...
Home Entertainments കേരളാ സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന

കേരളാ സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന

ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിൽ ആയതിനാൽ വിരുന്നിൽ പങ്കെടുക്കില്ല. പകരമായി ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

294

കേരളാ സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. നിരവധി മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വിരുന്നിൽ പങ്കെടുക്കും.

ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിൽ ആയതിനാൽ വിരുന്നിൽ പങ്കെടുക്കില്ല. പകരമായി ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. നേരത്തെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.