ഡൽഹിയില്‍ രോഹിണി സെക്ടര്‍ 17-ലെ ചേരി പ്രദേശത്ത് ഉണ്ടായ വൻ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപേരെ പൊള്ളലേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മരിച്ചത് ദരിദ്ര കുടുംബത്തിലെ സഹോദരങ്ങള്‍ ആണെന്നാണ് വിവരം. അപകടത്തില്‍ അഞ്ഞൂറിലധികം വീടുകള്‍ അഥവാ കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഉർജ്ജിതമാക്കിയതിനാൽ കൂടുതൽ ആളപായങ്ങൾ ഉണ്ടായിട്ടില്ല.
രാവിലെ 11.55 മണിയോടെ യാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 20-ഓളം ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീയണക്കാൻ പ്രവർത്തിച്ചത്.