...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ‘എൻ്റെ യുഎസ് പഠനങ്ങൾക്ക് ധനസഹായം നൽകിയത്…’ ഫണ്ടിംഗ് വിവാദത്തിൽ അഭിജീത് ദിപ്കെ

‘എൻ്റെ യുഎസ് പഠനങ്ങൾക്ക് ധനസഹായം നൽകിയത്…’ ഫണ്ടിംഗ് വിവാദത്തിൽ അഭിജീത് ദിപ്കെ

സ്കോളർഷിപ്പ് ലഭിച്ചതായും ബാക്കി തുകക്കായി വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുണ്ടെന്നും, ആ വായ്‌പ തിരിച്ചടക്കാനുണ്ടെന്നും വ്യക്തമാക്കി

127

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് എതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ വിദേശ പഠനത്തിനുള്ള ധനസഹായ വിവാദത്തിൽ. സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്‌പയും വഴിയാണ് തനിക്ക് പണം ലഭിച്ചതെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമുഖത്തിലെ പ്രധാന പ്രസ്‌താവനകൾ

ധനസഹായ വിവാദം: മകൻ്റെ വിദേശ പഠനവുമായി ബന്ധപ്പെട്ട് റിട്ടേർഡ് ഉദ്യോഗസ്ഥനായ തൻ്റെ പിതാവിൻ്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കണമെന്ന വിവരാവകാശ പ്രവർത്തകൻ്റെ ആവശ്യത്തോട് ദിപ്കെ പ്രതികരിച്ചു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചതായും ബാക്കി തുകക്കായി വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുണ്ടെന്നും, ആ വായ്‌പ തിരിച്ചടക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് പ്രക്ഷോഭവുമായുള്ള താരതമ്യങ്ങൾ തള്ളി: ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രക്ഷോഭവും ഇന്ത്യയിലെ നീറ്റ് പ്രതിഷേധവും തമ്മിൽ സമാനതകളുണ്ടെന്ന നാടുകടത്തപ്പെട്ട എഴുത്തുകാരി തസ്ലീമ നസ്രീൻ്റെ അഭിപ്രായത്തെ ദിപ്കെ എതിർത്തു. ഇന്ത്യയിലെ പ്രതിഷേധങ്ങളെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം താരതമ്യങ്ങൾ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യം: മഹാരാഷ്ട്ര സർക്കാർ വിദ്യാർത്ഥികൾക്ക് എതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ യാതൊരു തെറ്റും ചെയ്‌തിട്ടില്ലെന്നും സ്വന്തം ഭാവിക്ക് വേണ്ടിയാണ് അവർ പോരാടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായപൂർത്തി ആകാത്തവർക്കെതിരായ നടപടികൾക്കെതിരെ: ഡൽഹിയിലെ പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 15 വയസുകാരി രുചിക സിംഗിനെതിരെയുള്ള എഫ്‌ഐആറിനെ അദ്ദേഹം വിമർശിച്ചു. പ്രായപൂർത്തിയാകാത്തവരുടെ അഭിപ്രായങ്ങൾ കുറ്റകരമാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കളുടെ മുൻകാല വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇരട്ടത്താപ്പ് ചോദ്യം ചെയ്യുകയും ചെയ്‌തു.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ബിരുദം നേടിയ അഭിജീത് ദിപ്കെ, ജൂണിലാണ് ഇന്ത്യയിൽ തിരിച്ചെത്തി നീറ്റ്- യുജി പരീക്ഷാ ക്രമക്കേടുകൾക്ക് എതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. സമർദ്ദങ്ങളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യമുയർത്തി സിജെപി നടത്തിയ പ്രസ്ഥാനം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.