടീസ് നൽകി. 1965ല്‍ പാക്കിസ്ഥാനിലേക്ക് വ്യാപാര സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോയിരുന്നു. പിന്നീട് അവിടെ ജോലി ചെയ്‌തു. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്.

2007ല്‍ ലോങ് ടേം വിസയില്‍ ഇന്ത്യയിലെത്തി. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അപേക്ഷ ലഭിച്ചിരുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മറ്റൊരു നടപടി അപേക്ഷയില്‍ ഉണ്ടായില്ലെന്ന് ഹംസ പറയുന്നു. നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. മറ്റ് നടപടി ക്രമങ്ങള്‍ സര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച്‌ എടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഇന്ത്യയില്‍ കഴിയുന്ന പാക് പൗരന്മാര്‍ ഉടൻ ഇന്ത്യ വിടണമെന്നാണ്.

പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാക്കിസ്ഥാൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.

മെഡിക്കൽ വിസയിലെത്തിയവർ 29നും വിനോദ സഞ്ചാര വിസയിലും മറ്റുമെത്തിയവർ 27-നുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്‌ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

Share

More Stories

‘ചോദ്യമുനയില്‍ നടന്മാര്‍’; ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ്‌ ഭാസിയേയും, മോഡൽ സൗമ്യയേയും ചോദ്യം ചെയ്‌തു

0
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾ ആലപ്പുഴയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരാണ് ഹാജരായത്. ഇവരെ എക്സൈസ് ചോദ്യം ചെയ്‌തു. തിങ്കളാഴ്‌ച...

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ ‘വ്യാജ ലഹരിക്കേസ്’; പ്രതി നാരായണ ദാസ് പിടിയിൽ

0
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ...

ഇന്ത്യ- പാക് സംഘർഷത്തിന് ഇടയിൽ ഓഹരി വിപണി മൂന്ന് മണിക്കൂറിൽ നാല് ലക്ഷം കോടി സമ്പാദിച്ചു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ ഭരിതമായ അന്തരീക്ഷത്തിനിടയിൽ ഇന്ത്യയിൽ നിന്ന് ഒരു വാർത്ത പുറത്തുവന്നു. സാമ്പത്തിക രംഗത്ത് ഇന്ത്യ ഒരു പ്രധാന നേട്ടം കൈവരിച്ചു. തിങ്കളാഴ്‌ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ...

‘ആയുധങ്ങൾ നൽകി’; പഹൽഗാം ആക്രമണത്തിന് സഹായിച്ച പതിനഞ്ചുപേരെ വെളിപ്പെടുത്തി

0
ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പ്രദേശത്ത് ഇരുപത്തിയാറ് നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കി. ചൊവ്വാഴ്‌ചയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. അതിനുശേഷം രാജ്യം മുഴുവൻ ഭീകര ആക്രമണത്തെ അപലപിച്ചു. കൊലപാതകത്തെ...

ഇഡി ഓഫീസിൽ തീപിടുത്തം; സുപ്രധാന രേഖകൾ കത്തിനശിച്ചു

0
മുംബൈ ഇഡി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിരവധി രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകൾ. ഓഫീസിലുണ്ടായിരുന്ന കമ്പ്യുട്ടറുകളും ഫർണിച്ചറുകളും നിരവധി രേഖകളുമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഉന്നതരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡിയുടെ മുംബൈ ഓഫീസ്...

പാക്കിസ്ഥാന് ആധുനിക ആയുധങ്ങൾ ചൈന യുദ്ധകാല അടിസ്ഥാനത്തിൽ നൽകി

0
പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ സഹായവുമായി ചൈന. പാക്കിസ്ഥാന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാല അടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിക്ഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക്കിസ്ഥാൻ്റെ ആവശ്യത്തെ...

Featured

More News