7 March 2026

നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന നിലപാട് മയപ്പെടുത്തിയ കെ.ടി. ജലീൽ

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് മയപ്പെടുത്തി കെ.ടി. ജലീൽ. ഒരു സന്നിഗ്ധ ഘട്ടത്തിൽ പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കുമെന്നാണ് നിലവിൽ തവനൂരിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ജലീലിന്റെ പ്രതികരണം. പാർട്ടി ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ തന്റെ സമ്മതത്തോടെ മത്സരത്തിന് നിർത്താമെന്നും ജലീൽ വ്യക്തമാക്കി.

ഇക്കാര്യത്തിൽ അവസാനം എന്ത് തീരുമാനമെടുക്കണമെന്നത് പാർട്ടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തവനൂർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ പരിഗണനയിൽ ജലീൽ മാത്രമാണ് ഉള്ളത്. ഇതോടുകൂടി തവനൂരിൽ ജലീൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. മത്സരിച്ചാൽ ഇത് നിയമസഭയിലേക്കുള്ള ജലീലിന്റെ അഞ്ചാം പ്രവേശനമായിരിക്കും.

2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും തവനൂരിൽ നിന്ന് ജലീലാണ് വിജയിച്ചത്. രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ പാർട്ടി തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ, ജലീലിന് വീണ്ടും മത്സരിക്കുന്നതിന് തടസ്സങ്ങളില്ല.

Share

More Stories

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

Featured

More News