...
Home News International പാകിസ്‌താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം

പാകിസ്‌താനിൽ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ചാവേർ ആക്രമണം

ഭീകരവാദികൾ സൈനിക ആസ്ഥാനത്തിന് അകത്തേക്ക് കയറിയതായി വിവരം

201

പാകിസ്‌താനിലെ പെഷവാർ അർഥസൈനിക വിഭാഗം ആസ്ഥാനത്ത് ചാവേർ ആക്രമണം. ആക്രമണത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ മരിച്ചു. ഭീകര ആക്രമണമെന്നാണ് റിപ്പോർട്ട്. ഭീകരവാദികൾ സൈനിക ആസ്ഥാനത്തിന് അകത്തേക്ക് കയറിയതായി വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.

രണ്ട് ചാവേർ ആക്രമണമാണ് നടന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് അക്രമികളെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി പെഷവാർ പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിൽ നാല് പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. പ്ര​ദേശം സൈന്യവും പൊലീസും വളഞ്ഞിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.